ഒരു അമേരിക്കന്‍ സര്‍വകലാശാലയില്‍ 2019 ല്‍ നടന്ന ഒരു ബിരുദദാനച്ചടങ്ങില്‍ കാണികളുടെ പ്രതികരണം വിവരിക്കുന്ന ഒറ്റ് വാക്ക് സ്തബ്ധരാകുക എന്നതായിരുന്നു. മുഴുവന്‍ ബിരുദ വിദ്യാര്‍ത്ഥികളുടെയും കടം വീട്ടാന്‍ താനും കുടുംബവും ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന ചെയ്യുന്നുന്ന് പ്രാരംഭ പ്രഭാഷകന്‍ പ്രഖ്യാപിച്ചു. കണ്ണുനീരോടും ആര്‍പ്പോടും കൂടെ സന്തോഷം പ്രകടിപ്പിച്ചവരില്‍ ഒരുവിദ്യാര്‍ത്ഥിയും – അവന്റെ കടം 100,000 ഡോളര്‍ (72 ലക്ഷം രൂപ) ആയിരുന്നു – ഉണ്ടായിരുന്നു.

നമ്മില്‍ മിക്കവരും ഏതെങ്കിലും രൂപത്തില്‍ കടബാധ്യത അനുഭവിച്ചിട്ടുണ്ട് – വീടുകള്‍, വാഹനങ്ങള്‍, വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍ അല്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ക്കായി പണം കടപ്പെട്ടിട്ടുള്ളവര്‍. ”പെയ്ഡ്” സ്റ്റാമ്പ് ചെയ്ത ബില്ലിന്റെ അതിശയകരമായ ആശ്വാസവും നമുക്കറിയാം!

യേശുവിനെ ”വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്‍മാര്‍ക്ക് അധിപതിയും” എന്നിങ്ങനെ പ്രഖ്യാപിച്ചശേഷം, യോഹന്നാന്‍ തന്റെ കടം മായ്ക്കുന്ന പ്രവൃത്തിയെ ആരാധനാപൂര്‍വ്വം അംഗീകരിച്ചു: ”നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചവനും’ (വെളിപ്പാട് 1:5). ഈ പ്രസ്താവന ലളിതമാണെങ്കിലും അതിന്റെ അര്‍ത്ഥം അഗാധമാണ്. മോര്‍ഹൗസ് ബിരുദ ക്ലാസ് കേട്ട ആശ്ചര്യകരമായ പ്രഖ്യാപനത്തേക്കാള്‍ മികച്ചതാണ് യേശുവിന്റെ മരണം (അവന്റെ ക്രൂശിലെ രക്തച്ചൊരിച്ചില്‍) നമ്മുടെ പാപപരമായ മനോഭാവങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കുന്നു എന്നത്. ആ കടം കൊടുത്തു തീര്‍ത്തതിനാല്‍, യേശുവില്‍ വിശ്വസിക്കുന്നവര്‍ ക്ഷമിക്കപ്പെടുകയും ദൈവരാജ്യ കുടുംബത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു (വാ. 6). ഈ സന്തോഷവാര്‍ത്ത എല്ലാറ്റിനെക്കാളും മികച്ച വാര്‍ത്തയാണ്!