നിങ്ങള്‍ ചോദിക്കുന്നതിനും മുമ്പ്
എന്റെ സുഹൃത്തുക്കളായ റോബര്‍ട്ടും കൊളീനും പതിറ്റാണ്ടുകളായി ആരോഗ്യകരമായ ദാമ്പത്യം അനുഭവിക്കുന്നു, അവര്‍ ഇടപഴകുന്നത് ശ്രദ്ധിക്കുന്നത് എനിക്കിഷ്ടമാണ്. അത്താഴ സമയത്ത് ഒരാള്‍ ആവശ്യപ്പെടാതെതന്നെ മറ്റെയാള്‍ വെണ്ണ കൈമാറും. മറ്റെയാള്‍ കൃത്യസമയത്ത് ഗ്ലാസ് വീണ്ടും നിറയ്ക്കും. അവര്‍ കഥകള്‍ പറയുമ്പോള്‍, അവര്‍ പരസ്പരം വാക്യങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് പരസ്പരം മനസ്സ് വായിക്കാന്‍ കഴിയുമെന്ന് തോന്നും.
നമുക്കറിയാവുന്ന, സ്നേഹിക്കുന്ന ഏതൊരു വ്യക്തിയെക്കാളും ദൈവം നമ്മെ അറിയുകയും പരിപാലിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ്. വരാനിരിക്കുന്ന രാജ്യത്തില്‍ ദൈവവും അവിടുത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യെശയ്യാ പ്രവാചകന് വിവരിക്കുമ്പോള്‍, ആര്‍ദ്രവും അടുപ്പമുള്ളതുമായ ഒരു ബന്ധത്തെക്കുറിച്ച് പറയുന്നു. ദൈവം തന്റെ ജനത്തെക്കുറിച്ച് പറയുന്നു, ''അവര്‍ വിളിക്കുന്നതിനുമുമ്പേ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ഞാന്‍ കേള്‍ക്കും'' (യെശയ്യാവ് 65:24).
എന്നാല്‍ ഇത് എങ്ങനെ ശരിയാകും? പ്രതികരണം ലഭിക്കാതെ ഞാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ച കാര്യങ്ങളുണ്ട്. ദൈവവുമായുള്ള അടുപ്പം വളരുകയും നമ്മുടെ ഹൃദയങ്ങളെ അവിടുത്തോട് സമന്വയിപ്പിക്കുകയും ചെയ്യുമ്പോള്‍, അവന്റെ സമയത്തിലും കരുതലിലും ആശ്രയിക്കാന്‍ നമുക്ക് പഠിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് നമുക്ക് ആഗ്രഹിക്കാന്‍ തുടങ്ങാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍, യെശയ്യാവ് 65 ല്‍ വിവരിക്കുന്ന തരത്തില്‍ ദൈവരാജ്യത്തിന്റെ ഭാഗമായ കാര്യങ്ങള്‍ - ദുഃഖങ്ങള്‍ക്ക്് അവസാനം (വാ. 19) സകല മനുഷ്യര്‍ക്കും സുരക്ഷിതമായ വീടുകളും മുഴുവന്‍ വയറുകള്‍ക്കുംഭക്ഷണവും എല്ലാ ആളുകള്‍ക്കും അര്‍ത്ഥവത്തായ ജോലിയും (വാ. 21-23), ലോകത്ത് സമാധാനം (വാ. 25) - പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ നമുക്കു കഴിയും. ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ വരുമ്പോള്‍, ദൈവം ഈ പ്രാര്‍ത്ഥനകള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം നല്‍കും.
അതിശയകരമായ കഴിവ്
ഞങ്ങളുടെ കോളേജ് സംഗീത ഗ്രൂപ്പിന്റെ നേതാവ് ഗ്രൂപ്പിനെ നയിക്കുകയും അതേ സമയം പിയാനോയില്‍ ഞങ്ങളോടൊപ്പം ചേരുകയും വൈദഗ്ധ്യത്തോടെ ആ ഉത്തരവാദിത്വങ്ങള്‍ സന്തുലനപ്പെടുത്തുകയും ചെയ്തു. ഒരു കച്ചേരിയുടെ അവസാനത്തില്‍, അദ്ദേഹം പ്രത്യേകിച്ച് ക്ഷീണിതനായി കാണപ്പെട്ടതിനാല്‍ ഞാന്‍ അദ്ദേഹത്തോട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു, ''എനിക്ക് മുമ്പ് ഇത് ചെയ്യേണ്ടി വന്നിട്ടില്ല.'' തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു. ''പിയാനോ ട്യൂണ്‍ ചെയ്യാഞ്ഞതിനാല്‍ എനിക്ക് രണ്ട് വ്യത്യസ്ത കീകളിലായി ആദ്യാവസാനം വായിക്കേണ്ടി വന്നു - എന്റെ ഇടത് കൈ ഒരു കീയിലും വലതു കൈ മറ്റൊന്നിലും എന്ന നിലയില്‍!'' അദ്ദേഹം പ്രകടിപ്പിച്ച അമ്പരപ്പിക്കുന്ന വൈദഗ്ദ്ധ്യം എന്നെ ആകര്‍ഷിച്ചു, അത്തരം കാര്യങ്ങള്‍ക്ക് കഴിവുള്ളവരായി മനുഷ്യരെ സൃഷ്ടിക്കുന്നവനെ ഞാന്‍ അത്ഭുതത്തോടെ സ്മരിച്ചു.
ദാവീദ് രാജാവ് ഇതിലും വലിയ ആശ്ചര്യബോധം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു, ''ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു. നിന്റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു' (സങ്കീര്‍ത്തനം 139:14). ആളുകളുടെ കഴിവുകളിലോ പ്രകൃതിയുടെ അത്ഭുതങ്ങളിലോ ആകട്ടെ, സൃഷ്ടിയുടെ അത്ഭുതങ്ങള്‍ നമ്മുടെ സ്രഷ്ടാവിന്റെ മഹിമയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഒരു ദിവസം, നാം ദൈവസന്നിധിയില്‍ നില്ക്കുമ്പോള്, എല്ലാ തലമുറകളിലുമുള്ള ആളുകള്‍ ഈ വാക്കുകളോടെ അവനെ ആരാധിക്കും, ''കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും
സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍' (വെളിപ്പാട് 4:11). ദൈവം നമുക്ക് നല്കുന്ന അത്ഭുതകരമായ കഴിവുകളും ദൈവം സൃഷ്ടിച്ച മഹത്തായ സൗന്ദര്യവും അവനെ ആരാധിക്കുന്നതിനുള്ള ധാരാളം കാരണങ്ങളാണ്.
ബില്ല് അടച്ചു
നൈജീരിയന്‍ ബിസിനസുകാരനായ പീറ്റര്‍ ലാഗോസിലെ ഒരു ആശുപത്രി കിടക്കയിലേക്കു കുനിഞ്ഞു ചോദിച്ചു ''നിങ്ങള്‍ക്ക് എന്ത് സംഭവിച്ചു?'' ''ആരോ എന്നെ വെടിവച്ചു,'' യുവാവ് മറുപടി പറഞ്ഞു. അയാളുടെ തുട ബാന്ഡേജിട്ടിരുന്നു. പരിക്കേറ്റയാള്‍ക്കു നാട്ടിലേക്ക് മടങ്ങാമായിരുന്നുവെങ്കിലും ബില്‍ അടയ്്ക്കുന്നതുവരെ അയാളെ വിട്ടയക്കില്ലായിരുന്നു - ഈ മേഖലയിലെ പല സര്‍ക്കാര്‍ ആശുപത്രികളും ഈ നയമാണ് പിന്തുടര്ന്നിരുന്നത്. ഒരു സാമൂഹ്യ പ്രവര്‍ത്തകനുമായി കൂടിയാലോചിച്ച ശേഷം, തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി താന്‍ നേരത്തെ സ്ഥാപിച്ച ചാരിറ്റബിള്‍ ഫണ്ടിലൂടെ പീറ്റര്‍ ആ ബില്‍ അടച്ചു. അതിനു പകരമായി, ഔദാര്യം സ്വീകരിക്കുന്നവര്‍ ഒരു ദിവസം മറ്റുള്ളവര്‍ക്കും അതു നല്‍കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ബൈബിളിലുടനീളം ദൈവം നല്കുന്ന സമൃദ്ധിയെക്കുറിച്ചു കാണാം. ഉദാഹരണത്തിന്, വാഗ്ദത്ത ദേശത്ത് എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് മോശെ യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചപ്പോള്‍, ആദ്യം ദൈവത്തിനു തിരികെ നല്‍കണമെന്നും (ആവര്‍ത്തനം 26:1-3 കാണുക) ആവശ്യത്തിലിരിക്കുന്നവരെ കരുതണമെന്നും - പരദേശികള്‍, അനാഥര്‍, വിധവമാര്‍ (വാ. 12) - അവന് അവരോടു പറഞ്ഞു. അവര്‍ ''പാലും തേനും ഒഴുകുന്ന ദേശത്ത്'' വസിച്ചിരുന്നതിനാല്‍ (വാ. 15), അവര്‍ ദരിദ്രരോട് ദൈവസ്നേഹം പ്രകടിപ്പിക്കേണ്ടതായിരുന്നു.
വലുതോ ചെറുതോ ആയ നമ്മുടെ ഭൗതിക വസ്തുക്കള്‍ പങ്കിടുന്നതിലൂടെ നമുക്കും ദൈവസ്നേഹം പ്രചരിപ്പിക്കാന്‍ കഴിയും. പീറ്ററിനെപ്പോലെ വ്യക്തിപരമായി നല്കാന് നമുക്കു ചിലപ്പോള്‍ അവസരം ലഭിച്ചെന്നു വരില്ല, പക്ഷേ എങ്ങനെ നല്‍കണം അല്ലെങ്കില്‍ ആര്‍ക്കാണ് നമ്മുടെ സഹായം ആവശ്യമെന്ന് കാണിക്കാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാന്‍ കഴിയും.
ജീവനെക്കാള്‍ നല്ലത്
മേരി യേശുവിനെ സ്നേഹിച്ചുവെങ്കിലും ജീവിതം കഠിനമായിരുന്നു, അതികഠിനം. വെടിവയ്പിന് ഇരകളായി രണ്ട് ആണ്മക്കളും രണ്ടു പേരക്കുട്ടികളും അവള്‍ക്കു മുമ്പേ മരണമടഞ്ഞു. മേരിക്ക് ഒരു പക്ഷാഘാതം ഉണ്ടായതു നിമിത്തം ഒരു വശം തളര്‍ന്നുപോയി. എന്നിട്ടും, അവള്‍ക്ക് നടക്കാന്‍ സാധിച്ചയുടനെ അവള് പള്ളിയില്‍ പോയി തന്റെ ഇടറിയതും അവ്യക്തവുമായ വാക്കുകളില്‍ സാക്ഷ്യം പ്രസ്താവിച്ചു, ''എന്റെ ഉള്ളം യേശുവിനെ സ്നേഹിക്കുന്നു; അവന്റെ നാമത്തെ സ്തുതിക്കുന്നു!''
മേരി ദൈവത്തോടുള്ള തന്റെ സ്തുതി പ്രസ്താവിക്കുന്നതിന് വളരെ മുമ്പുതന്നെ, 63-ാം സങ്കീര്‍ത്തനത്തിലെ വാക്കുകള്‍ ദാവീദ് എഴുതി. സങ്കീര്‍ത്തനത്തിന്റെ തലക്കെട്ട് ''യെഹൂദാ മരുഭൂമിയിലായിരുന്നപ്പോള്‍'' ദാവീദ് ഇത് എഴുതിയതായി രേഖപ്പെടുത്തുന്നു. അനഭിലഷണീയമായ, നിരാശാജനകമായ സാഹചര്യങ്ങളില്‍ പോലും, അവന് ദൈവത്തില്‍ പ്രത്യാശിച്ചതിനാല് നിരാശനായില്ല. ''ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു' (വാ. 1).
വ്യക്തമായ ദിശാസൂചനയോ മതിയായ വിഭവങ്ങളോ ഇല്ലാത്ത ഒരു സ്ഥലത്തായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. അസുഖകരമായ സാഹചര്യങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കാം, പക്ഷേ നമ്മെ സ്നേഹിക്കുന്നവനും (വാ. 3), തൃപ്തിപ്പെടുത്തുന്നവനും (വാ. 5), സഹായിക്കുന്നവനും (വാ. 7) തന്റെ വലങ്കൈ നമ്മെ താങ്ങുന്നവനും (വാ. 8) ആയവനോട് നാം പറ്റിനില്ക്കുമ്പോള് അവ നമ്മെ വഴിതെറ്റിക്കേണ്ടതില്ല. കാരണം അവന്റെ ദയ ജീവനേക്കാള്‍ നല്ലതാകുന്നു. മേരിയെയും ദാവീദിനെയും പോലെ, ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധരങ്ങളിലൂടെ നമുക്ക് സംതൃപ്തി പ്രകടിപ്പിക്കാന്‍ കഴിയും (വാ. 3-5).
പൂര്‍ണ്ണ തൃപ്തി
ഇത് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഒരു മെഡിക്കല്‍ പരിശോധനയ്ക്കുശേഷം അനസ്തേഷ്യോളജിസ്റ്റ്, സര്ജന്, ലാബ്, പരിശോധന എന്നിവയില്‍ നിന്ന് ബില്ലുകള്‍ വരരാന്‍ തുടങ്ങി. അടിയന്തിര ശസ്ത്രക്രിയയ്ക്കുശേഷം രോഹന് ഇത് അനുഭവിച്ചു. അദ്ദേഹം പരാതിപ്പെട്ടു, ''ഇന്ഷുറന്സു തുകയ്ക്കു ശേഷവും ആയിരക്കണക്കിന് രൂപ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഈ ബില്ലുകള്‍ എല്ലാം അടയ്ക്കാന്‍ കഴിഞ്ഞെങ്കില്‍, ജീവിതം മികച്ചതായിരിക്കും, ഒപ്പം ഞാന്‍ സംതൃപ്തനുമാകും! ഇപ്പോള്‍, ക്രിക്കറ്റ് പന്തുകള്‍ കൊണ്ടുള്ള ഏറു കിട്ടുന്നതായി എനിക്ക് തോന്നുന്നു.'
ചില സമയങ്ങളില്‍ ജീവിതം അങ്ങനെയാണ് നമ്മിലേക്ക് വരുന്നത്. അപ്പൊസ്തലനായ പൗലൊസിന് തീര്‍ച്ചയായും അതറിയാം. അവന് പറഞ്ഞു, ''താഴ്ചയില്‍ ഇരിക്കുവാനും സമൃദ്ധിയില്‍ ഇരിക്കുവാനും എനിക്ക് അറിയാം'' എന്നിട്ടും ''ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്്'' (ഫിലിപ്പിയര്‍ 4:12). അവന്റെ രഹസ്യം? ''എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.'' (വാ. 13). ഞാന്‍ പ്രത്യേകിച്ചും അസംതൃപ്തമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ ഇപ്രകാരം ഒരു ഗ്രീറ്റിംഗ് കാര്‍ഡില്‍ വായിച്ചു: ''അത് ഇവിടെ ഇല്ലെങ്കില്‍, പിന്നെ എവിടെയാണ്?'' അതൊരു ശക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു, ഞാന്‍ ഇവിടെ ഇപ്പോള്‍ സംതൃപ്തനല്ലെങ്കില്‍, ഞാന്‍ മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ അതെനിക്കു കിട്ടുമെന്ന് എങ്ങനെ കരുതാന്‍ കഴിയും?
യേശുവില്‍ വിശ്രമിക്കാന്‍ നാം എങ്ങനെയാണു പഠിക്കുക? ഒരുപക്ഷേ അത്് ശ്രദ്ധകേന്ദ്രീകരിക്കലിന്റെ വിഷയമായിരിക്കാം. ആസ്വദിക്കുന്നതിനും നല്ലതിന് നന്ദി പറയുന്നതില്‍. വിശ്വസ്തനായ ഒരു പിതാവിനെക്കുറിച്ച് കൂടുതലറിയുന്നതിന്. വിശ്വാസത്തിലും ക്ഷമയിലും വളരുന്നതിന്റെ. ജീവിതം ദൈവത്തെക്കുറിച്ചുള്ളാണെന്നും എന്നെക്കുറിച്ചുള്ളതല്ലെന്നും തിരിച്ചറിയുന്നതിന്റെ. അവനില്‍ സംതൃപ്തി കണ്ടെത്താന്‍ എന്നെ പഠിപ്പിക്കാന്‍ അവനോട് ആവശ്യപ്പെടുന്നതിന്റെ.