സേവ്യറിന്റെ ജോലിക്കുള്ള ആദ്യ ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പിനിടെ എന്റെ ഭര്‍ത്താവ് അലന്‍ ഞങ്ങളുടെ മകന്റെ പക്കല്‍ ഒരു സെറ്റ് താങ്ക് യൂ കാര്‍ഡുകള്‍ നല്‍കി. ഇന്റര്‍വ്യൂവിനുശേഷം ഭാവി തൊഴിലുടമകള്‍ക്ക് നല്‍കുന്നതിനുവേണ്ടിയായിരുന്നു അവ. എന്നിട്ടദ്ദേഹം ഒരു തൊഴിലുടമയായി അഭിനയിച്ച്, ഒരു മാനേജര്‍ എന്ന നിലയിലുള്ള തന്റെ ദശാബ്ദങ്ങളിലെ അനുഭവം വെച്ച് സേവ്യറിനോട് ചോദ്യങ്ങള്‍ ചോദിച്ചു. അഭിനയമെല്ലാം കഴിഞ്ഞ് മകന്‍ തന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളെല്ലാം ഫയലില്‍ തിരുകി. കാര്‍ഡുകളെക്കുറിച്ച് അലന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവന്‍ പുഞ്ചിരിച്ചു. ‘എനിക്കറിയാം’ അവന്‍ പറഞ്ഞു, ‘ഒരു ആത്മാര്‍ത്ഥ നിങ്ങള്‍ക്കു നന്ദി നോട്ട് മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും എന്നെ വേറിട്ടു നിര്‍ത്തും.’

സേവ്യറെ ജോലിക്കെടുക്കാന്‍ മാനേജര്‍ വിളിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കുശേഷം തനിക്കു ലഭിച്ച കൈകൊണ്ടെഴുതിയ താങ്ക് യൂ കാര്‍ഡിനായി അദ്ദേഹം നന്ദി പറഞ്ഞു.

നന്ദി പറയുന്നത് നിലനില്‍ക്കുന്ന സ്വാധീനം ഉളവാക്കും. സങ്കീര്‍ത്തനക്കാരുടെ ഹൃദയംഗമമായ പ്രാര്‍ത്ഥനയും കൃതജ്ഞതാ നിര്‍ഭരമായ ആരാധനയും സങ്കീര്‍ത്തനപുസ്തകത്തില്‍ സംരക്ഷിച്ചിരിക്കുന്നു. നൂറ്റിയന്‍പതു സങ്കീര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും ഈ രണ്ടു വാക്യങ്ങള്‍ നന്ദി കരേറ്റലിന്റെ സന്ദേശം പ്രതിഫലിപ്പിക്കുന്നു: ‘ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും; ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും’ (സങ്കീര്‍ത്തനം 9:1-2).

ദൈവത്തിന്റെ എല്ലാ അത്ഭുത പ്രവൃത്തികള്‍ക്കുമുള്ള നമ്മുടെ നന്ദി ദൈവത്തോടു അര്‍പ്പിച്ചു തീര്‍ക്കാന്‍ നമുക്കു കഴികയില്ല. എങ്കിലും നമ്മുടെ പ്രാര്‍ത്ഥനയില്‍ ഒരു ആത്മാര്‍ത്ഥമായ ദൈവമേ നന്ദി നമുക്കര്‍പ്പിക്കാന്‍ കഴിയും. ദൈവത്തെ സ്തുതിക്കുന്നതും അവന്‍ ചെയ്തതും ചെയ്യുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നതുമായ എല്ലാറ്റെയും അംഗീകരിക്കുന്നതുമായ കൃതജ്ഞതാ നിര്‍ഭരമായ ആരാധനയുടെ ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയും.