ഡെസ്‌മോണ്ടിനെ, ”ജീവിച്ചിരിക്കുന്ന ധീരനായ വ്യക്തികളില്‍ ഒരാള്‍” എന്ന് വിളിച്ചിരുന്നു, പക്ഷേ മറ്റുള്ളവര്‍ പ്രതീക്ഷിച്ചതായിരുന്നില്ല അദ്ദേഹം. തോക്ക് കൊണ്ടുനടക്കാന്‍ വിസമ്മതിച്ച സൈനികനായിരുന്നു അദ്ദേഹം. ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഒരു യുദ്ധത്തില്‍ പരിക്കേറ്റ എഴുപത്തിയഞ്ച് സൈനികരെ ഏകനായി രക്ഷപ്പെടുത്തി, അക്കൂട്ടത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ ഒരു ഭീരുവെന്ന് വിളിക്കുകയും വിശ്വാസത്തെ പരിഹസിക്കുകയും ചെയ്ത വ്യക്തിയും ഉണ്ടായിരുന്നു. കനത്ത വെടിവയ്പു നടക്കുന്നിടത്തേക്ക് ഓടിയ ഈ സൈനികന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു, ”കര്‍ത്താവേ, ഒരാളെക്കൂടി രക്ഷിക്കാന്‍ എന്നെ സഹായിക്കണമേ.” അദ്ദേഹത്തിന്റെ ധീരതയ്ക്ക്് മെഡല്‍ നല്‍കി രാജ്യം ആദരിച്ച്ു.
യേശു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതായി തിരുവെഴുത്ത് പറയുന്നു. സെഖര്യാ പ്രവാചകന്‍ മുന്‍കൂട്ടിപ്പറഞ്ഞ ഒരു ദിവസം (9: 9), യേശു കഴുതപ്പുറത്ത് യെരൂശലേമില്‍ പ്രവേശിച്ചു, ജനക്കൂട്ടം മരക്കൊമ്പുകള്‍ വീശി ”ഹോശന്ന!” (”രക്ഷിക്കുക!” എന്നര്‍ത്ഥം വരുന്ന സ്തുതിയുടെ ആര്‍പ്പ്) എന്ന് ആര്‍ത്തു വിളിച്ചു. സങ്കീര്‍ത്തനം 118:26 ഉദ്ധരിച്ചുകൊണ്ട് അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: ”കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!” (യോഹന്നാന്‍ 12:13). എന്നാല്‍ ആ സങ്കീര്‍ത്തനത്തിലെ അടുത്ത വാക്യം ”യാഗപീഠത്തിന്റെ കൊമ്പുകളോളം” യാഗമൃഗത്തെ കൊണ്ടുവന്നു കെട്ടുന്നതിനെ സൂചിപ്പിക്കുന്നു (സങ്കീര്‍ത്തനം 118:27). യോഹന്നാന്‍ 12-ല്‍ ജനക്കൂട്ടം തങ്ങളെ രക്ഷിക്കാനായി റോമില്‍ നിന്ന് വരുന്ന ഒരു ഭൗമിക രാജാവിനെ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ യേശു അതിലും ഉന്നതനായ ഒരുവനായിരുന്നു. അവന്‍ രാജാക്കന്മാരുടെ രാജാവും നമ്മുടെ യാഗവും – നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കുരിശ് സ്വീകരിച്ച ജഡത്തിലുള്ള ദൈവം – നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച ഒരു ഉദ്ദേശ്യമായിരുന്നു അത്.
യോഹന്നാന്‍ എഴുതുന്നു: ”ഇത് അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്‌കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവനെ ഇങ്ങനെ ചെയ്തു എന്നും
അവര്‍ക്ക് ഓര്‍മ്മ വന്നു” (യോഹന്നാന്‍ 12:16). അവന്റെ വചനത്താല്‍ പ്രകാശിതരായപ്പോള്‍ ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യങ്ങള്‍ അവര്‍ക്കു വ്യക്തമായി. ശക്തനായ ഒരു രക്ഷകനെ അയയ്ക്കാന്‍ തക്കവണ്ണം അവന്‍ നമ്മെ സ്‌നേഹിക്കുന്നു!