ഒരു പ്രമുഖ സെമിനാരിയില്‍ പ്രസംഗത്തിന്റെ ഒരു ക്ലാസ്സ് എടുത്ത ഒരു വിദ്യാര്‍ത്ഥിയെക്കുറിച്ച് ഞാനൊരിക്കല്‍ കേള്‍ക്കുയുണ്ടായി. ഈ വിദ്യാര്‍ത്ഥി വാഗമയത്വത്തോടും ആവേശത്തോടുംകൂടെ തന്റെ പ്രസംഗം അവതരിപ്പിച്ചു. സ്വയ സംതൃപ്തിയോടെ അവന്‍ ഇരുന്നു. പ്രൊഫസര്‍ അഭിപ്രായം പറയുംമുമ്പ് ഒന്നു നിര്‍ത്തി ഇങ്ങനെ പറഞ്ഞു, ‘അതൊരു ശക്തമായ സന്ദേശമായിരുന്നു.’ ‘അതു നന്നായി ക്രമീകരിച്ചതും ചലിപ്പിക്കുന്നതുമായിരുന്നു. ഏക പ്രശ്‌നം നിന്റെ ഒരു വാചകത്തിലും ദൈവം കര്‍ത്താവായിരുന്നില്ല എന്നതാണ്.’

നാമെല്ലാം ചില സമയങ്ങളില്‍ നേരിടുന്ന ഒരു വിഷയത്തെയാണ് പ്രൊഫസര്‍ എടുത്തു പറഞ്ഞത്. നമ്മുടെ ജീവിതത്തിലെ പ്രധാന പ്രവര്‍ത്തകന്‍ ദൈവമാണ് എന്ന സത്യം മറന്നിട്ട് നമ്മളാണ് പ്രഥമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാം സംസാരിക്കുന്നു (നാം എന്തു ചെയ്യുന്നു, നാം എന്തു പറയുന്നു എന്നതിന് ഊന്നല്‍ നല്‍കുന്നു). ദൈവം പൊതുവായി ‘മേല്‍നോട്ടം വഹിക്കുന്നു’ എന്നു നാം സമ്മതിക്കുന്നു, എങ്കിലും ഫലമെല്ലാം നമ്മെ ആശ്രയിച്ചാണിരിക്കുന്നത് എന്ന രീതിയല്‍ നാം പ്രവര്‍ത്തിക്കുന്നു.

ദൈവമാണ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ കര്‍ത്താവ്, യഥാര്‍ത്ഥ ശക്തി, എന്നു തിരുവെഴുത്ത് ഊന്നിപ്പറയുന്നു. നമ്മുടെ അത്യാവശ്യ വിശ്വാസ പ്രവൃത്തികള്‍പോലും ‘കര്‍ത്താവിന്റെ നാമത്തില്‍’ – കര്‍ത്താവിന്റെ ശക്തിയില്‍ ആണ് നടക്കുന്നത് (സങ്കീര്‍ത്തനം 118:10-11). ദൈവമാണ് നമ്മുടെ രക്ഷ പ്രാവര്‍ത്തികമാക്കുന്നത്. ദൈവം നമ്മെ രക്ഷിക്കുന്നു. ദൈവം നമ്മുടെ ആവശ്യങ്ങള്‍ നടത്തുന്നു. ‘ഇത് യഹോവയാല്‍ സംഭവിച്ചു’ (സങ്കീര്‍ത്തനം 118:23).

അതുകൊണ്ട് സമ്മര്‍ദ്ദം വിട്ടുകളയുക. നാം അസ്വസ്ഥപ്പെടുകയോ, താരതമ്യപ്പെടുത്തുകയോ, നിര്‍ബന്ധിത ഊര്‍ജ്ജംകൊണ്ട് പ്രവര്‍ത്തിക്കുകയോ, അല്ലെങ്കില്‍ നിരവധി ഉത്ക്കണ്ഠകളെ പോഷിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ദൈവമാണ് നിയന്ത്രിതാവ്. അവനില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ നടത്തിപ്പുകളെ നാം അനുസരണയോടെ പിന്തുടരുകയാണു വേണ്ടത്.