ഒരു വേനല്‍ക്കാലത്ത്, അസാധ്യമെന്നു തോന്നിയ ഒരു ജോലി ഞാന്‍ അഭിമുഖീകരിച്ചു – അസ്പഷ്ടമായ ഒരു സമയപരിധിക്കുള്ളില്‍ ഒരു വലിയ എഴുത്ത് പദ്ധതി. ദിവസം മുഴുവനും തനിയെ ചിലവഴിക്കുകയും വാക്കുകള്‍ പേജില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത എനിക്ക് ക്ഷീണവും നിരുത്സാഹവും തോന്നി, പദ്ധതി ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ബുദ്ധിമാനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, ”നിങ്ങള്‍ക്ക് അവസാനമായി ഉന്മേഷം തോന്നിയത് എപ്പോഴാണ്? ഒരുപക്ഷേ നിങ്ങള്‍ സ്വയം വിശ്രമിക്കാനും നല്ല ഭക്ഷണം ആസ്വദിക്കാനും നിങ്ങളെത്തന്നെ അനുവദിക്കേണ്ടതുണ്ട്.’

അവള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അവളുടെ ഉപദേശം എന്നെ ഏലിയാവിനെക്കുറിച്ചും ഈസേബെലില്‍ നിന്ന് ലഭിച്ച ഭയാനകമായ സന്ദേശത്തെക്കുറിച്ചും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു (1 രാജാക്കന്മാര്‍ 19:2). എന്നിരുന്നാലും എന്റെ എഴുത്ത് പദ്ധതി പ്രവാചകന്റെ അനുഭവത്തിന്റെ പ്രപഞ്ച സ്‌കെയിലിനടുത്തായിരുന്നില്ല. കര്‍മ്മേല്‍ പര്‍വതത്തില്‍ കള്ളപ്രവാചകന്മാരുടെമേല്‍ ഏലിയാവ് വിജയം വരിച്ചശേഷം, അവനെ പിടികൂടി കൊല്ലുമെന്ന് ഈസേബെല്‍ സന്ദേശം അയച്ചു. തല്‍ഫലമായി അവന്‍ മരിക്കാന്‍ കൊതിച്ചു. പക്ഷേ, നല്ല ഉറക്കം ആസ്വദിച്ച അവനെ ഒരു ദൂതന്‍ രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചു. ദൈവം അവന്റെ ശാരീരിക ശക്തി പുതുക്കിയതിനുശേഷം, യാത്ര തുടരാന്‍ അവനു കഴിഞ്ഞു.

നമുക്കു ”യാത്ര അതികഠിനം” ആയിരിക്കുമ്പോള്‍ (വാ. 7), വിശ്രമവും ആരോഗ്യകരവും സംതൃപ്തിദായകവുമായ ഭക്ഷണവും നാം ആസ്വദിക്കേണ്ടതുണ്ട്. നാം ക്ഷീണിതരോ വിശപ്പുള്ളവരോ ആയിരിക്കുമ്പോള്‍ നിരാശയിലേക്കോ ഭയത്തിലേക്കോ എളുപ്പത്തില്‍ കീഴടങ്ങാം. എന്നാല്‍ ഈ വീണുപോയ ലോകത്തില്‍ കഴിയുന്നത്രയും ദൈവം തന്റെ വിഭവങ്ങളിലൂടെ നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍, അവനെ സേവിക്കുന്നതിനുള്ള അടുത്ത നടപടി നമുക്ക് എടുക്കാം.