മധ്യകാലഘട്ടത്തിലെ ഭൂപടങ്ങളില്‍, ഭൂപട നിര്‍മ്മാതാക്കള്‍ മനസ്സിലാക്കിയിരുന്ന അന്നത്തെ ലോകത്തിന്റെ അതിര്‍ത്തിയില്‍ ‘ഇവിടെയായിരിക്കും വ്യാളികള്‍’ എന്നു രേഖപ്പെടുത്തുമായിരുന്നു എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു – അതിനോടൊപ്പം അവിടെ പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഭയാനക രൂപമുള്ള വ്യാളികളുടെ ചിത്രവും കൊടുത്തിരുന്നു.

മധ്യകാല ഭൂപട നിര്‍മ്മാതാക്കള്‍ ആ വാക്കുകള്‍ രേഖപ്പെടുത്തി എന്നതിനു തെളിവുകള്‍ ഒന്നുമില്ല, എങ്കിലും അവര്‍ അങ്ങനെ എഴുതിയെന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം ‘ഇവിടെയായിരിക്കും വ്യാളികള്‍” എന്നത് ആ സമയത്ത് ഞാനായിരുന്നുവെങ്കില്‍ എഴുതുവാന്‍ സാധ്യതയുള്ള വാക്കുകളായിരുന്നു അവ – വിശാലമായ അജ്ഞാത ഇടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലെങ്കിലും, അതൊരിക്കലും നല്ലതായിരിക്കില്ല എന്നു സൂചിപ്പിക്കുന്ന വാക്കുകളാണവ.

എന്നാല്‍ സ്വയ-പ്രതിരോധത്തിനും അപകടം ഒഴിവാക്കലിനും ഞാന്‍ സ്വീകരിക്കാനാഗ്രഹിക്കുന്ന നയത്തിന് ഒരു പ്രശ്‌നമുണ്ട്: യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍ ധൈര്യമുള്ളവളായിരിക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ നേരെ വിപരീതമാണത് (2 തിമൊഥെയൊസ് 1:7).

യഥാര്‍ത്ഥത്തില്‍ അപകടകരമായതെന്ത് എന്നതിനെക്കുറിച്ചു ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരുവന്‍ പറഞ്ഞേക്കാം. പൗലൊസ് വിശദീകരിക്കുന്നതുപോലെ, തകര്‍ന്ന ഒരു ലോകത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നത് ചിലപ്പോഴൊക്കെ വേദനാജനകമാണ് (വാ. 8). എന്നാല്‍ മരണത്തില്‍ നിന്നു ജീവനിലേക്കു കൊണ്ടുവരപ്പെട്ടവരും തുടര്‍ന്നുള്ള ആത്മനിറവിന്‍ ജീവിതം ഉള്ളിലുള്ളവരും പുറത്തേക്കൊഴുക്കുന്നവരും എന്നനിലയില്‍ (വാ. 9-10, 14) നമുക്കെങ്ങനെ മറിച്ചായിരിക്കാന്‍ കഴിയും?

ഇത്രയും സ്തംഭിപ്പിക്കുന്ന ഒരു ദാനം ദൈവം നമുക്കു തരുമ്പോള്‍, ഭയത്തോടെ ഉള്‍വലിയുന്നതാണ് യഥാര്‍ത്ഥ ദുരന്തം-ആരും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് ക്രിസ്തുവിനെ അനുഗമിച്ചു കടന്നു ചെല്ലുമ്പോള്‍ നാം നേരിടാന്‍ സാധ്യതയുള്ള എന്തിനെക്കാളും ഭയാനകമായതാണത് (വാ. 6-8, 12). നമ്മുടെ ഹൃദയവും ഭാവിയും അവനില്‍ ഭരമേല്പിച്ച് ആശ്രയിക്കാന്‍ നമുക്കു കഴിയും (വാ. 12).