സൈക്കിള്‍ ചവിട്ടുവാന്‍ പഠിച്ച കാര്യം പാസ്റ്റര്‍ വാട്ട്‌സണ്‍ ജോണ്‍സ് ഓര്‍മ്മിക്കുന്നു. പിതാവ് തന്റെ സമീപേ നടക്കുമ്പോള്‍ കുറച്ചു പെണ്‍കുട്ടികള്‍ ഒരു വരാന്തയില്‍ ഇരിക്കുന്നത് കൊച്ചു വാട്ട്‌സണ്‍ കണ്ടു. ‘ഡാഡി ഞാനിതു പഠിച്ചു’ അവന്‍ പറഞ്ഞു. അവന്‍ പഠിച്ചിരുന്നില്ല. തന്റെ പിതാവു മുറുക്കി പിടിക്കാതെ ബാലന്‍സ്സ് ചെയ്യുന്നതു പഠിക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല എന്നു താമസിച്ചാണ് അവന്‍ മനസ്സിലാക്കിയത്. അവന്‍ വിചാരിച്ചിരുന്നതുപോലെ അത്രയും അവന്‍ വളര്‍ന്നിരുന്നില്ല.

നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം വളരണമെന്നും ‘തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും’ പ്രാപിക്കണമെന്നും (എഫെസ്യര്‍ 4:12) ആഗ്രഹിക്കുന്നു. എന്നാല്‍ ആത്മിയ പക്വത ശാരീരിക പക്വതയില്‍ നിന്നും വ്യത്യസ്തമാണ്. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ, ഇനി അവര്‍ക്കു തങ്ങളെ ആവശ്യമില്ലാത്തവിധം സ്വയംപര്യാപ്തരാകുവാനായി വളര്‍ത്തുന്നു. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ വളര്‍ത്തുന്നത് അവനില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുവേണ്ടിയാണ്.

‘ദൈവത്തിന്റെയും നമ്മുടെ കര്‍ത്താവായ യേശുവിന്റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ’ എന്നു പറഞ്ഞുകൊണ്ട് പത്രൊസ് ആരംഭിക്കുകയും അതേ ‘കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിന്‍’ എന്നു പറഞ്ഞുകൊണ്ട് അവസാനിക്കുകയും ചെയ്യുന്നു (2 പത്രൊസ് 1:2; 3:18). പക്വത പ്രാപിച്ച ക്രിസ്ത്യാനികള്‍ഒരിക്കലും യേശുവിനെ ആവശ്യമില്ലാത്തവിധം വളരുകയില്ല.

‘നമ്മില്‍ ചിലര്‍ ഹാന്‍ഡില്‍ ബാറില്‍നിന്ന് യേശുവിന്റെ കൈ തട്ടിമാറ്റുന്ന തിരക്കിലാണ്’ വാട്ട്‌സണ്‍ മുന്നറിയിപ്പു നല്‍കുന്നു. നാം വീഴുമ്പോള്‍ നമ്മെ പിടിക്കാനും ഉയര്‍ത്തിയെടുക്കാനും നമ്മെ ആശ്ലേഷിക്കാനും അവന്റെ ബലിഷ്ഠമായ കരങ്ങള്‍ നമുക്കാവശ്യമില്ലെന്ന മട്ടില്‍. ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്തിനപ്പുറത്തേക്കു വളരുവാന്‍ നമുക്കു കഴികയില്ല. അവന്റെ കൃപയിലും പരിജ്ഞാനത്തിലും ആഴത്തില്‍ വേരൂന്നിക്കൊണ്ടു മാത്രമേ നമുക്കു വളരുവാന്‍ കഴികയുള്ളു.