ഫോറസ്റ്റ് ഗമ്പ് എന്ന 1994 ലെ കാല്‍പ്പനിക സിനിമയിലെ ഫോറസ്റ്റ് ഓട്ടക്കാരന്‍ എന്ന നിലയില്‍ പ്രശസ്തനായിത്തീരുന്നു. ‘റോഡിന്റെ അറ്റം വരെ’ ഉള്ള ഒരു വ്യായാമ ഓട്ടം എന്ന നിലയില്‍ ആരംഭിച്ചത് മൂന്നു വര്‍ഷവും രണ്ടു മാസവും പതിന്നാലു ദിവസവും പതിനാറു മണിക്കൂറും തുടര്‍ന്നു. ഓരോ സമയത്തും ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ അയാള്‍ പുതിയ ലക്ഷ്യം വയ്ക്കുകയും ഓട്ടം തുടരുകയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനു കുറുകെ വളഞ്ഞുപുളഞ്ഞ് ഓടുകയും ചെയ്തു. എങ്കിലും ഒരു ദിവസം അയാള്‍ക്കതു തോന്നിയില്ല. ‘അങ്ങനെ തോന്നി’ യതുകൊണ്ടാണ് അയാള്‍ ഓട്ടം ആരംഭിച്ചത്. ഫോറസ്റ്റ് പറയുന്നു, ആ ദിവസം പ്രത്യേക കാരണം ഒന്നും കൂടാതെ ഒരല്പം ഓട്ടത്തിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.’

ഫോറസ്റ്റിന്റെ വിചിത്രമെന്നു തോന്നുന്ന ഓട്ടത്തില്‍ നിന്നു വ്യത്യസ്തമായി, അപ്പൊസ്തലനായ പൗലൊസ് തന്റെ വായനക്കാരോട് തന്റെ മാതൃക അനുകരിക്കാനും ലക്ഷ്യം ‘പ്രാപിക്കാന്തക്കവണ്ണം ഓടുവിന്‍’ എന്നും പറയുന്നു (1 കൊരിന്ത്യര്‍ 9:24).ശിക്ഷണം പ്രാപിച്ച അത്‌ലറ്റുകളെപ്പോലെ നമ്മുടെ ഓട്ടം-നമ്മുടെ ജീവിതം നാം ജീവിക്കുന്ന രീതി-നമ്മുടെ ചില സുഖഭോഗങ്ങളോട് ഇല്ല എന്നു പറയുന്നതായിരിക്കണം. നമ്മുടെ അവകാശങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്നത് പാപത്തില്‍ നിന്നും മരണത്തില്‍നിന്നുമുള്ള നമ്മുടെ വിടുതലിന്റെ സുവാര്‍ത്തയുമായി മറ്റുള്ളവരുടെ അടുത്തേക്കു പോകുവാന്‍ നമ്മെ സഹായിക്കും.

നമ്മോടൊപ്പം ഓട്ടം ഓടുവാന്‍ മറ്റുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും പരിശീലിപ്പിക്കുമ്പോള്‍ ആത്യന്തിക പ്രതിഫലത്തെക്കുറിച്ച് നമുക്ക് ഉറപ്പും ലഭിക്കും – ദൈവത്തോടൊത്തുള്ള നിത്യമായ കൂട്ടായ്മ. ദൈവം നല്‍കുന്ന വിജയ കിരീടം ഒരിക്കലും വാടാത്തതാണ്. അവന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവനെ മറ്റുള്ളവര്‍ക്ക് അറിയിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ജീവിത ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ അവന്‍ അതു നമുക്കു നല്‍കും. ഓടാനുള്ള എത്ര നല്ല കാരണമാണത്്!