ബ്രിയാനെ തന്റെ സഹോദരന്റെ വിവാഹത്തില്‍ തോഴനാകാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും അവന്് അതത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായും കുടുംബത്തിനു നിരാശ തോന്നി, പ്രത്യേകിച്ചും വേദഭാഗം വായിക്കാന്‍ തീരുമാനിച്ചിരുന്ന സഹോദരി ജാസ്മിന്. ശുശ്രൂഷാ വേളയില്‍ 1 കൊരിന്ത്യര്‍ 13 ലെ സ്‌നേഹത്തെക്കുറിച്ചുള്ള സുപ്രസിദ്ധ വേദഭാഗം അവള്‍ ഭംഗിയായി വായിച്ചു. എന്നാല്‍ വിവാഹത്തിനുശേഷം ബ്രിയാന് ഒരു ജന്മദിന സമ്മാനം കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മടിച്ചു. സ്‌നേഹത്തെക്കുറിച്ചുള്ള വാക്യം വായിക്കുന്നതിനെക്കാള്‍ പാലിക്കുന്നത് അവള്‍ക്ക് പ്രയാസകരമായിരുന്നു. എങ്കിലും സന്ധ്യയ്ക്കു മുമ്പേഅവള്‍ക്കു മനംമാറ്റമുണ്ടാകുകയും ഇപ്രകാരം സമ്മതിക്കുകയും ചെയ്തു, ‘സ്‌നേഹത്തെക്കുറിച്ചുള്ള വേദഭാഗം വായിച്ചിട്ട് അത് പ്രായോഗികമാക്കാതെ ഇരിക്കാന്‍ എനിക്കു കഴിയുകയില്ല.’

നിങ്ങള്‍ വചനം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുകയും അനുസരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നതിനെച്ചൊല്ലി എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ തനിച്ചല്ല. ദൈവത്തിന്റെ വചനം അനുസരിക്കുന്നതിനെക്കാള്‍ എളുപ്പമാണ് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത്. അതിനാലാണ് യാക്കോബ് നമ്മോടു നിര്‍ദ്ദേശിക്കുന്നത്, ‘എങ്കിലും വചനം കേള്‍ക്കുക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നെ ചതിക്കാതെ അതിനെ.

ചെയ്യുന്നവരായും ഇരിപ്പിന്‍’ എന്ന് (യാക്കോബ് 1:22). അവന്‍ പറയുന്ന കണ്ണാടിയുടെ സാദൃശ്യം നമ്മില്‍ ചിരി വിടര്‍ത്തും കാരണം നമ്മെക്കുറിച്ചു തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കണ്ടെത്തുക എന്നതിന്റെ അര്‍ത്ഥം എന്താണെന്നു നമുക്കറിയാം. അതു കണ്ടെത്തുന്നതുകൊണ്ടു കാര്യം നേടി എന്നു നാം ചിന്തിക്കുന്നുവെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുകയാണ്്. ‘ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനില്‍ക്കുവാന്‍’ യാക്കോബ് നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ (വാ. 25) ജാസ്മിന്‍ ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെട്ടത് ചെയ്യുവാന്‍ അവന്‍ നമ്മെ പ്രേരിപ്പിക്കുകയാണ്-വചനം പ്രായോഗികമാക്കുക. ദൈവവചനം അതാവശ്യപ്പെടുന്നു, അതില്‍ കുറഞ്ഞതൊന്നും അവന്‍ അര്‍ഹിക്കുന്നില്ല.