Month: ജനുവരി 2020

എങ്ങോട്ടാണ് നിന്റെ പോക്ക്?

ഉത്തര തായ്‌ലന്റില്‍, കുട്ടികളുടെ ഒരു ഫുട്‌ബോള്‍ ടീം ഒരു ഗുഹ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനുശേഷം അവര്‍ മടങ്ങിപ്പോകാനായി തിരിഞ്ഞപ്പോഴാണ് ഗുഹാമുഖത്തു വെള്ളം നിറഞ്ഞതായി കണ്ടത്. ഉയര്‍ന്നുകൊണ്ടിരുന്ന വെള്ളം ഓരോ ദിവസം കഴിയുന്തോറും അവരെ കൂടുതല്‍ ഉള്ളിലേക്ക് പായിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഗുഹാമുഖത്തുനിന്നും 2 മൈല്‍ (3 കിലോമീറ്റര്‍) അകലെ കുടുങ്ങി. രണ്ടാഴ്ചയ്ക്കുശേഷം അവരെ സാഹസികമായി രക്ഷിച്ചപ്പോള്‍, അവരെങ്ങനെ ഇത്രയും പ്രത്യാശയ്ക്കു വകയില്ലാത്തവിധം കുടുങ്ങിപ്പോയി എന്നു പലരും അത്ഭുതപ്പെട്ടു. ഉത്തരം: ഒരു സമയം ഒരു ചുവടു വീതം.

യിസ്രായേലില്‍, തന്റെ വിശ്വസ്ത പടയാളിയായ ഊരിയാവിനെ കൊന്നതിന്റെ പേരില്‍ ദാവീദിനെ നാഥാന്‍ പ്രവാചകന്‍ എതിരിടുന്നു. 'ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള'' (1 ശമൂവേല്‍ 13:14) ഒരു മനുഷ്യന് എങ്ങനെ കൊലപാതകിയാകാന്‍ കഴിയും? ഒരു സമയം ഒരു ചുവടു വീതം. ദാവീദ് ഒരു ഉച്ചകഴിഞ്ഞ് പെട്ടെന്ന് പൂജ്യത്തില്‍നിന്ന് കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നതല്ല. അവന്‍ പതുക്കെപ്പതുക്കെ അതിനായി ചൂടുപിടിച്ചു, ഒരു തെറ്റായ തീരുമാനം മറ്റൊന്നിലേക്കു നയിച്ചു. ഒരു രണ്ടാം നോട്ടത്തിലാരംഭിച്ച് മോഹപരവശമായ നോട്ടത്തില്‍ കലാശിച്ചു. ബേത്ത്‌ശേബയെ കൊണ്ടുവരുവാന്‍ ആളയച്ചതിലൂടെ തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് അവളുടെ ഗര്‍ഭം മറച്ചുവയ്ക്കാന്‍ അവളുടെ ഭര്‍ത്താവിനെ യുദ്ധമുന്നണിയില്‍ നിന്നു വിളിച്ചു വരുത്തുകയും ചെയ്തു. തന്റെ സഹപ്രവര്‍ത്തകര്‍ യുദ്ധമുന്നണിയിലായിരിക്കെ താന്‍ വീട്ടില്‍ പോകയില്ല എന്നു ശഠിച്ച് ഭാര്യയുടെ അടുത്തുപോകാന്‍ ഊരിയാവ് വിസമ്മതിച്ചപ്പോള്‍, അവന്‍ മരിക്കേണം എന്നു ദാവീദ് തീരുമാനിച്ചു.

നാം ഒരു പക്ഷേ കൊലപാതകം ചെയ്തവരായിരിക്കയില്ല, അല്ലെങ്കില്‍ നാം തന്നെ നിര്‍മ്മിച്ച ഗുഹയില്‍ അകപ്പെട്ടിട്ടുമില്ലായിരിക്കാം, എങ്കിലും നാം ഒന്നുകില്‍ യേശുവിങ്കലേക്ക് നീങ്ങുകയോ അല്ലെങ്കില്‍ പ്രശ്‌നത്തിലേക്കു നീങ്ങുകയോ ആകാം. വലിയ പ്രശ്‌നങ്ങള്‍ ഒറ്റ രാത്രികൊണ്ടല്ല രൂപപ്പെടുന്നത്. അവ ഒരു സമയം ഒരു ചുവടു വീതം ക്രമേണയാണ് പൊട്ടിപ്പുറപ്പെടുന്നത്.

ശുദ്ധിയുള്ള പാത്രങ്ങള്‍

'പക അതു വഹിക്കുന്ന പാത്രത്തെ ദ്രവിപ്പിക്കും.'' ജോര്‍ജ്ജ് ഡബ്ല്യു. എച്ച്. ബുഷിന്റെ ശവസംസ്‌കാരത്തില്‍ മുന്‍ സെനറ്റര്‍ അലന്‍ സിംപ്‌സണ്‍ പ്രസ്താവിച്ചതാണ് ഈ വാക്കുകള്‍. തന്റെ പ്രിയ സുഹൃത്തിന്റെ ദയയെക്കുറിച്ച് വിവരിക്കാനുള്ള ശ്രമത്തില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ നാലപ്‌ത്തൊന്നാമത്തെ പ്രസിഡന്റ് തന്റെ ഔദ്യോഗിക നേതൃത്വത്തിലും വ്യക്തിപരമായ ബന്ധങ്ങളിലും പക വെച്ചു പുലര്‍ത്തുന്നതിനു പകരം നര്‍മ്മവും സ്‌നേഹവും എപ്രകാരമാണ് സൂക്ഷിച്ചതെന്ന് സെനറ്റര്‍ സിംപ്‌സണ്‍ ഓര്‍മ്മിച്ചു.

സെനറ്ററുടെ ഉദ്ധരണിയോട് ഞാന്‍ യോജിക്കുന്നു, നിങ്ങളോ? ഞാന്‍ പക കൊണ്ടുനടക്കുമ്പോള്‍ എനിക്കു കേടു സംഭവിക്കുന്നു.

നാം നെഗറ്റീവായതിനോടു പറ്റിയിരിക്കുമ്പോഴും കോപത്തോടെ പൊട്ടിത്തെറിക്കുമ്പോഴും നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന കേട് മെഡിക്കല്‍ ഗവേഷണം വെളിപ്പെടുത്തുന്നു: നമ്മുടെ രക്തസമ്മര്‍ദ്ദം ഉയരുന്നു. നമ്മുടെ ഹൃദയം ശക്തിയായി മിടിക്കുന്നു. നമ്മുടെ ചൈതന്യം ക്ഷയിക്കുന്നു. നമ്മുടെ പാത്രം ദ്രവിക്കുന്നു.

സദൃശവാക്യങ്ങള്‍ 10:12 ല്‍ ശലോമോന്‍ രാജാവ് ഇപ്രകാരം നിരീക്ഷിക്കുന്നു: 'പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്‌നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.'' ഇവിടെ പറയുന്ന പകയില്‍ നിന്നുളവാകുന്ന വഴക്ക് വ്യത്യസ്ത ാേഗത്രങ്ങളിലും കുലത്തിലും പെട്ട എതിരാളികള്‍ തമ്മിലുള്ള രക്തരൂക്ഷിത യുദ്ധമാണ്. അത്തരം പക പ്രതികാരത്തിനുള്ള വാഞ്ഛയെ ജ്വലിപ്പിക്കുകയും പരസ്പരം വെറുക്കുന്ന ജനത്തിന് ബന്ധങ്ങള്‍ അസാദ്ധ്യമാകയും ചെയ്യുന്നു.

നേരെ മറിച്ച്, ദൈവത്തിന്റെ സ്‌നേഹത്തിന്റെ മാര്‍ഗ്ഗം സകല തെറ്റുകളെയും മൂടുന്നു - മൂടുപടം ഇടുന്നു, ഒളിപ്പിക്കുന്നു അല്ലെങ്കില്‍ ക്ഷമിക്കുന്നു. അതിനര്‍ത്ഥം നാം തെറ്റുകളെ കണ്ടില്ലെന്നു നടിക്കുകയോ തെറ്റുകാരനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്നല്ല. മറിച്ച് ഒരുവന്‍ യഥാര്‍ത്ഥമായി അനുതപിക്കുമ്പോള്‍ പിന്നെ നാം തെറ്റുകളെ താലോലിക്കുന്നില്ല. അവര്‍ ഒരിക്കലും ക്ഷമി ചോദിക്കുന്നില്ലെങ്കില്‍ നാം നമ്മുടെ ഭാരങ്ങളെ ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഏറ്റവും നന്നായി സ്‌നോഹിക്കന്നവനെ അറിയുന്ന നാം 'ഉറ്റസ്‌നേഹം ഉള്ളവരായിരിക്കണം. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു' 1 പത്രൊസ് 4:8).

ദൈവം ഇടപെടുമ്പോള്‍

'ആ ശിശു പ്രിയപ്പെട്ടവനാണ്' എന്നു പേരുള്ള കവിതയില്‍, ഒരു ആഫ്രിക്കന്‍ പാസ്റ്റര്‍, ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ കൊല്ലാനുള്ള മാതാപിതാക്കളുടെ ശ്രമത്തെക്കുറിച്ച് എഴുതുന്നു. ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച നിരവധി അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. തന്റെ ജീവിതത്തെ ദൈവം സംരക്ഷിച്ചതിനെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമായ ഒരു ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയം ശുശ്രൂഷയ്ക്കിറങ്ങുവാന്‍ ഒമാവുമിയെ പ്രേരിപ്പിച്ചു. ഇന്ന് അദ്ദേഹം ഒരു ലണ്ടന്‍ സഭയില്‍ വിശ്വസ്തമായി ശുശ്രൂഷ ചെയ്യുന്നു.

ഈ പാസ്റ്ററെപ്പോലെ, യിസ്രായേല്യര്‍ അവരുടെ ചരിത്രത്തിലെ അപകടസാധ്യതയേറിയ ഒരു സമയത്ത് ദൈവത്തിന്റെ ഇടപെടല്‍ അനുഭവിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ മോവാബിലെ ബാലാക്ക് രാജാവിന് അഭിമുഖമായി അവര്‍ വന്നു. അവരുടെ യുദ്ധങ്ങളെക്കുറിച്ചുകേട്ടും അവരുടെ വലിയ അംഗസംഖ്യ കണ്ടും ഭയന്നുപോയ ബാലാക്ക് നിര്‍ഭയമായി വസിക്കുന്ന സഞ്ചാരികളെ ശപിക്കുന്നതിനായി ബിലെയാം എന്ന ലക്ഷണവിദ്യക്കാരനെ നിയോഗിക്കുന്നു (സംഖ്യാപുസ്തകം 22:2-6).

എന്നാല്‍ വിസ്മയകരമായ ഒന്നു സംഭവിച്ചു. ബിലെയാം എപ്പോഴൊക്കെ ശപിക്കുന്നതിനായി വായ് തുറന്നുവോ, പകരം അനുഗ്രഹമാണ് പുറത്തുവന്നത്. 'അനുഗ്രഹിക്കുവാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക്
അതു മറിച്ചുകൂടാ. യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിക്കുവാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു;... ദൈവം അവരെ മിസ്രയീമില്‍ നിന്നു കൊണ്ടുവരുന്നു'' (സംഖ്യാപുസ്തകം 23:20-22). ശക്തിപ്പെട്ടുവരുന്നു എന്നവര്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു യുദ്ധത്തില്‍നിന്ന് ദൈവം യിസ്രായേലിനെ സംരക്ഷിച്ചു!

നാം അതു കണ്ടാലും ഇല്ലെങ്കിലും, ദൈവം ഇപ്പോഴും തന്റെ ജനത്തെ പരിപാലിക്കുന്നു. നമ്മെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്നു വിളിച്ചവനെ നന്ദിയോടും ഭക്തിയോടുംകൂടെ നമുക്കു ആരാധിക്കാം.

പ്രതികാരത്തിനു പകരം

1956 ല്‍ ജിം എലിയട്ടും മറ്റു നാലു മിഷനറിമാരും ഹുവാവോറാനി ഗോത്രക്കാരാല്‍ കൊല്ലപ്പെട്ടശേഷം അടുത്തു സംഭവിച്ചത് ആരും പ്രതീക്ഷിച്ചില്ല. ജിമ്മിന്റെ ഭാര്യ എലിസബേത്ത്, അവരുടെ ഇളയ മകള്‍, മറ്റൊരു മിഷനറിയുടെ സഹോദരി എന്നവര്‍ തങ്ങളുടെ
പ്രിയപ്പെട്ടവരെ കൊന്ന ആളുകളുടെ ഇടയില്‍ പോയി താമസിക്കുവാന്‍ തീരുമാനിച്ചു. അവര്‍ അനേക വര്‍ഷങ്ങള്‍ ഹുവാവോറാനി ഗോത്രക്കാരുടെ ഇടയില്‍ പാര്‍ക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവര്‍ക്കുവേണ്ടി ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീകളുടെ ക്ഷമയുടെയും ദയയുടെയും സാക്ഷ്യം ഹുവാവോറാനികളെ അവരോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയും അനേകര്‍ യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.

എലിസബേത്തും അവളുടെ സ്‌നേഹിതയും ചെയ്തത് തിന്മയെ തിന്മകൊണ്ടു നേരിടാതെ നന്മകൊണ്ടു നേരിടുക എന്നതിന്റെ അവിശ്വസനീയ മാതൃകയാണ് (റോമര്‍ 12:17). റോമിലെ സഭയെ തങ്ങളുടെ ജീവിതത്തില്‍ ദൈവം വരുത്തിയ രൂപാന്തരത്തെ അവരുടെ പ്രവൃത്തികളിലൂടെ വെളിപ്പെടുത്താന്‍ അപ്പൊസ്തലനായ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. എന്താണ് പൗലൊസിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്? പ്രതികാരം ചെയ്യാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹത്തിനപ്പുറത്തേക്ക് അവര്‍ പോകണം; പകരം അവര്‍ തങ്ങളുടെ ശത്രുക്കളോട് അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി അവരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിച്ചുകൊണ്ട് സ്‌നേഹം കാണിക്കണം.

എന്തുകൊണ്ട് ഇതു ചെയ്യണം? പൗലൊസ് പഴയ നിയമത്തില്‍നിന്നും ഒരു സദൃശവാക്യം ഉദ്ധരിക്കുന്നു: ''നിന്റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക'' (വാ. 20; സദൃശവാക്യങ്ങള്‍ 25:21-22). വിശ്വാസികള്‍ അവരുടെ ശത്രുക്കളോടു കാണിക്കുന്ന ദയ അവരെ നേടുവാന്‍ മുഖാന്തരമാകുകയും അവരുടെ ഹൃദയങ്ങളില്‍ മാനസാന്തരത്തിന്റെ അഗ്നി കത്തിക്കുകയും ചെയ്യും എന്നാണ് അപ്പൊസ്തലന്‍ വെളിപ്പെടുത്തുന്നത്.

ചുഴലിക്കാറ്റിനെ പിന്തുടരുക

ചുഴലിക്കാറ്റിനെ പിന്തുടരുക എന്നത് കല്‍ക്കട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള കാലാവസ്ഥാ തല്‍പരരുടെ ഹോബിയാണ്; അവയുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനും മിന്നലുകളുടെയും തുടര്‍ന്നുള്ള അവസ്ഥയുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി അവയെക്കുറിച്ചു പഠിക്കാനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളില്‍ മിക്കവരും അപകടകരമായ കാലാവസ്ഥയില്‍ അവയില്‍ ചെന്നു ചാടുന്നതില്‍ നിന്നും വിമുഖരാണെങ്കിലും ഈ വിനോദ തല്‍പ്പരരില്‍ ചിലര്‍ വിവിധ നഗരങ്ങളില്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഒരുമിച്ചു കൂടി ചുഴലിക്കാറ്റിനെ പിന്‍തുടരുക പതിവാണ്.

എന്നിരുന്നാലും എന്റെ അനുഭവത്തില്‍, ജീവിതത്തില്‍ ഞാന്‍ ചുഴലിക്കാറ്റിനെ പിന്‍തുടരേണ്ട കാര്യമില്ല-അവ എന്നെ പിന്തുടരുകയാണ്. ആ അനുഭവം കൊടുങ്കാറ്റില്‍ അകപ്പെട്ട നാവികരുടെ അനുഭവം വിവരിക്കുന്ന സങ്കീര്‍ത്തനം 107 ല്‍ പ്രതിഫലിക്കുന്നു. അവര്‍ തങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഭവിഷ്യത്തുകളാല്‍ ഓടിക്കപ്പെടുകയായിരുന്നു, എങ്കിലും സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, 'അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു. അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവന്‍ അവരെ എത്തിച്ചു'' (സങ്കീര്‍ത്തനം 107:28-30).

ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ നമ്മുടെ തന്നെ സൃഷ്ടിയായാലും അല്ലെങ്കില്‍ തകര്‍ന്ന ഒരു ലോകത്തില്‍ പാര്‍ക്കുന്നതിന്റെ അനന്തരഫലമായാലും നമ്മുടെ പിതാവ് വലിയവനാണ്. കൊടുങ്കാറ്റുകള്‍ നമ്മെ പിന്തുടരുമ്പോള്‍, അവയെ ശാന്തമാക്കുവാന്‍ -നമ്മുടെ ഉള്ളിലെ കൊടുങ്കാറ്റിനെ ശാന്തമാക്കുവാനും - അവനു മാത്രമേ കഴിയൂ.