വിവാഹപ്രതിജ്ഞ എടുക്കുന്ന സമയത്ത് താന്‍ ലെനയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ജോണിന് ഇടര്‍ച്ച അനുഭവപ്പെട്ടു. എനിക്കു നടപ്പാക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കാത്ത ഇത്രയേറെ വാഗ്ദാനങ്ങള്‍ എനിക്കെങ്ങനെ നല്‍കാനാവും? അവന്‍ ചിന്തിച്ചു. എങ്ങനെയൊക്കെയോ ചടങ്ങു പൂര്‍ത്തിയാക്കിയെങ്കിലും അവന്റെ പ്രതിബദ്ധതയുടെ ഭാരം മാറാതെ നിന്നു. വിരുന്നുസല്‍ക്കാരത്തിനുശേഷം, ജോണ്‍ തന്റെ ഭാര്യയെ ചാപ്പലിലേക്ക് നയിച്ചു. അവിടെ ലെനയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള വാഗ്ദാനം പാലിക്കാന്‍ ദൈവം സഹായിക്കുന്നതിനുവേണ്ടി രണ്ടു മണിക്കൂറിലധികം സമയം അവര്‍ പ്രാര്‍ത്ഥിച്ചു.

ജോണിന്റെ വിവാഹദിന ആശങ്കകള്‍ അദ്ദേഹത്തിന്റെ മാനുഷിക ബലഹീനതകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍, അബ്രഹാമിന്റെ സന്തതികളിലൂടെ ലോകജാതികളെ അനുഗ്രഹിക്കുമെന്ന് വാഗ്ദത്തം ചെയ്ത ദൈവത്തിന് (ഗലാത്യര്‍ 3:16) അത്തരം പരിമിതികളൊന്നുമില്ല.

യേശുവിലുള്ള വിശ്വാസത്തില്‍ ക്ഷമയോടും സ്ഥിരോത്സാഹത്തോടുംകൂടെ തുടരുന്നതിനു തന്റെ യെഹൂദ ക്രിസ്തീയ പ്രേക്ഷകരെ ആഹ്വാനം ചെയ്യാന്‍ എബ്രായലേഖന എഴുത്തുകാരന്‍ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങള്‍, ഗോത്രപിതാവിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ്, വാഗ്ദാനം ചെയ്യപ്പെട്ടവയുടെ പൂര്‍ത്തീകരണം എന്നിവ അനുസ്മരിച്ചു (എബ്രായര്‍ 6:13-15). മുതിര്‍ന്ന പൗരന്മാരെന്ന നിലയിലുള്ള അബ്രഹാമിന്റെയും സാറയുടെയും അവസ്ഥ അബ്രഹാമിന് ”അനേകം സന്തതികളെ” നല്‍കാമെന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുന്നതിന് തടസ്സമായിരുന്നില്ല (വാ. 14).

ബലഹീനനും ദുര്‍ബലനുമായ മനുഷ്യന്‍ എന്ന നിലയില്‍ ദൈവത്തെ വിശ്വസിക്കാന്‍ ഉള്ള വെല്ലുവിളി നിങ്ങള്‍ നേരിടുന്നുണ്ടോ? നിങ്ങളുടെ പ്രതിജ്ഞകള്‍ പാലിക്കാനും നിങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റാനും നിങ്ങള്‍ കഷ്ടപ്പെടുകയാണോ? 2 കൊരിന്ത്യര്‍ 12:9-ല്‍ ദൈവം നമ്മെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു: ”എന്റെ കൃപ നിങ്ങള്‍ക്ക് മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു.” മുപ്പത്തിയാറില്‍പ്പരം വര്‍ഷങ്ങള്‍ തങ്ങളുടെ ഉടമ്പ
ടി പാലിച്ചു ജീവിക്കുവാന്‍ ദൈവം ജോണിനെയും ലീനയെയും സഹായിച്ചു. നിങ്ങളെ സഹായിക്കാന്‍ അവനില്‍ എന്തുകൊണ്ട് വിശ്വസിച്ചുകൂടാ?