ആള്‍ക്കൂട്ടത്തിനിടയില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ പ്രകടനത്തില്‍ ശ്വാസംനിലച്ചുപോകുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ ചില യുവാക്കള്‍ അവതരിപ്പിച്ചു. അ്തു കാണാന്‍ ഞാന്‍ എന്റെ പെരുവിരലില്‍ എത്തിവലിഞ്ഞ് ചുറ്റും നോക്കി. ചുറ്റും നോക്കിയപ്പോള്‍, അടുത്തുള്ള ഒരു മരത്തില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു, കാരണം അവര്‍ക്കും കാഴ്ച കാണുന്നതിന് ജനക്കൂട്ടം നിമിത്തം കഴിഞ്ഞില്ല.

കുട്ടികള്‍ അവരുടെ ഉയര്‍ന്ന സ്ഥലത്തിരുന്ന് ഉറ്റുനോക്കുന്നത് കാണ്ടപ്പോള്‍, സമ്പന്നനായ ഒരു നികുതിപിരിവുകാരനായി ലൂക്കൊസ് പരിചയപ്പെടുത്തിയ സക്കായിയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല (ലൂക്കൊസ് 19:2). റോമാ ഗവണ്‍മെന്റിനുവേണ്ടി സഹയിസ്രായേല്യരില്‍ നിന്ന് നികുതി പിരിച്ചെടുക്കുന്നവരെ രാജ്യദ്രോഹികളായി യെഹൂദന്മാര്‍ പലപ്പോഴും വീക്ഷിച്ചിരുന്നു. കൂടാതെ ഈ നികുതി പിരിവുകാര്‍ തങ്ങളുടെ തന്നെ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി ജനത്തില്‍നിന്ന് അധിക പണം ആവശ്യപ്പെടുകയും ചെയ്തു. അതിനാല്‍ സക്കായിയെ തന്റെ സമുദായത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ട്.

യേശു യെരീഹോയിലൂടെ കടന്നുപോകുമ്പോള്‍ സക്കായി അവനെ കാണാന്‍ കൊതിച്ചു, പക്ഷേ പുരുഷാരം നിമിത്തം കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍, ഒരുപക്ഷേ ഏകാന്തതയും നിരാശയും നിമിത്തം അവന്‍ ഒരു കാട്ടത്തി മരത്തില്‍ കയറി (വാ. 3-4). അവിടെ, ജനക്കൂട്ടത്തിനു വെളിയില്‍ യേശു അവനെ അന്വേഷിച്ച് കണ്ടെത്തുകയും അവന്റെ വീട്ടില്‍ അതിഥിയാകാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു (വാ. 5).

‘കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ് മനുഷ്യപുത്രന്‍ വന്നത്.്” യേശു വന്നതെന്ന് സക്കായിയുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവന്റെ സുഹൃദ്ബന്ധവും രക്ഷാദാനവും അവന്‍ വാഗ്ദാനം ചെയ്യുന്നു (വാ. 9-10). ‘ജനക്കൂട്ടത്തിന്റെ വെളിയിലേക്ക്” തള്ളിയിടപ്പെട്ടു എന്നു നമുക്കു തോന്നിയാലും ഞങ്ങളുടെ കമ്മ്യൂണിറ്റികളുടെ അരികുകളില്‍ ഞങ്ങള്‍ക്ക് തോന്നിയാലും, അവിടെ പോലും യേശു നമ്മെ കണ്ടെത്തുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.