വിവിധ ആളുകളുമായുള്ള അഭിമുഖങ്ങളുടെ ഒരു ശേഖരത്തില്‍, അഭിമുഖകാരന്‍ അവരുമായി അവര്‍ കാത്തുസൂക്ഷിക്കുന്ന പ്രാധാന്യവും സന്തോഷവുമുള്ള ഒരൊറ്റ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് ഒരിക്കലും വി്ട്ടുപിരിയാന്‍ കഴിയാത്ത ഒന്ന്.

ഇത് എന്നെ, എനിക്ക് ഏറ്റവും പ്രിയങ്കരമായതും എനിക്കു സന്തോഷം നല്‍കുന്നതുമായ സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒന്ന് നാല്‍പതു വര്‍ഷം മുമ്പ് എന്റെ അമ്മ സ്വന്തം കൈയക്ഷരത്തില്‍ എനിക്കെഴുതിയ ജന്മദിന കാര്‍ഡാണ്. മറ്റൊന്ന് എന്റെ മുത്തശ്ശിയുടെ ആഭരണപ്പെട്ടിയാണ്. മറ്റ് ആളുകളും അമൂല്യമായ ഓര്‍മ്മകളെ വിലമതിച്ചേക്കാം – അവരെ പ്രോത്സാഹിപ്പിച്ച അഭിനന്ദനം, ഒരു കൊച്ചുമകന്റെ ചിരി, അല്ലെങ്കില്‍ അവര്‍ തിരുവെഴുത്തില്‍ നിന്ന് ശേഖരിച്ച പ്രത്യേക ഉള്‍ക്കാഴ്ച.

എന്നിരുന്നാലും, നാം പലപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നത് വലിയ അസന്തുഷ്ടിയെ ഉളവാക്കിയ കാര്യങ്ങളാണ്: ഉത്കണ്ഠ – മറഞ്ഞിരിക്കുന്നു എങ്കിലും എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നവ. കോപം – ഉപരിതലത്തിന് താഴെയാണെങ്കിലും ആഞ്ഞടിക്കാന്‍ തയ്യാറാണ്. നീരസം – നമ്മുടെ ചിന്തകളുടെ കാതലിനെ നിശബ്ദമായി നശിപ്പിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയ്ക്ക് അയച്ച കത്തില്‍ ”ചിന്തിക്കാന്‍” കൂടുതല്‍ നല്ല മാര്‍ഗം കാണിച്ചുകൊടുത്തു. സഭയിലെ ജനങ്ങളെ എപ്പോഴും സന്തോഷിപ്പിക്കാനും സൗമ്യത കാണിക്കാനും പ്രാര്‍ത്ഥനയില്‍ എല്ലാം ദൈവത്തിങ്കലേക്ക് കൊണ്ടുവരാനും അവന്‍ പ്രോത്സാഹിപ്പിച്ചു (ഫിലിപ്പിയര്‍ 4:4-9).

ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പൗലൊസിന്റെ പ്രോത്സാഹന വാക്കുകള്‍, ഇരുണ്ട ചിന്തകളെ പുറന്തള്ളാനും ക്രിസ്തുയേശുവില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തിന്റെ സമാധാനത്തെ അനുവദിക്കാനും സഹായിക്കുന്നു (വാ. 7). നമ്മുടെ മനസ്സിനെ നിറയ്ക്കുന്ന ചിന്തകള്‍ സത്യവും ഘനമുള്ളതും നീതിയായതും നിര്‍മ്മലമായതും രമ്യമായതും സത്ക്കീര്‍ത്തിയായതും സത്ഗുണവും പുകഴ്ചയും ആകുമ്പോഴാണ് അവന്റെ സമാധാനം നമ്മുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നത് (വാ. 8).