ഒരു യുവ എഴുത്തുകാരന്‍ എന്ന നിലയില്‍, വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്ത് എഴുതുമ്പോള്‍ എന്നെക്കുറിച്ച് എനിക്ക് ഉറപ്പില്ലായ്മ തോന്നാറുണ്ട്. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഔപചാരിക പരിശീലനം നേടിയവരും വര്‍ഷങ്ങളിലെ അനുഭവ സമ്പത്തുള്ളവരുമായ മല്ലന്മാരെക്കൊണ്ടു മുറി നിറഞ്ഞിരിക്കുന്നതായി തോന്നും. എനിക്കിതു രണ്ടുമില്ല. എനിക്കുള്ളത് കിംഗ് ജെയിംസ് ബൈബിളിന്റെ ഭാഷയും ശൈലിയും താളവും കേട്ടു രൂപപ്പെട്ട ഒരു കാതു മാത്രമാണ്. അതാണു ഞാന്‍ പരിചയിച്ച എന്റെ ആയുധം എന്നു പറയാം. അതെന്റെ രചനാശൈലിയെ സ്വാധീനിക്കുവാന്‍ അനുവദിക്കുന്നത് എനിക്കു സന്തോഷം പ്രദാനം ചെയ്യുന്നു, മറ്റുള്ളവര്‍ക്കും സന്തോഷം പകരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഗൊല്യാത്തിനെതിരെ പൊരുതുവാന്‍ പോകുന്നതിന് ശൗലിന്റെ ആയുധവര്‍ഗ്ഗം ധരിക്കേണ്ടിവരുമ്പോള്‍ യുവഇടയനായ ദാവീദിന് തന്നെക്കുറിച്ചു തന്നെ ഉറപ്പില്ല എന്ന ചിന്ത നമുക്കു വരാറില്ല (1 ശമൂവേല്‍ 17:38-39). അതു ധരിച്ച് അവനു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഒരു മനുഷ്യന്റെ ആയുധവര്‍ഗ്ഗം മറ്റൊരുവന്റെ തടവറയാണെന്നു ദാവീദ് മനസ്സിലാക്കി-‘ഇവ ധരിച്ചുകൊണ്ടു നടക്കുവാന്‍ എനിക്കു കഴിയുകയില്ല’ (വാ. 39). അതിനാല്‍ തനിക്കറിയാവുന്നതില്‍ അവന്‍ ആശ്രയിച്ചു. ആ സമയത്തെ മുന്‍കണ്ടുകൊണ്ട് അതിനാവശ്യമായ കാര്യങ്ങള്‍കൊണ്ട് ദൈവം അവനെ പരിശീലിപ്പിച്ചിരുന്നു (വാ. 34-35). കവിണയും കല്ലും ആയിരുന്നു ദാവീദിനു ശീലം – അവന്റെ ആയുധവര്‍ഗ്ഗം – അന്നത്തെ ദിവസം യിസ്രായേല്‍ നിരകളില്‍ ആഹ്ലാദം പരത്തുവാന്‍ ദൈവം അതിനെ ഉപയോഗിച്ചു.

മറ്റെയാള്‍ക്കുള്ളത് എനിക്കുണ്ടായിരുന്നെങ്കില്‍, എന്റെ ജീവിതം വ്യത്യസ്തമാകുമായിരുന്നു എന്നു ചിന്തിച്ച് നിങ്ങള്‍ക്ക് എന്നെങ്കിലും നിങ്ങളെക്കുറിച്ച് ഉറപ്പില്ലായ്മ തോന്നിയിട്ടുണ്ടോ? ദൈവം നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കിയിട്ടുള്ള വരങ്ങളെ അല്ലെങ്കില്‍ അനുഭവങ്ങളെപ്പറ്റി ചിന്തിക്കുക. ദൈവദത്തമായ നിങ്ങളുടെ ആയുധവര്‍ഗ്ഗത്തില്‍ ആശ്രയിക്കുക.