Month: മെയ് 2020

തേനിനേക്കാള്‍ മധുരം

വംശീയ സംഘര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്നിട്ടും പ്രസംഗകന്‍ ശാന്തനും പരിസരബോധമുള്ളവനുമായിരുന്നു. ഒരു വലിയ സദസ്സിനു മുന്നിലെ വേദിയില്‍ നിന്ന അദ്ദേഹം ധൈര്യത്തോടെ സംസാരിച്ചു - എന്നാല്‍ കൃപയോടും വിനയത്തോടും ദയയോടും നര്‍മ്മത്തോടും കൂടി. പെട്ടെന്നുതന്നെ സദസ്സിന്റെ പിരിമുറുക്കം അയയുകയും തങ്ങളെല്ലാവരും അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ച് - ശാന്തമായ വികാരത്തോടും വാക്കുകളോടും കൂടെ തങ്ങളുടെ വിഷയം എങ്ങനെ പരിഹരിക്കാം എന്നത് - പ്രസംഗകനോടൊപ്പം അവര്‍ ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. പക്ഷേ അവരുടെ വികാരങ്ങളും വാക്കുകളും തണുപ്പിക്കുക. അതെ, മധുരമുള്ള മനോഭാവത്തോടെ ഒരു കൈപ്പേറിയ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം.

ശലോമോന്‍ രാജാവ് നമ്മോടെല്ലാവരോടും ഇതേ സമീപനമാണ് ഉപദേശിച്ചത്: ''ഇമ്പമുള്ള വാക്കു തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നേ'' (സദൃശവാക്യങ്ങള്‍ 16:24). ഈ വിധത്തില്‍, ''ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ
വര്‍ദ്ധിപ്പിക്കുന്നു'' (വാ. 23).

ശലോമോനെപ്പോലുള്ള ശക്തനായ ഒരു രാജാവ് നാം എങ്ങനെ സംസാരിക്കണം എന്ന വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? കാരണം വാക്കുകള്‍ നശീകരണശക്തിയുള്ളവയാണ്. ശലോമോന്റെ കാലത്ത്, രാജാക്കന്മാര്‍ തങ്ങളുടെ ജനതയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ദൂതന്മാരെ ആശ്രയിച്ചിരുന്നു, ശാന്തരും വിശ്വസനീയരുമായ ദൂതന്മാര്‍ വളരെയധികം വിലമതിക്കപ്പെട്ടു. അവര്‍ വിവേകപൂര്‍ണ്ണമായ വാക്കുകളും യുക്തിസഹമായ നാവുകളും ഉപയോഗിച്ചു, വിഷയം എന്തുതന്നെയായിരുന്നാലും അമിതമായി പ്രതികരിക്കുകയോ പരുഷമായി സംസാരിക്കുകയോ ചെയ്തില്ല.

നമ്മുടെ അഭിപ്രായങ്ങളും ചിന്തകളും ദൈവികവും വിവേകപൂര്‍ണ്ണവുമായ മാധുര്യം ഉള്‍ക്കൊള്ളുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും പ്രയോജനം നേടാം. ശലോമോന്റെ വാക്കുകളില്‍, ''ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു'' (വാ. 1).

ഓര്‍മ്മിക്കല്‍

സ്മാരക ദിനത്തില്‍ അനേക മുന്‍ സൈനികരെയും, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എന്റെ അച്ഛനെയും അമ്മാവന്മാരെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. അവര്‍ അതിനെ തങ്ങളുടെ ദൗത്യമായി കണ്ടു എങ്കിലും തങ്ങളുടെ രാജ്യസേവനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ദാരുണമായി നഷ്ടപ്പെട്ടു. എന്നിട്ടും, ചോദിക്കുമ്പോള്‍, എന്റെ അച്ഛനും ആ കാലഘട്ടത്തിലെ മിക്ക സൈനികരും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ശരിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ക്കായി അവരുടെ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് പറയും.

തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ആരെങ്കിലും മരിക്കുമ്പോള്‍, യോഹന്നാന്‍ 15:13: 'സ്‌നേഹിതന്മാര്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആര്‍ക്കും ഇല്ല'' എന്ന ഭാഗം അവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി ശവസംസ്‌കാര വേളയില്‍ പലപ്പോഴും വായിക്കാറുണ്ട്. എന്നാല്‍ ഈ വാക്യത്തിന്റെ പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു?

അവസാന അത്താഴ വേളയില്‍ യേശു ശിഷ്യന്മാരോട് ആ വാക്കുകള്‍ പറഞ്ഞപ്പോള്‍, അവന്‍ മരിക്കാന്‍ പോവുകയായിരുന്നു. വാസ്തവത്തില്‍, അവന്റെ ചെറിയ ശിഷ്യഗണങ്ങളില്‍ ഒരുവനായ യൂദാ അവനെ ഒറ്റിക്കൊടുക്കാന്‍ പോയിക്കഴിഞ്ഞിരുന്നു (13:18-30). ക്രിസ്തുവിന് ഇതെല്ലാം അറിയാമായിരുന്നിട്ടും തന്റെ സുഹൃത്തുക്കള്‍ക്കും തന്റെ ശത്രുക്കള്‍ക്കും വേണ്ടി തന്റെ ജീവന്‍ ത്യജിക്കുന്നതു തിരഞ്ഞെടുത്തു.

ഒരു ദിവസം തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും, അപ്പോഴും അവന്റെ ശത്രുക്കളായിരുന്നവര്‍ക്കുവേണ്ടിയും മരിക്കാന്‍ യേശു സന്നദ്ധനും ഒരുക്കമുള്ളവനുമായിരുന്നു (റോമര്‍ 5:10). അതിനു പകരമായി, അവന്‍ തന്റെ ശിഷ്യന്മാരോട് (അന്നും ഇന്നും) താന്‍ സ്‌നേഹിച്ചതുപോലെ ''പരസ്പരം സ്‌നേഹിക്കാന്‍'' ആവശ്യപ്പെടുന്നു (യോഹന്നാന്‍ 15:12). അവന്റെ വലിയ സ്‌നേഹം മറ്റുള്ളവരെ - സുഹൃത്തിനെയും ശത്രുവിനെയും ഒരുപോലെ - ത്യാഗപൂര്‍വ്വം സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

സംസാരിക്കുന്ന മേശകള്‍

ഏകാന്തത എന്നത് നമ്മുടെ ക്ഷേമത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇത് സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം, അമിത ഭക്ഷണം മുതലായവയിലൂടെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഒരു പഠനം സൂചിപ്പിക്കുന്നത്, പ്രായമോ ലിംഗഭേദമോ നോക്കാതെ ആളുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കുറഞ്ഞത് ചില സമയത്തെങ്കിലും ഏകാന്തത അനുഭവിക്കുന്നു എന്നാണ്. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ്, ആളുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി അവരുടെ സ്റ്റോര്‍ കഫേകളില്‍ ''സംസാരിക്കുന്ന മേശകള്‍'' സ്ഥാപിച്ചു. ആളുകളുമായി ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ ആവശ്യത്തിനായി അത്തരം മേശകളില്‍ ഇരുന്നു മറ്റുള്ളവരോടൊപ്പം ചേരുന്നു അല്ലെങ്കില്‍ ചേരാനുള്ള ആഗ്രഹം സൂചിപ്പിക്കുന്നു. സംഭാഷണം, ബന്ധപ്പെടലിന്റെയും സമൂഹത്തിന്റെയും ഒരു അവബോധം നല്‍കുന്നു.

ആദ്യകാല സഭയിലെ ജനങ്ങളും പങ്കിടുന്ന ബന്ധത്തിന് പ്രതിജ്ഞാബദ്ധരായിരുന്നു. അവര്‍ പരസ്പരം ബന്ധപ്പെട്ടവരല്ലായിരുന്നെങ്കില്‍, അവരുടെ വിശ്വാസത്തിന്റെ പ്രയോഗത്തില്‍ അവര്‍ ഏകരെന്ന് അവര്‍ക്കു തോന്നുമായിരുന്നു, അത് ഇപ്പോഴും ലോകത്തിന് അന്യമാണ്. യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അറിയാന്‍ അവര്‍ ''അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിനായി സ്വയം അര്‍പ്പിച്ചു'' എന്ന് മാത്രമല്ല, പരസ്പര പ്രോത്സാഹനത്തിനും കൂട്ടായ്മയ്ക്കുമായി ''ദൈവാലയങ്ങളില്‍ ഒത്തുചേര്‍ന്നു'', ''വീടുകളില്‍ അപ്പം നുറുക്കി'' (പ്രവൃത്തികള്‍ 2:42, 46).

നമുക്ക് മനുഷ്യബന്ധം ആവശ്യമാണ്; ദൈവം നമ്മെ അങ്ങനെ രൂപകല്‍പ്പന ചെയ്തു! ഏകാന്തതയുടെ വേദനാജനകമായ ഋതുക്കള്‍ ആ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആദ്യകാല സഭയിലെ ആളുകളെപ്പോലെ, നമ്മുടെ ക്ഷേമത്തിന് ആവശ്യമായ മാനുഷിക കൂട്ടുകെട്ടില്‍ ഏര്‍പ്പെടേണ്ടതും അത് ആവശ്യമുള്ള ചുറ്റുമുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതും പ്രധാനമാണ്.

വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍

അവര്‍ അവരെ ''വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍'' എന്ന് വിളിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ നോര്‍ത്ത് കരോലിന തീരത്ത് സ്ഥിതിചെയ്യുന്ന ഹാറ്റെറാസ് ദ്വീപിലെ വിളക്കുമാടത്തില്‍, 1803 മുതല്‍ അവിടെ സേവനം അനുഷ്ഠിച്ച സൂക്ഷിപ്പികാര്‍ക്കുവേണ്ടി ഒരു സ്മാരകം ഉണ്ട്. തീരദേശത്തെ മണ്ണൊലിപ്പ് കാരണം നിലവിലുള്ള കെട്ടിടം കൂടുതല്‍ ഉള്ളിലേക്ക് മാറ്റിയതിനുശേഷം, സൂക്ഷിപ്പുകാരുടെ പേരുകള്‍ പഴയ അടിസ്ഥാന കല്ലുകളില്‍ പതിക്കുകയും പുതിയ സൈറ്റിന് അഭിമുഖമായി ഒരു ആംഫിതിയേറ്റര്‍ ആകൃതിയില്‍ ക്രമീകരിക്കുകയും ചെയ്തു. ആ നിലയില്‍ - ഒരു പ്ലാക്കാര്‍ഡ് വിശദീകരിക്കുന്നതുപോലെ - ഇന്നത്തെ സന്ദര്‍ശകര്‍ക്ക് ചരിത്രപരമായ സൂക്ഷിപ്പുകാരുടെ കാല്‍പ്പാട് പിന്തുടരാനും വിളക്കുമാടത്തെ ''സംരക്ഷിക്കാനും'' കഴിയും.

യേശുവാണ് ആത്യന്തിക വെളിച്ച ദാതാവ്. അവന്‍ പറഞ്ഞു, ''ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ, ജീവന്റെ വെളിച്ചമുള്ളവന്‍ ആകും' (യോഹന്നാന്‍ 8:12). ആര്‍ക്കും അവകാശപ്പെടാവുന്ന സമൂലമായ കാര്യമാണിത്. എന്നാല്‍ തന്നെ അയച്ച വെളിച്ചത്തിന്റെയും ജീവന്റെയും സ്രഷ്ടാവായ സ്വര്‍ഗ്ഗീയപിതാവുമായുള്ള തന്റെ ബന്ധം സ്ഥിരീകരിക്കുന്നതിനാണ് യേശു ഇത് പറഞ്ഞത്.

രക്ഷയ്ക്കായി നാം യേശുവിലേക്ക് നോക്കുകയും അവന്റെ പഠിപ്പിക്കലുകള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലേക്കു നാം പുനഃസ്ഥാപിക്കപ്പെടുകയും അവന്‍ നമുക്ക് പുതിയ ശക്തിയും ലക്ഷ്യവും നല്‍കുകയും ചെയ്യുന്നു. അവന്റെ പരിവര്‍ത്തനാത്മക ജീവനും സ്‌നേഹവും - ''എല്ലാ മനുഷ്യരുടെയും വെളിച്ചം'' (1:4) നമ്മിലും നമ്മിലൂടെയും ഇരുണ്ടതും ചിലപ്പോള്‍ അപകടകരവുമായ ഒരു ലോകത്തിലേക്ക് പ്രകാശിക്കുന്നു.

യേശുവിന്റെ അനുഗാമികള്‍ എന്ന നിലയില്‍ നാം ''വെളിച്ചത്തിന്റെ കാവല്‍ക്കാര്‍'' ആയിത്തീരുന്നു. അവന്റെ വെളിച്ചം നമ്മില്‍ നിന്ന് പ്രകാശിക്കുന്നത് മറ്റുള്ളവര്‍ കാണുകയും അവനു മാത്രം നല്‍കാന്‍ കഴിയുന്ന ജീവനും പ്രത്യാശയും കണ്ടെത്തുകയും ചെയ്യട്ടെ!

നിങ്ങളുടെ കണ്ണുനീര്‍ ദൈവസന്നിധിയിലേക്കു കൊണ്ടുവരിക

കഴിഞ്ഞ വേനല്‍ക്കാലത്ത്, തലേക്വ എന്ന തിമിംഗലം പ്രസവിച്ചു. തലേക്വ ഉള്‍പ്പെട്ട കൊലയാളി തിമിംഗലങ്ങള്‍ വംശനാശഭീഷണിയിലായിരുന്നു. അതിനാല്‍ അവളുടെ നവജാതശിശുവായിരുന്നു ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കുഞ്ഞ് ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതീവ ദുഃഖത്തിലായ തലേക്വ തന്റെ ചത്ത കിടാവിനെ പസഫിക് സമുദ്രത്തിലെ തണുത്ത വെള്ളത്തിലൂടെ പതിനേഴു ദിവസം തള്ളിക്കൊണ്ടു നടന്നത് ലോകമെമ്പാടുമുള്ള ആളുകള്‍ വീക്ഷിച്ചു.

ചിലപ്പോള്‍ യേശുവിലുള്ള വിശ്വാസികള്‍ക്ക് ദുഃഖത്തില്‍ എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സമയങ്ങളുണ്ടാകാം. ഒരുപക്ഷേ നമ്മുടെ സങ്കടം പ്രതീക്ഷയുടെ അഭാവം പോലെ മറ്റുള്ളവര്‍ക്കു തോന്നുമെന്ന് നാം ഭയപ്പെടും. എന്നാല്‍ മനുഷ്യര്‍ ദുഃഖത്തോടെ ദൈവത്തോട് നിലവിളിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബൈബിള്‍ നല്‍കുന്നു. വിലാപവും പ്രത്യാശയും സത്യസന്ധമായ പ്രതികരണത്തിന്റെ ഭാഗമാകാം.

തങ്ങളുടെ ഭവനം നഷ്ടപ്പെട്ടവരുടെ ദുഃഖം പ്രകടിപ്പിക്കുന്ന അഞ്ച് കവിതകളുടെ സമാഹാരഗ്രന്ഥമാണ് വിലാപങ്ങള്‍. അവരെ ശത്രുക്കള്‍ വേട്ടയാടുകയും അവര്‍ മരണത്തോട് അടുക്കുകയും ചെയ്തു (3: 52-54). അവര്‍ കരയുകയും നീതി ലഭിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു (വാ. 64). അവര്‍ ദൈവത്തോട് നിലവിളിക്കുന്നത് പ്രതീക്ഷ നഷ്ടപ്പെട്ടതിനാലല്ല, മറിച്ച് ദൈവം ശ്രദ്ധിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ്. അവര്‍ വിളിക്കുമ്പോള്‍ ദൈവം അടുത്തുവരുന്നു (വാ. 57).

നമ്മുടെ ലോകത്തിലോ നിങ്ങളുടെ ജീവിതത്തിലോ തകര്‍ന്ന കാര്യങ്ങളെക്കുറിച്ച് വിലപിക്കുന്നത് തെറ്റല്ല. ദൈവം എപ്പോഴും ശ്രദ്ധിക്കുന്നു, ദൈവം സ്വര്‍ഗത്തില്‍ നിന്ന് താഴേക്ക് നോക്കുകയും നിങ്ങളെ കാണുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരായിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും.