യാഥാര്‍ത്ഥമായത് എന്നതിന്റെ അര്‍ത്ഥമെന്താണ്? കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകമായ ദി വെല്‍വെറ്റിന്‍ റാബിറ്റില്‍ ഉത്തരം നല്‍കിയിരിക്കുന്ന വലിയ ചോദ്യമാണത്. ഒരു നഴ്സറിയിലെ കളിപ്പാട്ടങ്ങളുടെ കഥയാണത്. ഒരു വെല്‍വെറ്റ് മുയല്‍, ഒരു കുട്ടിയാല്‍ സ്നേഹിക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥമായിത്തീരാന്‍ ശ്രമിക്കുന്നതാണത്. മറ്റു കളിപ്പാട്ടങ്ങളിലൊന്ന് പഴയതും ബുദ്ധിമാനുമായ തോല്‍ക്കുതിരയാണ്. ‘മെക്കാനിക്കല്‍ പാവകളുടെ പരമ്പര തന്നെ പുകഴ്ച പറയാനും പൊങ്ങച്ചം പറയാനും വന്നത് അവന്‍ കണ്ടു; ഒന്നൊന്നായി അവ തകര്‍ന്നു… കടന്നു പോയി.’ അവ കാഴ്ചയ്ക്കു മികച്ചതും ശബ്ദം സുന്ദരവുമായിരുന്നു എങ്കിലും അവയെ സ്നേഹിക്കുന്ന കാര്യം വരുമ്പോള്‍ അവയുടെ പൊങ്ങച്ചം കേവലം ഒന്നുമില്ലാത്തതായി മാറി.

പൊങ്ങച്ചം ശക്തമായിട്ടാണ് ആരംഭിക്കുന്നത്; എങ്കിലും അന്ത്യത്തില്‍ അത് മങ്ങിപ്പോകും. ഇത് വ്യക്തമാകുന്ന മൂന്ന് മേഖലകളെക്കുറിച്ച് യിരെമ്യാവ് പറയുന്നു: ‘ജ്ഞാനം …. ബലം…. ധനം’ (യിരെമ്യാവ് 9:23). ചില കാര്യങ്ങള്‍ അറിയാന്‍ തക്കവണ്ണം ലോകത്തില്‍ ജീവിച്ചവനായിരുന്നു ജ്ഞാനിയായ വൃദ്ധപ്രവാചകന്‍; അവന്‍ അത്തരം പ്രശംസകള്‍ ദൈവിക സത്യവുമായി തട്ടിച്ചുനോക്കി: ‘പ്രശംസിക്കുന്നവനോ … എന്നെ ഗ്രഹിച്ചറിയുന്നതില്‍ തന്നേ പ്രശംസിക്കട്ടെ’ (വാ. 24).

മക്കളേ, നമുക്ക് ദൈവത്തെക്കുറിച്ച്, നമ്മുടെ നല്ല പിതാവിനെക്കുറിച്ചു പ്രശംസിക്കാം. അവന്റെ മഹല്‍ സ്നേഹത്തിന്റെ കഥ ചുരുള്‍ നിവരുമ്പോള്‍, ഞാനും നിങ്ങളും കൂടുതല്‍ യഥാര്‍ത്ഥമായി മാറത്തക്കവിധം വളരുന്ന അതിശയകരമായ മാര്‍ഗ്ഗമാണത്.