എന്റെ ഭാവി ഭാര്യയെ എന്റെ കുടുംബാംഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോയ സമയം ഞാന്‍ ഒരിക്കലും മറക്കുകയില്ല. കണ്ണില്‍ കുസൃതിത്തിളക്കവുമായി എന്റെ മൂത്ത രണ്ടു സഹോദരിമാര്‍ അവളോടു ചോദിച്ചു, ‘വാസ്തവത്തില്‍ എന്താണ് ഈ മനുഷ്യനില്‍ നീ കാണുന്നത്?’ അവള് പുഞ്ചിരിക്കുകയും ദൈവകൃപയാല്‍ അവള് സ്നേഹിച്ച പുരുഷനായി ഞാന്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.
ആ ബുദ്ധിപൂര്‍വ്വമായ ഉത്തരം ഞാനിഷ്ടപ്പെട്ടു. കാരണം, ക്രിസ്തുവില്‍, കര്‍ത്താവ് നമ്മെ എങ്ങനെ നമ്മുടെ പൂര്‍വ്വകാലത്തിനപ്പുറമായി കാണുന്നു എന്ന് അത് വെളിപ്പെടുത്തുന്നു. പ്രവൃത്തികള്‍ 9 ല്‍ ദൈവം അന്ധത വരുത്തിയ സഭയുടെ പീഡകനായ ശൗലിനെ സൗഖ്യമാക്കാന്‍ അവന് അനന്യസിനെ നിയോഗിക്കുന്നു. ഈ നിയോഗം ഏറ്റെടുക്കുന്ന കാര്യത്തില്‍ അനന്യാസ് വിമുഖനായിരുന്നു, കാരണം ശൗല്‍ യേശുവിന്റെ ശിഷ്യന്മാരെ പിടിച്ചു കെട്ടി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തുവന്നിരുന്നു. എന്നാല്‍ ശൗല്‍ ആരായിരുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവന് ആരായിത്തീരും എന്നതില്‍ – ജാതികള്‍ക്കും (യെഹൂദരല്ലാത്തവര്ക്ക്) രാജാക്കന്മാര്ക്കും ഉള്‍പ്പടെ അറിയപ്പെടുന്ന സര്‍വ്വലോകത്തിലും സുവിശേഷം എത്തിക്കുന്ന ഒരു സുവിശേഷകന് – ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദൈവം അനന്യാസിനോടു പറഞ്ഞു (വാ. 15). പരീശനും ഉപദ്രവിയുമായ ശൗലിനെ അനന്യാസ് കണ്ടപ്പോള്‍ ദൈവം കണ്ടത് അപ്പൊസ്തലനും സുവിശേഷകനുമായ പൗലൊസിനെയാണ് rusbank.net.
നാമെങ്ങനെ ആയിരുന്നോ അതുപോലെ മാത്രമേ നമുക്ക് നമ്മെക്കാണാന്‍ ചിലപ്പോള്‍ കഴിയുകയുള്ളു – നമ്മുടെ പരാജയങ്ങളും വീഴ്ചകളും മാത്രം. എന്നാല്‍ ദൈവം നമ്മെ കാണുന്നത് പുതിയ സൃഷ്ടികളായിട്ടാണ് – നാം ആയിരുന്ന അവസ്ഥയിലല്ല, മറിച്ച് ക്രിസ്തുവില്‍ നാം ആരായിരിക്കുന്നു, പരിശുദ്ധാത്മ ശക്തിയാല്‍ നാം ആരായി മാറിക്കൊണ്ടിരിക്കുന്നു എന്നത്. ഓ, ദൈവമേ, ഈ വിധത്തില്‍ ഞങ്ങളെത്തന്നെയും മറ്റുള്ളവരെയും കാണുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
ഇന്ന് നിങ്ങള്‍ ക്രിസ്തുവില്‍ ആരായിരിക്കുന്നു എന്നതിന്റെ വെളിച്ചത്തില്‍ നിങ്ങളെയും മറ്റുള്ളവരെയും കൂടുതല്‍ മികച്ച നിലയില്‍ കാണുന്നത് എങ്ങനെ നിങ്ങള്‍ക്ക് ആരംഭിക്കാന്‍ കഴിയും? നിങ്ങളെ വളര്‍ത്തുന്നതും ശുദ്ധീകരിക്കുന്നതും ദൈവം അവസാനിപ്പിച്ചിട്ടില്ല എന്നറിയുന്നത് എങ്ങനെയാണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്?
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയില്‍ എന്റെ പൂര്‍ണ്ണ സ്വത്വം കണ്ടെത്തുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ കൃപയുടെ കണ്ണുകളിലൂടെ മറ്റുള്ളവരെ താഴ്മയോടെ ദര്‍ശിക്കുവാന്‍ എന്നെ അനുവദിച്ചാലും.