അസാധാരണമാംവിധം തണുപ്പുള്ള ഒരു ശരത്കാലത്ത് എമ്മ തന്റെ രോഗിയായ ഒരു ബന്ധുവിനെ പരിചരിച്ചിരുന്ന കാലത്ത്, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ വീടിനു സമീപമുള്ള ചെറിമരത്തിനു മുമ്പിലൂടെ പോകുമ്പോഴെല്ലാം അവള്‍ക്ക് ഒരു പ്രത്യേക പ്രോത്സാഹനം ലഭിക്കുമായിരുന്നു. ആ മരത്തില്‍ പിങ്കുമൊട്ടുകളുടെ മുകളിലായി വെള്ള പൂക്കള്‍ വിരിയുന്നതായി കണ്ടു. ബുദ്ധിമാനായ ഒരു തോട്ടക്കാരന്‍ മരത്തില്‍ വെള്ളപ്പൂക്കളുള്ള ഒരു കൊമ്പ് ഗ്രാഫ്റ്റു ചെയ്തിരുന്നു. എമ്മ സാധാരണമായ ആ വൃക്ഷത്തെ കടന്നുപോകുമ്പോള്‍, താന്‍ മുന്തിരിവള്ളിയാണെന്നും അവന്റെ ശിഷ്യന്മാര്‍ കൊമ്പുകളുമാണ് എന്ന യേശുവിന്റെ പ്രസ്താവന ഓര്‍മ്മിക്കും (യോഹ. 15:1-8).

തന്നെത്തെന്നെ മുന്തിരിവള്ളി എന്നു വിളിക്കുന്നതിലൂടെ, പഴയ നിയമ കാലത്തെ യിസ്രായേലിനു സുപരിചിതമായ ഒരു സാദൃശ്യത്തെപ്പറ്റിയാണ് യേശു പറഞ്ഞത്. അവിടെ മുന്തിരിവള്ളി ദൈവജനത്തെയാണ് സാദൃശീകരിച്ചത് (സങ്കീ. 80:8-9; ഹോശേയ 10:1). യേശു ഈ സാദൃശ്യം തന്നിലേക്കു തിരിക്കുകയും താന്‍ മുന്തിരിവള്ളിയാണെന്നും തന്റെ അനുയായികള്‍ തന്നില്‍ ഒട്ടിച്ചുചേര്‍ത്ത കൊമ്പുകളാണെന്നും പ്രസ്താവിച്ചു. അവനില്‍ നിന്നു പോഷകങ്ങളും ശക്തിയും പ്രാപിച്ചുകൊണ്ട് അവര്‍ അവനില്‍ വസിക്കുമ്പോള്‍ അവര്‍ ഫലം കായിക്കും (യോഹന്നാന്‍ 15:5).

എമ്മാ അവളുടെ കുടുംബാംഗത്തെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍, താന്‍ യേശുവിനോടു ബന്ധപ്പെട്ടിരിക്കുന്നവളാണെന്ന ഓര്‍മ്മപ്പെടുത്തല്‍ അവള്‍ക്കാവശ്യമായിരുന്നു. പിങ്കു പൂക്കള്‍ക്കിടയില്‍ വെള്ളപ്പൂക്കള്‍ കണ്ടത്, താന്‍ മുന്തിരിവള്ളിയില്‍ വസിക്കുന്നു എന്ന സത്യത്തിന്റെ ദൃശ്യമായ ഉത്തേജനം അവള്‍ക്കു നല്‍കി.

യേശുവില്‍ വിശ്വസിക്കുന്ന നാം, കൊമ്പ് മുന്തിരിവള്ളിയോടു ചേര്‍ന്നിരിക്കുന്നതുപോലെ അവനോടു ചേര്‍ന്നിരിക്കുന്നു എന്ന ആശയം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ വിശ്വാസം ശക്തിപ്പെടുകയും സമ്പന്നമാകുകയും ചെയ്യും.