സാങ്കേതികവിദ്യ ഇന്ന് നമ്മുടെ നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നതായി തോന്നുന്നു. ഇന്റര്‍നെറ്റ് എന്ന ആധുനിക ”അത്ഭുതം” (ഇപ്പോള്‍ ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകും) മാനവികതയുടെ ആകമാനമായ പഠനത്തെ സ്മാര്‍ട്ട്ഫോണ്‍ വഴി നമ്മുടെ കൈക്കുമ്പിളില്‍ സ്വീകരിക്കുവാനുള്ള അതിശയകരമായ ശേഷി നല്‍കുന്നു. എന്നാല്‍ ഇന്നും അനേകര്‍ക്ക് അത്തരം നിരന്തരമായ ലഭ്യത ചിലവേറിയതാണ്.

നാം ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, എന്താണ് പുറത്തു സംഭവിക്കുന്നത് എന്നറിയാനുള്ള ആധുനിക പ്രവണതയെ വിവരിക്കുന്നതിനായി ”തുടര്‍ച്ചയായയ ഭാഗിക ശ്രദ്ധ” എന്ന ഒരു പുതിയ പ്രയോഗം അടുത്തിയെ വിരചിക്കപ്പെട്ടു.

അപ്പൊസ്തലനായ പൗലൊസിന് ഉത്കണ്ഠയ്ക്കുള്ള വ്യത്യസ്ത കാരണങ്ങള്‍ നേരിട്ടുവെങ്കിലും, ദൈവത്തില്‍ സമാധാനം കണ്ടെത്തുന്നതിനായി നമ്മുടെ ആത്മാവ് അവനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാണ് പീഡനം സഹിക്കുന്ന പുതിയ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ (1 തെസ്സലൊനീക്യര്‍ 2:14) ‘എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്യുവിന്‍” (5: 16-18) എന്ന് അവന്‍ അവരെ പ്രോത്സാഹിപ്പിച്ചത്.

‘നിരന്തരം” പ്രാര്‍ത്ഥിക്കുന്നത് പ്രയാസകരമായി തോന്നാം. എന്നാല്‍, നാം എത്ര തവണ നമ്മുടെ ഫോണുകള്‍ പരിശോധിക്കും? പകരം ആ പ്രേരണയെ ദൈവത്തോട് സംസാരിക്കാനുള്ള പ്രേരണയായി നാം മാറ്റിയാലോ?

അതിലും പ്രധാനമായി, ദൈവസന്നിധിയില്‍ നിരന്തരവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ വിശ്രമത്തിനായി എല്ലായ്‌പ്പോഴും ”അറിവില്‍” ആയിരിക്കേണ്ടതിന്റെ ആവശ്യകത കൈമാറാന്‍ നമ്മള്‍ പഠിച്ചാലോ? ക്രിസ്തുവിന്റെ ആത്മാവിനെ ആശ്രയിക്കുന്നതിലൂടെ, ഓരോ ദിവസവും നാം സഞ്ചരിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന് നമ്മുടെ മുഴുവന്‍ ശ്രദ്ധയും നല്‍കാന്‍ പഠിക്കാം.