എന്റെ മുതിര്‍ന്ന മകന് വിഷമകരമായ ഒരു സാഹചര്യം നേരിട്ടപ്പോള്‍, അവന്റെ പിതാവിനു തൊഴിലില്ലാതിരുന്ന കാലത്ത് ദൈവത്തിന്റെ നിരന്തരമായ പരിപാലനത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഞാന്‍ അവനെ ഓര്‍മ്മപ്പെടുത്തി. എന്റെ അമ്മ രക്താര്‍ബുദത്തോടു പോരാടി പരാജയപ്പെട്ടപ്പോള്‍ ദൈവം ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തുകയും സമാധാനം നല്‍കുകയും ചെയ്ത സമയങ്ങള്‍ ഞാന്‍ വിവരിച്ചു. തിരുവെഴുത്തുകളില്‍ ചേര്‍ത്തിരിക്കുന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ കഥകള്‍ എടുത്തുകാണിച്ചുകൊണ്ട്, അവന്റെ വചനം നിവര്‍ത്തിക്കുന്നതില്‍ അവന് വിശ്വസ്തനാണെന്ന് ഞാന്‍ സ്ഥിരീകരിച്ചു. ഞങ്ങളുടെ ജീവിതത്തിന്റെ താഴ്വരകളിലും പര്‍വതങ്ങളിലും അവന് വിശ്വസ്തനായി നടത്തിയ വഴികളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ എന്റെ മകനെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ദൈവം വെട്ടിയ പാതയുടെ സ്മരണയിലൂടെ നയിച്ചു. നാം കഷ്ടത്തിലായാലും ആഘോഷത്തിലായാലും ദൈവസാന്നിധ്യവും, സ്നേഹവും കൃപയും മതിയായവയെന്ന് തെളിഞ്ഞിരിക്കുന്നു.
വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഈ തന്ത്രം ഞാന്‍ സ്വന്തമായി മെനഞ്ഞതാണെന്ന് അവകാശപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഭാവിതലമുറയ്ക്ക് തന്നിലുള്ള വിശ്വാസത്തെ പ്രചോദിപ്പിക്കുന്നതിനായി കഥകള്‍ പങ്കിടുന്ന ശീലം ദൈവം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പണ്ട് ദൈവം ചെയ്തതായി തങ്ങള്‍ കണ്ട കാര്യങ്ങളെല്ലാം യിസ്രായേല്യര്‍ ഓര്‍മ്മിക്കുന്നതിനായി, ദൈവത്താല്‍ നിര്‍മ്മിക്കപ്പെട്ട സ്മരണ പാതകളില്‍ അവന് ആത്മവിശ്വാസത്തിന്റെ ചതുരക്കല്ലുകള്‍ സ്ഥാപിച്ചു.
യിസ്രായേല്‍ ജനം ദൈവത്തെ അനുഗമിച്ചപ്പോള്‍ അവന് തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നതിന് യിസ്രായേല്യര്‍ സാക്ഷ്യം വഹിച്ചു (ആവര്‍ത്തനം 4:3-6). അവന് എല്ലായ്പ്പോഴും അവരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്തു (വാ. 7). യുവതലമുറയോടൊത്ത് സന്തോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുമ്പോള്‍ (വാ. 9), ഏക സത്യദൈവം അവര്‍ക്കു നല്‍കുകയും സംരക്ഷിച്ചുവയ്ക്കുകയും ചെയ്ത ദൈവശ്വാസീയ വചനങ്ങളെ അവര്‍ പങ്കുവെച്ചു (വാ. 10).
നാം നമ്മുടെ മഹാ ദൈവത്തിന്റെ മഹിമ, കരുണ, ആര്‍ദ്ര സ്നേഹം എന്നിവയെക്കുറിച്ച് പറയുമ്പോള്‍, അവിടുത്തെ നിലനില്‍ക്കുന്ന വിശ്വാസ്യതയുടെ സ്ഥിരീകരണത്തിലൂടെ നമ്മുടെ ബോധ്യങ്ങളും മറ്റുള്ളവരുടെ വിശ്വാസവും നമുക്കു ശക്തിപ്പെടുത്താനാകും.
ദൈവം അവരുടെ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ പങ്കുവെച്ച് നിങ്ങളുടെ ആത്മീയ വളര്‍ച്ചയില്‍ ആരാണ് നിങ്ങളെ ശക്തിപ്പെടുത്തിയത്? അവന്റെ വിശ്വസ്തതയും സ്നേഹവും തലമുറതലമുറയുമായി പങ്കിടാന്‍ നിങ്ങള്‍ക്ക് സൃഷ്ടിപരമായ എന്തു മാര്‍ഗ്ഗങ്ങളാണുള്ളത്?
പരമാധികാരിയായ ദൈവമേ, സ്തുതിയുളവാക്കുന്ന സ്മരണ പാതകള്‍ അങ്ങ് വെട്ടുന്നതിനായും തലമുറകളിലേക്കു വ്യാപിക്കുന്ന വിശ്വാസത്തിന്റെ ഉറപ്പേറിയ ചുവടുകളുമായി അവയില്‍ നടക്കാന്‍ എന്നെ സഹായിക്കുന്നതിനും ഞാന്‍ നന്ദി പറയുന്നു.