ഇപ്പോള്‍ തുടങ്ങുക
2017 ഫെബ്രുവരി അവസാനം എന്റെ മൂത്ത സഹോദരിക്ക് നടത്തിയ ബയോപ്‌സിയില്‍ കാന്‍സര്‍ ആണെന്ന് വെളിപ്പെട്ട ശേഷം ഞാന്‍ സ്നേഹിതയോട് പറഞ്ഞു, 'എനിക്ക് കരോളിനോടൊപ്പം കഴിയുന്നിടത്തോളം സമയം ചിലവഴിക്കണം - ഇപ്പോള്‍ മുതല്‍.' എന്റെ വികാരങ്ങള്‍ വാര്‍ത്തയോടുള്ള അമിത പ്രതികരണമാണെന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ പത്തു മാസത്തിനുള്ളില്‍ അവള്‍ മരിച്ചു. അവളോടൊപ്പം ഞാന്‍ മണിക്കൂറുകള്‍ ചിലവഴിച്ചെങ്കിലും നാം ഒരുവനെ സ്‌നേഹിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ക്ക് മതിയാംവണ്ണം സ്നേഹിക്കുന്നതിന് ഒരിക്കലും ആവശ്യത്തിനു സമയം കിട്ടുകയില്ല.
അപ്പൊസ്തലനായ പത്രൊസ് ആദിമ സഭയിലെ ക്രിസ്തുവിശ്വാസികളെ 'തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍' (1…
നാം പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുക
സ്വിസ്സ് ഡോക്ടറും ഉന്നതനിലയില്‍ ആദരിക്കപ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സിലറുമായ പോള്‍ ടോര്‍ണിയറിന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ പാസ്റ്ററും എഴുത്തുകാരനുമായ യൂജിന്‍ പീറ്റേഴ്‌സണ് അവസരം ലഭിച്ചു. പീറ്റേഴ്‌സണ്‍, ഡോക്ടറുടെ പുസ്തകങ്ങള്‍ വായിക്കുകയും, സൗഖ്യത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ സമീപനത്തെ ബഹുമാനിക്കുകയും ചെയ്തിരുന്നു. പ്രഭാഷണം പീറ്റേഴ്‌സണിന്റെ മേല്‍ വലിയ സ്വാധീനം ചെലുത്തി. ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, ടോര്‍ണിയര്‍ പ്രസംഗിക്കുന്നതനുസരിച്ച് ജീവിക്കുന്നവനും ജീവിക്കുന്നതനുസരിച്ച് പ്രസംഗിക്കുന്നവനുമാണെന്ന തോന്നല്‍ പീറ്റേഴ്‌സണുണ്ടായി. തന്റെ അനുഭവത്തെ വിവരിക്കാന്‍ ഈ വാക്കുകളാണ് പീറ്റേഴ്‌സണ്‍ തിരഞ്ഞെടുത്തത്: 'ഒത്തിണക്കം, എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും നല്ല വാക്ക് അതാണ്.'
ഒത്തിണക്കം - 'നിങ്ങള്‍ പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുക'…
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു
ഞാന്‍ കുട്ടികള്‍ക്കുള്ള സചിത്ര ബൈബിള്‍ തുടര്‍ന്ന് എന്റെ കൊച്ചുമകനെ വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ സ്നേഹത്തെയും കരുതലിനെയും കുറിച്ചുള്ള കഥകളില്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ വശീകരിക്കപ്പെട്ടു. ആ ഭാഗം അടയാളപ്പെടുത്തിയ ശേഷം ഞാന്‍ പുസ്തകം അടച്ച് തലക്കെട്ട് ഒന്നുകൂടെ വായിച്ചു: 'യേശുവിന്റെ കഥാപുസ്തക ബൈബിള്‍: ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു.'
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു. ഓരോ കഥയും.
സത്യസന്ധമായി പറഞ്ഞാല്‍, ബൈബിള്‍ ചിലപ്പോള്‍, പ്രത്യേകിച്ച് പഴയ നിയമം, മനസ്സിലാക്കാന്‍ പ്രയാസമാണ്. ദൈവത്തെ അറിയാത്ത ആളുകള്‍ എന്തുകൊണ്ടാണ് ദൈവജനത്തിന്മേല്‍ വിജയം നേടുന്നത്?…
ദൈവത്തോട് സത്യസന്ധത പുലര്‍ത്തുക
എന്റെ മൂന്ന് വയസ്സുള്ള കൊച്ചുമകന്റെ ദിവസം ആരംഭിച്ചത് നല്ല രീതിയിലായിരുന്നില്ല. തന്റെ ഇഷ്ട ഷര്‍ട്ട് അവനു കണ്ടെത്താനായില്ല. അവന്‍ ധരിക്കാനിഷ്ടപ്പെട്ട ഷൂസ് ചൂട് കൂടിയതായിരുന്നു. അവന്‍ മുത്തശ്ശിയുടെ നേരെ കോപിക്കുകയും പിറുപിറുക്കുകയും ചെയ്തിട്ട് ഇരുന്നു കരയുവാന്‍ തുടങ്ങി.
'നീയെന്താ ഇത്ര അസ്വസ്ഥനായിരിക്കുന്നത്?' ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അല്പനേരം സംസാരിച്ച ശേഷം, അവന്‍ ശാന്തനായപ്പോള്‍ ഞാന്‍ സൗമ്യമായി ചോദിച്ചു 'നീ മുത്തശ്ശിയോട് നന്നായിട്ടാണോ പെരുമാറിയത്?' അവന്‍ തന്റെ ഷൂസിലേക്ക് ചിന്താപൂര്‍വ്വം നോക്കിയിട്ട് പ്രതികരിച്ചു, 'ഇല്ല ഞാന്‍ മോശമായിരുന്നു, ഞാന്‍ ഖേദിക്കുന്നു.'
എന്റെ ഹൃദയം അവനിലേക്ക് ചാഞ്ഞു.…
സമാധാനം എങ്ങനെ കണ്ടെത്തും?
'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള്‍ പറഞ്ഞു.
ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും…