Month: ജൂലൈ 2020

തഴച്ചുവളരുന്ന വൃക്ഷം

എനിക്ക് എപ്പോഴും വസ്തുക്കള്‍ ശേഖരിക്കുന്നയാളുടെ ഒരു മനസ്സാണുള്ളത. കുട്ടിക്കാലത്ത് ഞാന്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചു. നാണയങ്ങള്‍. കോമിക്കുകള്‍. ഇപ്പോള്‍, ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, എന്റെ കുട്ടികളിലും ഇതേ താല്‍പ്പര്യം ഞാന്‍ കാണുന്നു. ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്, നിങ്ങള്‍ക്ക് ശരിക്കും മറ്റൊരു ടെഡി ബെയറിന്റെ ആവശ്യമുണ്ടോ?

തീര്‍ച്ചയായും, ഇത് ആവശ്യകതയെക്കുറിച്ചല്ല. ഇത് പുതിയ ചിലതിന്റെ ആകര്‍ഷണത്തെക്കുറിച്ചാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ പഴയതും അപൂര്‍വമായതുമായ എന്തെങ്കിലും നമ്മെ ആകര്‍ഷിക്കുന്നത്. നമ്മുടെ ഭാവനയെ ആകര്‍ഷിക്കുന്നതെന്തിനെക്കുറിച്ചും, നമുക്ക് ''എക്‌സ്'' ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതം മികച്ചതായിരിക്കുമെന്ന് വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നു. നാം സന്തുഷ്ടരാകും. സംതൃപ്തരാകും.

എന്നാല്‍ അവയൊന്നും ഒരിക്കലും നന്മ നല്‍കുകയില്ല. എന്തുകൊണ്ട്? കാരണം, ദൈവം നമ്മെ സൃഷ്ടിച്ചത് അവനാല്‍ നാം നിറയപ്പെടാനാണ്, അല്ലാതെ നമ്മുടെ ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമെന്നു നാം വിചാരിക്കുന്ന നമ്മുടെ ചുറ്റുമുള്ള ലോകത്തിലെ വസ്തുക്കള്‍കൊണ്ടു നാം നിറയപ്പെടാനല്ല.

ഈ പിരിമുറുക്കം പുതിയതല്ല. സദൃശവാക്യങ്ങള്‍ രണ്ട് ജീവിതരീതികളെ താരതമ്യപ്പെടുത്തുന്നു: ദൈവത്തെ സ്‌നേഹിക്കുന്നതിലും ഉദാരമായി നല്‍കുന്നതിലും അധിഷ്ഠിതമായ ഒരു ജീവിതവും സമ്പത്തിന്റെ പുറകേ പോകുന്ന ഒരു ജീവിതവും. സദൃശവാക്യങ്ങള്‍ 11: 28-ല്‍ ഇപ്രകാരം പറയുന്നു: ''വസ്തുക്കള്‍ക്കായി നീക്കിവച്ചിരിക്കുന്ന ജീവിതം മരിച്ച ജീവിതമാണ്, ഒരു മരക്കഷണം; ദൈവത്താല്‍ രൂപപ്പെടുത്തപ്പെട്ട ജീവിതം തഴച്ചുവളരുന്ന വൃക്ഷമാണ്.'

എന്തൊരു ചിത്രം! ജീവിതത്തിന്റെ രണ്ട് വഴികള്‍: ഒന്ന് തഴച്ചുവളരുന്നതും ഫലദായകവുമാണ്, ഒന്ന് പൊള്ളയായതും ഫലശൂന്യവും. ഭൗതിക സമൃദ്ധി ''നല്ല ജീവിത''ത്തിന് തുല്യമാണെന്ന് ലോകം തറപ്പിച്ചുപറയുന്നു. നേരെമറിച്ച്, തന്നില്‍ വേരൂന്നാനും അവന്റെ നന്മ അനുഭവിക്കാനും ഫലപ്രദമായി തഴച്ചുവളരാനും ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള നമ്മുടെ ബന്ധത്താല്‍ നാം രൂപപ്പെടുമ്പോള്‍, ദൈവം അകത്തു നിന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെ ഹൃദയങ്ങളെയും ആഗ്രഹങ്ങളെയും പുനര്‍രൂപപ്പെടുത്തുന്നു.

പുതുക്കപ്പെട്ട ശക്തി

മറ്റുള്ളവരെ സേവിക്കുമ്പോള്‍ സ്വയം ക്ഷീണിച്ചുപോകുന്നവരില്‍ ഒരു ക്രമമായ രീതി ഒരു മനോരോഗവിദഗ്ദ്ധന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു. ആദ്യത്തെ അപായ സൂചന ക്ഷീണമാണ്. അടുത്തതായി വരുന്നത് ഒരിക്കലും മെച്ചപ്പെടാത്തതിനെക്കുറിച്ചുള്ള പാരുഷ്യം, പിന്നെ കൈപ്പ്, നിരാശ, വിഷാദം, ഒടുവില്‍ തളര്‍ന്നുപോകല്‍.

തകര്‍ന്ന സ്വപ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ശേഷം, ഞാന്‍ ഒരിക്കല്‍ കോണ്‍ഫറന്‍സ് പ്രസംഗങ്ങളുടെ തിരക്കേറിയ ഒരു സമയത്തിലേക്കു പ്രവേശിച്ചു. നിരാശയ്ക്കുശേഷം പ്രത്യാശ കണ്ടെത്താന്‍ വ്യക്തികളെ സഹായിക്കുന്ന ശുശ്രൂഷ മികച്ച നിലയില്‍ പ്രതിഫലം തരുന്നതായിരുന്നുവെങ്കിലും വളരെ വില കൊടുക്കേണ്ടതായ ഒന്നായിരുന്നു. ഒരു ദിവസം, സ്റ്റേജിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ മയങ്ങിപ്പോകുമെന്നെനിക്കു തോന്നി. ഞാന്‍ നന്നായി ഉറങ്ങിയിട്ടില്ലായിരുന്നു, ഒരു അവധിക്കാലം എന്റെ ക്ഷീണം പരിഹരിച്ചിട്ടില്ല, മറ്റൊരാളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തി. ഈ മനോരോഗവിദഗ്ദ്ധന്‍ വിവരിച്ച മാതൃക ഞാന്‍ പിന്തുടരുകയായിരുന്നു.

തളര്‍ന്നുപോകുന്നതിനെ അതിജീവിക്കാന്‍ തിരുവെഴുത്ത് രണ്ട് തന്ത്രങ്ങള്‍ നമുക്കു നല്‍കുന്നു. യെശയ്യാവു 40-ല്‍, ക്ഷീണിതനായ ആത്മാവ് യഹോവയില്‍ പ്രത്യാശിക്കുമ്പോള്‍ അത് പുതുക്കപ്പെടുന്നു (വാ. 29-31). എന്റെ സ്വന്ത ശക്തിയില്‍ കാര്യങ്ങള്‍ നടത്തി തളര്‍ച്ചയിലേക്ക് നീങ്ങുന്നതിനുപകരം, ഞാന്‍ ദൈവത്തില്‍ വിശ്രമിക്കുകയും ജോലി ചെയ്യുവാന്‍ അവനില്‍ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം ദൈവം നമ്മുടെ വായ്ക്ക് നന്മകൊണ്ടു തൃപ്തിവരുത്തുന്നു എന്ന് 103-ാം സങ്കീര്‍ത്തനം പറയുന്നു (വാ. 5). ഇതില്‍ പാപമോചനവും വീണ്ടെടുപ്പും ഉള്‍പ്പെടുമ്പോള്‍ തന്നേ (വാ. 3-4), സന്തോഷത്തിനും ഉല്ലാസത്തിനുമുള്ള കാര്യങ്ങളും അവനില്‍ നിന്നും വരുന്നു. കൂടുതല്‍ പ്രാര്‍ത്ഥന, വിശ്രമം, ഫോട്ടോഗ്രാഫി പോലുള്ള വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഞാന്‍ എന്റെ ദൈനംദിന പദ്ധതികള്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍, എനിക്ക് വീണ്ടും ആരോഗ്യം അനുഭവപ്പെട്ടു തുടങ്ങി.

തളര്‍ച്ച ആരംഭിക്കുന്നത് ക്ഷീണത്തോടെയാണ്. അതു കൂടുതല്‍ മുന്നോട്ടു പോകാതെ തടയാം. ആരാധനയും വിശ്രമവും നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നമുക്കു മറ്റുള്ളവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുന്നു.

മനസ്സലിവുള്ള മനുഷ്യന്‍

നിരാശനായ ലിയോണ്‍ കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം ആഗ്രഹിച്ചുകൊണ്ട് സാമ്പത്തിക രംഗത്തെ തന്റെ ജോലി ഉപേക്ഷിച്ചു. ഒരു ദിവസം ഭവനരഹിതനായ ഒരു മനുഷ്യന്‍ ഒരു തെരുക്കോണില്‍ ഇപ്രകാരം ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് അദ്ദേഹം കണ്ടു: 'മനസ്സലിവാണ് ഏറ്റവും നല്ല മരുന്ന്.' ലിയോണ്‍ പറയുന്നു, ''ആ വാക്കുകള്‍ നേരെ എന്നില്‍ തറച്ചു. അതൊരു വെളിപ്പാടായിരുന്നു.'

മനസ്സലിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അന്താരാഷ്ട്ര സംഘടന സ്ഥാപിച്ചുകൊണ്ട് ലിയോണ്‍ തന്റെ പുതിയ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. ഭക്ഷണം, വാഹനത്തിനുള്ള ഇന്ധനം, താമസിക്കാനുള്ള സ്ഥലം എന്നിവയ്ക്ക് അപരിചിതരെ ആശ്രയിച്ചുകൊണ്ട് അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുന്നു. തുടര്‍ന്ന് തന്റെ സംഘടനയിലൂടെ അനാഥരെ സംരക്ഷിക്കുക, നിരാലംബരായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ പണിയുക തുടങ്ങിയ നല്ല പ്രവൃത്തികളിലൂടെ അദ്ദേഹം അവര്‍ക്ക് പ്രതിഫലം നല്‍കുന്നു. അദ്ദേഹം പറയുന്നു, ''ഇതിനെ ചിലപ്പോള്‍ മൃദുവായിട്ടാണ് കാണാറുള്ളത്. മനസ്സലിവ് എന്നത് അഗാധമായ ശക്തിയാണ്.'

ദൈവമെന്ന നിലയില്‍ ക്രിസ്തുവിന്റെ സത്ത നന്മയാണ്, അതിനാല്‍ മനസ്സലിവ് സ്വാഭാവികമായും അവനില്‍ നിന്ന് ഒഴുകുന്നു. ഒരു വിധവയുടെ ഏകപുത്രന്റെ ശവസംസ്‌കാര യാത്രയില്‍ യേശു വന്നപ്പോള്‍ ചെയ്ത കാര്യത്തെക്കുറിച്ചുള്ള കഥ എനിക്കിഷ്ടമാണ് (ലൂക്കൊസ് 7:11-17). ദുഃഖാര്‍ത്തയായ ആ സ്ത്രീ സാമ്പത്തിക ആവശ്യത്തിനായി മകനിലായിരിക്കാം ആശ്രയിച്ചിരുന്നത്. ഇടപെടാന്‍ ആരെങ്കിലും യേശുവിനോട് പറഞ്ഞതായി നാം വായിക്കുന്നില്ല. അവന്റെ സ്വഭാവത്തിന്റെ നന്മയില്‍ നിന്നും (വാ. 13), അവന്‍ കരുതലുള്ളവനാകുകയും അവളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ''ദൈവം തന്റെ ജനത്തെ സഹായിക്കാന്‍ വന്നിരിക്കുന്നു'' (വാ. 16) എന്നു ജനം ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു.

വെറും ഒരു തീപ്പൊരി

''ഞങ്ങള്‍ ലൈബ്രറിയിലാണ്, ഞങ്ങള്‍ക്ക് വെളിയില്‍ തീജ്വാലകള്‍ കാണാം!'' അവള്‍ ഭയപ്പെട്ടിരുന്നു. അവളുടെ ശബ്ദത്തില്‍നിന്ന് ഞങ്ങള്‍ക്കതു കേള്‍ക്കാമായിരുന്നു. അവളുടെ ശബ്ദം ഞങ്ങള്‍ക്കറിയാം- ഞങ്ങളുടെ മകളുടെ ശബ്ദം. അതേ സമയം അവളുടെ കോളേജ് കാമ്പസ് അവള്‍ക്കും അവളുടെ മൂവായിരത്തോളം സഹവിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും ഞങ്ങള്‍ക്കറിയാം. 2018 ല്‍ ആരും പ്രതീക്ഷിച്ചതിലും - കുറഞ്ഞപക്ഷം അഗ്‌നിശമന സേനാംഗങ്ങളെങ്കിലും - വേഗത്തില്‍ കോളേജ് കാമ്പസില്‍ തീ പടര്‍ന്നു. അമേരിക്കയിലെ ഈ സ്ഥലത്തെ റെക്കോര്‍ഡ് ചൂടും വരണ്ട കാലാവസ്ഥയുമെല്ലാം തീപടരാന്‍ കാരണമായി. തല്‍ഫലമായി 97,000 ഏക്കര്‍ സ്ഥലം കത്തുകയും 1,600 ലേറെ കെട്ടിടങ്ങള്‍ നശിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെല്ലാം കാരണം ചെറിയ തീപ്പൊരികളായിരുന്നു. തീ കെട്ടടങ്ങിയ ശേഷം എടുത്ത എല്ലാം ഫോട്ടോകളിലും സാധാരണ സസ്യസമൃദ്ധമായിരുന്ന തീരപ്രദേശം ചന്ദ്രന്റെ ഉപരിതലം പോലെ കാണപ്പെട്ടു.

യാക്കോബിന്റെ പുസ്തകത്തില്‍ ചെറുതും എന്നാല്‍ ശക്തവുമായ ചില കാര്യങ്ങളെക്കുറിച്ചു എഴുത്തുകാരന്‍ പറയുന്നു: കുതിരകളുടെ വായിലെ കടിഞ്ഞാണും കപ്പലുകളുടെ ചുക്കാനും (3:3-4). പരിചിതമായിരിക്കുമ്പോള്‍ തന്നേ, ഈ ഉദാഹരണങ്ങള്‍ നാമുമായി ഒരു പരിധിവരെ അകന്നുനില്‍ക്കുന്നവയാണ്. നമ്മോട് അല്‍പ്പം അടുത്തു നില്‍ക്കുന്ന ഒന്ന് - ഓരോ മനുഷ്യനും കൈവശമുള്ള ചെറിയ ഒന്നിനെക്കുറിച്ച് അവന്‍ പറയുന്നു - ഒരു നാവ്. ഈ അധ്യായം ആദ്യം പ്രത്യേകമായി ഉപദേഷ്ടാക്കളെ അഭിസംബോധന ചെയ്യുന്നുവെങ്കിലും (വാ. 1) പ്രായോഗികത വേഗത്തില്‍ നമ്മില്‍ ഓരോരുത്തരിലേക്കും വ്യാപിക്കുന്നു. വളരെ ചെറിയ നാവ് വിനാശകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം.

നമ്മുടെ ചെറിയ നാവുകള്‍ ശക്തമാണ്, പക്ഷേ നമ്മുടെ വലിയ ദൈവം കൂടുതല്‍ ശക്തനാണ്. ദൈനംദിന അടിസ്ഥാനത്തില്‍ അവന്റെ സഹായം നമ്മുടെ നാവിനെ കടിഞ്ഞാണിടാനും വാക്കുകളെ നിയന്ത്രിക്കാനുമുള്ള ശക്തി നല്‍കുന്നു.