വാലസ് സ്റ്റെഗ്നറിന്റെ മാതാവ് അമ്പതാമത്തെ വയസ്സില്‍ മരിച്ചു. വാലസിന് എണ്പതു വയസ്സായപ്പോള്‍, ഒടുവിലദ്ദേഹം അവര്‍ക്കായി ഒരു കുറിപ്പെഴുതി – ‘വളരെ താമസിച്ചുപോയ കത്ത്” – അതില്‍ വളര്‍ന്നു വരികയും വിവാഹിതയാകുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ രണ്ടു മക്കളെ വളര്‍ത്തുകയും ചെയ്്ത ഒരു സ്ത്രീയുടെ സദ്ഗുണങ്ങള്‍ വിവരിച്ചിരുന്നു. ആകര്‍ഷകരല്ലാത്ത ആളുകേെളപ്പാലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയും അമ്മയും ആയിരുന്നു അവള്. തന്റെ ശബ്ദത്തിലൂടെ തന്റെ മാതാവ് പ്രകടിപ്പിച്ചിരുന്ന ശക്തിയെക്കുറിച്ച് വാലസ് ഓര്‍മ്മിക്കുന്നു. അദ്ദേഹം എഴുതി, ‘പാടാനുള്ള ഒരവസരവും നീ നഷ്ടപ്പെടുത്തിയില്ല.’ അദ്ദേഹത്തിന്റെ മാതാവ് ജീവിച്ചിരുന്ന കാലമത്രയും വലുതും ചെറുതുമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയുള്ളവളായി പാടുമായിരുന്നു.
സങ്കീര്ത്തനക്കാരനും പാടാനുള്ള അവരങ്ങള്‍ ഉപയോഗിച്ചു. ദിവസങ്ങള്‍ നല്ലതായിരിക്കുമ്പോള്‍ അവന് പാടി, അവ നല്ലതല്ലാതിരിക്കുമ്പോഴും പാടി. പാട്ടുകള്‍ അടിച്ചേല്പ്പിക്കപ്പെട്ടതോ നിര്‍ബന്ധിക്കപ്പെട്ടതോ ആയിരുന്നില്ല, മറിച്ച് ‘സ്വര്‍ഗ്ഗത്തെയും ഭൂമിയെയും നിര്‍മ്മിച്ചവനോടുള്ള” സ്വാഭാവിക പ്രതികരണമായിരുന്നു (സങ്കീര്‍ത്തനം 146:6). അവന് ”വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും” (വാ. 7) ”കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുകയും” (വാ. 8) ”അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുകയും”
(വാ. 9) ചെയ്യുന്നു. ഇതു തീര്‍ച്ചയായും ‘എന്നേക്കും വിശ്വസ്തത പുലര്‍ത്തുന്ന” ”യാക്കോബിന്റെ ദൈവത്തില്‍” (വാ. 5-6) ദിനംതോറും ആശ്രയം വച്ചുകൊണ്ട് കാലങ്ങള്‍കൊണ്ട് ശക്തി ആര്‍ജ്ജിക്കുന്നവന്റെ ഗാനാലാപനത്തിന്റെ ഒരു ജീവിതശൈലിയാണ്.
നമ്മുടെ ശബ്ദത്തിന്റെ മേന്മയല്ല വിഷയം, മറിച്ച് ദൈവത്തിന്റെ പരിപാലിക്കുന്ന നന്മയോടുള്ള നമ്മുടെ പ്രതികരണമാണ്-സ്തുതിയുടെ ജീവിതശൈലി. പഴയ ഗാനം പറയുന്നതുപോലെ, ‘എന്റെ ഹൃദയാന്തര്‍ഭാഗത്ത് ഒരു ഗാനമുണ്ട്.”
എങ്ങനെ നിങ്ങള്‍ക്ക് ദൈവത്തിനു സ്തുതി പാടുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ദൈനംദിന ഭാഗമാക്കാന്‍ കഴിയും? ഏതാണ് നിങ്ങളുടെ ഇഷ്ട സ്തുതിഗീതം? എന്തുകൊണ്ടാണത് എന്നു നിങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവയ്ക്കുക.