താന്‍ ചെയേണ്ടതെന്തന്നു തോമസ് അറിഞ്ഞിരുന്നു. ഇന്ത്യയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കുകയും അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെടുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് നടത്തിയ യാത്രയില്‍ തന്റെ ജന്മനാട്ടിലെ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. താന്‍ സഹായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. യു.എസിലേക്കു മടങ്ങിപ്പോയി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ധാരാളം പണമുണ്ടാക്കി ഭാവിയില്‍ മടങ്ങിവരാനുള്ള പദ്ധതി അവന് തയ്യാറാക്കി.
തുടര്‍ന്ന്, യാക്കോബ് 2:14-13ല്‍ ‘ഒരുത്തന് തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറയുകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഉപകാരം എന്ത്?’ എന്ന ഭാഗം വായിച്ചതിനു ശേഷം, തന്റെ സ്വദേശത്തെ ഒരു കൊച്ചുപെണ്‍കുട്ടി തന്റെ മാതാവിനോട് നിലവിളിക്കുന്നത് തോമസ് കേട്ടു, ‘മമ്മീ എനിക്ക് ഇപ്പോള്‍ വിശക്കുന്നു.’ താന്‍ കഠിനമായി വിശന്ന തന്റെ ബാല്യകാലം അവനോര്‍മ്മ വന്നു – ഭക്ഷണത്തിനായി ചവറ്റുകുട്ടയില്‍ പരതിയത്. സഹായിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കാനാവില്ലെന്നു തോമസ് മനസ്സിലാക്കി. ‘ഞാന്‍ ഇപ്പോള്‍ തന്നേ ആരംഭിക്കും!’ തോമസ് തീരുമാനിച്ചു.
അവന് ആരംഭിച്ച അനാഥാലയത്തില്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന അമ്പതു കുട്ടികളുണ്ട്. അവര്‍ യേശുവിനെക്കുറിച്ചു പഠിക്കയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്യുന്നു – അതിനെല്ലാം കാരണം ദൈവം തന്നോട് ചെയ്യണമെന്ന് പറഞ്ഞ കാര്യം ഒരു മനുഷ്യന് മാറ്റി വയ്ക്കാതിരുന്നു എന്നതാണ്.
യാക്കോബിന്റെ സന്ദേശം നമുക്കും ബാധകമാണ്. യേശുവിലുള്ള വിശ്വാസം നമുക്ക് വലിയ പദവികള്‍ നല്കുന്നു – അവനുമായുള്ള ബന്ധം, സമൃദ്ധമായ ജീവിതം, ഒരു ഭാവി പ്രത്യാശ. എന്നാല്‍ ആവിശ്യത്തിലിരിക്കുന്നവരുടെയടുത്തേക്ക് നാം ചെന്ന് അവരെ സഹായിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ആര്‍ക്ക്, എന്താണ് പ്രയോജനം? ‘എനിക്കിപ്പോള്‍ വിശക്കുന്നു’
എന്ന നിലവിളി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?
ഓ, ദൈവമേ, ആവശ്യത്തിലിരിക്കുന്ന ഒരുവനെ സഹായിക്കാന്‍ ഞാന്‍ ചെയ്യണമെന്ന് അങ്ങാഗ്രഹിക്കുന്ന പ്രവൃത്തിയുടെ ആദ്യ ചുവട് വയ്ക്കാന്‍ എന്നെ സഹായിക്കേണമേ. ഭൂമിയിലെ അങ്ങയുടെ പ്രവൃത്തിയുടെ ഭാഗമാകാന്‍ എന്നെ അനുവദിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി.