Month: സെപ്റ്റംബർ 2020

കിംവദന്തികള്‍ നിര്‍ത്തുക

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ഹോളി ട്രിനിറ്റി ചര്‍ച്ചിന്റെ ശുശ്രൂഷകനായി ചാള്‍സ് ശിമെയോന്‍ (1759-1836) തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളോളം എതിര്‍പ്പുകള്‍ നേരിട്ടു. സഭയിലെ ഭൂരിഭാഗം പേരും ശിമെയോന്റെ സ്ഥാനത്ത് സഹശുശ്രൂഷകനെ നിയമിക്കണമെന്ന് ആഗ്രഹിച്ചിരുന്നതിനാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷ നിരസിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ അദ്ദേഹത്തെ പുറത്താക്കിചര്‍ച്ച് പൂട്ടുകപോലും ചെയ്തു. എന്നാല്‍ ദൈവാത്മാവിനാല്‍ നിറയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ശിമയോന്‍ ചില ജീവിത പ്രമാണങ്ങള്‍ സൃഷ്ടിച്ച് കിംവദന്തികളെ നേരിടാന്‍ ശ്രമിച്ചു. അതിലൊന്ന്, തികച്ചും സത്യമല്ലാത്ത കിംവദന്തികള്‍ വിശ്വസിക്കരുത്. മറ്റൊന്ന് ''മറുപക്ഷം പറയുന്നതു കേള്‍ക്കുകയാണെങ്കില്‍, ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരു വിവരണം ലഭിക്കും എന്ന് എല്ലായ്‌പ്പോഴും വിശ്വസിക്കുക.''

ഈ നടപടിയിലൂടെ, ദൈവജനത്തിന്റെ പരസ്പരം സ്‌നേഹം ഇല്ലാതാക്കുമെന്ന് തനിക്കറിയാവുന്ന ദുര്‍വര്‍ത്തമാനവും നുണപ്രചരണവും അവസാനിപ്പിക്കണമെന്ന് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ കല്പന ശിമെയോന്‍ പാലിച്ചു. ദൈവത്തിന്റെ പത്തു കല്പനകളിലൊന്ന്, അവര്‍ സത്യസന്ധമായി ജീവിക്കാനുള്ള അവന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു: ''കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്'' (പുറപ്പാട് 20:16). പുറപ്പാടിലെ മറ്റൊരു നിര്‍ദ്ദേശം ഈ കല്‍പ്പനയെ ശക്തിപ്പെടുത്തുന്നു: ''വ്യാജവര്‍ത്തമാനം പരത്തരുത്'' (23:1).

നമ്മള്‍ ഓരോരുത്തരും ഒരിക്കലും കിംവദന്തികളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കയും അവ കേള്‍ക്കുന്ന നിമിഷം അവയെ തടയുകയും ചെയ്താല്‍ ലോകം എത്രമാത്രം വ്യത്യസ്തമായിരിക്കും എന്ന് ചിന്തിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സ്‌നേഹത്തില്‍ സത്യം സംസാരിക്കാന്‍ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കാശ്രയിക്കാം.

ശ്രദ്ധ കേന്ദ്രീകരിക്കുക

ജീവിതത്തില്‍ നാം നോക്കുന്നതെന്തും - നാം അത് എങ്ങനെ കാണുന്നു എന്നതും - നമ്മുടെ അടുത്ത ചുവടുകളെ, നമ്മുടെ വിധിയെപ്പോലും സ്വാധീനിക്കുമെന്ന് എഴുത്തുകാരന്‍ മാര്‍ക്ക് ട്വെയ്ന്‍ അഭിപ്രായപ്പെട്ടു. ട്വെയ്ന്‍ പറഞ്ഞതുപോലെ, ''നിങ്ങളുടെ ഭാവനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോള്‍ നിങ്ങളുടെ കണ്ണുകളെ ആശ്രയിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.''

സുന്ദരം എന്ന തിരക്കേറിയ ദൈവാലയഗോപുരത്തിങ്കല്‍ വെച്ചു ഭിക്ഷയാചിച്ച മുടന്തനായ ഒരു ഭിക്ഷക്കാരനോട് മറുപടി പറഞ്ഞപ്പോള്‍ പത്രൊസും നോട്ടത്തെക്കുറിച്ച് സംസാരിച്ചു (പ്രവൃത്തികള്‍ 3:2). ആ മനുഷ്യന്‍ അവരോട് പണം ചോദിച്ചപ്പോള്‍ പത്രൊസും യോഹന്നാനും ആ മനുഷ്യനെ ഉറ്റു നോക്കി. എന്നിട്ട് പത്രൊസ് പറഞ്ഞു: 'ഞങ്ങളെ നോക്കൂ'' (വാ. 4).

എന്തുകൊണ്ടാണ് അവന്‍ അങ്ങനെ പറഞ്ഞത്? ക്രിസ്തുവിന്റെ സ്ഥാനപതിയെന്ന നിലയില്‍, യാചകന്‍ സ്വന്തം പരിമിതികള്‍ നോക്കുന്നത് അവസാനിപ്പിക്കണമെന്ന് - അതെ, പണത്തിന്റെ ആവശ്യകത നോക്കാതിരിക്കാനും - പത്രൊസ് ആഗ്രഹിച്ചിരിക്കാം. അവന്‍ അപ്പൊസ്തലന്മാരെ നോക്കിയാല്‍, ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം അവന്‍ കാണുമായിരുന്നു.

''വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്കുക'' എന്നു പത്രൊസ് അവനോടു പറഞ്ഞു (വാ. 6). തുടര്‍ന്നു പത്രൊസ് ''അവനെ വലം കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറച്ചു അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു'' (വാ. 7-8).

എന്താണ് സംഭവിച്ചത്? ആ മനുഷ്യന് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു (വാ. 16). സുവിശേഷകനായ ചാള്‍സ് സ്പര്‍ജന്‍ ആവശ്യപ്പെട്ടതുപോലെ, ''നിങ്ങളുടെ നോട്ടം അവനില്‍ വയ്ക്കുക.'' അങ്ങനെ ചെയ്യുമ്പോള്‍, നാം തടസ്സങ്ങള്‍ കാണുകയില്ല. നമ്മുടെ വഴി തെളിയിച്ചു തരുന്ന ദൈവത്തെ നാം കാണും.

എലിവേറ്ററുകള്‍ നന്നാക്കുക

സാറായ്ക്ക്, സന്ധികള്‍ക്കു സ്ഥാനചലനം സംഭവിക്കുന്ന അപൂര്‍വ്വ രോഗത്തിനടിമയായിത്തീര്‍ന്നതു നിമിത്തം അവള്‍ക്ക് ഒരു ഇലക്ട്രിക് വീല്‍ചെയറില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അടുത്തിടെ ഒരു മീറ്റിംഗിലേക്കുള്ള യാത്രാമധ്യേ, സാറാ തന്റെ വീല്‍ചെയറുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക് കയറിയെങ്കിലും എലിവേറ്റര്‍ തകര്‍ന്നതായി കണ്ടെത്തി. പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍, നാല്‍പത് മിനിറ്റ് അകലെയുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ടാക്‌സി വിളിച്ചുപോകാന്‍ അവളോടു പറഞ്ഞു. അവള്‍ ഒരു ടാക്‌സി വിളിച്ചെങ്കിലും എത്തിയില്ല. സാറാ യാത്ര ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി.

നിര്‍ഭാഗ്യവശാല്‍, സാറയെ സംബന്ധിച്ച് ഇത് ഒരു നിത്യ സംഭവമാണ്. തകര്‍ന്ന എലിവേറ്ററുകള്‍ അവളെ ട്രെയിനുകളില്‍ കയറുന്നതില്‍ നിന്ന് തടയുന്നു, കോവണികള്‍ ഉറപ്പിക്കാന്‍ മറക്കുന്നതുമൂലം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ പോകുന്നു. എപ്പോഴും സഹായം ആവശ്യപ്പെടുന്നതിനാല്‍ ചിലപ്പോള്‍ സാറയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു ശല്യമായി കണക്കാക്കുന്നു. അവള്‍ പലപ്പോഴും കണ്ണീരിന്റെ വക്കിലെത്തുന്നു.

മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്ന നിരവധി ബൈബിള്‍ നിയമങ്ങളില്‍, ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' എന്നതാണ് സുപ്രധാനം (ലേവ്യപുസ്തകം 19:18; റോമര്‍ 13:8-10). മറ്റുള്ളവരോടു കള്ളം പറയുകയോ മോഷ്ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഈ സ്‌നേഹം നമ്മെ തടയുമ്പോള്‍ തന്നേ (ലേവ്യപുസ്തകം 19:11, 14), നമ്മുടെ പ്രവര്‍ത്തനരീതിക്ക് അതു പരിവര്‍ത്തനം വരുത്തുകയും ചെയ്യുന്നു. ജീവനക്കാരോട് നീതിപൂര്‍വ്വം പെരുമാറണം (വാ. 13), ദരിദ്രരോട് നാമെല്ലാവരും ഔദാര്യമുള്ളവരായിരിക്കണം (വാ. 9-10). സാറയുടെ കാര്യത്തില്‍, എലിവേറ്ററുകള്‍ നന്നാക്കുന്നവരും കോവണികള്‍ വലിച്ചിടുന്നവരും ഫലശൂന്യമായ ജോലികള്‍ അല്ല ചെയ്യുന്നത്്, മറിച്ച് മറ്റുള്ളവര്‍ക്ക് പ്രധാനപ്പെട്ട സേവനം നല്‍കുകയാണു ചെയ്യുന്നത്.

ജോലിയെ ഒരു ശമ്പളോപാധിയോ മറ്റ് വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള കേവലം ഒരു ഉപാധിയോ ആയിട്ടാണ് നാം പരിഗണിക്കുന്നതെങ്കില്‍, താമസിയാതെ മറ്റുള്ളവര്‍ നമുക്കു ശല്യക്കാരെന്നപോലെ തോന്നും. എന്നാല്‍ നമ്മുടെ ജോലികളെ മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള അവസരങ്ങളായി നാം കരുതുന്നുമ്പോള്‍, മിക്ക ദൈനംദിന ചുമതലകളും ഒരു വിശുദ്ധ സംരംഭമായി മാറുന്നു.

വഞ്ചിക്കപ്പെടരുത്

വെട്ടുക്കിളി ചിറകിനു പുറത്തു പുള്ളികളും പറക്കുമ്പോള്‍ മിന്നിത്തിളങ്ങുന്നവിധം ചിറകിന്റെ അകവശത്ത് മഞ്ഞനിറവും ഉള്ള മനോഹരമായ പ്രാണിയാണ്. എന്നാല്‍ അതിന്റെ സൗന്ദര്യം അല്‍പം വഞ്ചനാപരമാണ്. ഈ പ്രാണിയെ വിളകള്‍ക്ക് വലിയ നാശം വരുത്തുന്നവയായി കണക്കാക്കുന്നു. അതിനര്‍ത്ഥം പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും ദോഷം വരുത്താന്‍ അവയ്ക്കു കഴിവുണ്ടെന്നാണ്. സസ്യങ്ങളുടെ പച്ചയായ ഭാഗങ്ങളെല്ലാം അവ തിന്നു നശിപ്പിക്കുന്നു. ഗോതമ്പ്, ചോളം, മറ്റ് സസ്യങ്ങള്‍ എന്നിവ തിന്നുകയും അവയുടെ നീര് ഊറ്റിക്കുടിച്ച് അവയെ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു.

ആദാമിന്റെയും ഹവ്വായുടെയും കഥയില്‍, വ്യത്യസ്തമായ ഒരു ഭീഷണിയെക്കുറിച്ച് നാം മനസ്സിലാക്കുന്നു. ദൈവത്തെ അനുസരിക്കാതിരിക്കാനും വിലക്കപ്പെട്ട ഫലം ഭക്ഷിച്ച് ''ദൈവത്തെപ്പോലെ'' ആകുന്നതിനും സാത്താന്‍ എന്ന പാമ്പ് ദമ്പതികളെ വഞ്ചിച്ചു(ഉല്പത്തി 3:1-7). എന്തുകൊണ്ടാണ് ഒരു പാമ്പു പറയുന്നത് കേള്‍ക്കുന്നത്? അവന്റെ വാക്കുകള്‍ മാത്രമാണോ ഹവ്വായെ വശീകരിച്ചത്? അതോ അവനെ സംബന്ധിച്ച് ആകര്‍ഷണീയമായ എന്തെങ്കിലും ഉണ്ടായിരുന്നോ? സാത്താന്‍ മനോഹരരൂപിയായി സൃഷ്ടിക്കപ്പെട്ടതാണെന്നു തിരുവെഴുത്ത് സൂചിപ്പിക്കുന്നു (യെഹെസ്‌കേല്‍ 28:12). എന്നിട്ടും സാത്താന്‍ ഹവ്വായെ വശീകരിക്കാന്‍ ഉപയോഗിച്ച അതേ പ്രലോഭനത്താല്‍ - ''ഞാന്‍ അത്യുന്നതനോടു സമനാകും'' (യെശയ്യാവ് 14:14; യെഹെസ്‌കേല്‍ 28:9) - തന്നെ വീണു.

സാത്താന് ഇപ്പോള്‍ ഉള്ള ഏതൊരു സൗന്ദര്യവും അവന്‍ മനുഷ്യരെ വഞ്ചിക്കാന്‍ ഉപയോഗിക്കുന്നു (ഉല്പത്തി 3:1; യോഹന്നാന്‍ 8:44; 2 കൊരിന്ത്യര്‍ 11:14). അവന്‍ വീണുപോയതുപോലെ, മറ്റുള്ളവരെയും വീഴിക്കാന്‍ - അല്ലെങ്കില്‍ അവര്‍ വളര്‍ച്ച പ്രാപിക്കുന്നതു തടയാന്‍ - അവന്‍ ശ്രമിക്കുന്നു. പക്ഷേ, നമ്മുടെ ഭാഗത്ത് കൂടുതല്‍ ശക്തനായ ഒരാളുണ്ട്! നമ്മുടെ സുന്ദര രക്ഷകനായ യേശുവിന്റെ അടുത്തേക്ക് നമുക്ക് ഓടിച്ചെല്ലാം.

നിങ്ങള്‍ക്ക് ലഭിച്ചതെല്ലാം നല്‍കുക

സ്‌കെയിലിംഗ്. ഫിറ്റ്നെസ് ലോകത്ത് ഉപയോഗിക്കുന്ന ഒരു പദമാണിത്. ഏതൊരാള്‍ക്കും പങ്കാളികയാകാന്‍ അവസരം നല്‍കുന്നതിനെ സൂചിപ്പിക്കുന്ന പദമാണിത്. ഉദാഹരണത്തിന്, നിര്‍ദ്ദിഷ്ട വ്യായാമം ഒരു പുഷ്-അപ്പ് ആണെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി പത്ത് പ്രാവശ്യം ചെയ്യാമായിരിക്കും. പക്ഷേ എനിക്ക് നാല് മാത്രമേ ചെയ്യാന്‍ കഴിയൂ. അപ്പോഴത്തെ എന്റെ ഫിറ്റ്‌നസ് ലെവല്‍ അനുസരിച്ച് പുഷ്-അപ്പുകള്‍ സ്‌കെയില്‍ ചെയ്യുന്നതിലൂടെയാണ് പരിശീലകന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. നാമെല്ലാവരും ഒരേ നിലയിലല്ല, എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരേ ദിശയിലേക്കാണു സഞ്ചരിക്കേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവള്‍ പറയും, ''താങ്കളുടെ മുഴു ശക്തിയും ഉപയോഗിച്ച് നാല് പുഷ്-അപ്പുകള്‍ എടുക്കുക. താങ്കളെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. ഇപ്പോഴത്തെ ചലനത്തെ അളക്കുക, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് തുടരുക, ഏഴെണ്ണം, പിന്നെ ഒരു ദിവസം പത്തെണ്ണം എന്നിങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ആശ്ചര്യഭരിതനാകും.'

ദാനം ചെയ്യുന്ന കാര്യം വരുമ്പോള്‍, അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: ''സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു'' (2 കൊരിന്ത്യര്‍ 9:7). എന്നാല്‍ കൊരിന്തിലെ വിശ്വാസികള്‍ക്കും നമുക്കും അദ്ദേഹം നല്‍കിയ പ്രോത്സാഹനം സ്‌കെയിലിംഗിന്റെ ഈ വ്യതിയാനമാണ്. ''അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ'' (വാ. 7). നമ്മള്‍ ഓരോരുത്തരും വ്യത്യസ്ത നിലവാരത്തില്‍ കൊടുക്കുന്നവരാണ്. ചിലപ്പോള്‍ ആ നിലവാരങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നു. താരതമ്യം പ്രയോജനകരമല്ല, മനോഭാവത്തെ വിലയിരുത്തുന്നത് പ്രയോജനകരമാണ്. നിങ്ങള്‍ ഏതു നിലവാരത്തിലാണ് എന്നതിനെ അടിസ്ഥാനമാക്കി, ഉദാരമായി നല്‍കുക (വാ. 6). അത്തരം സന്തോഷകരമായ ദാനത്തിന്റെ അച്ചടക്കമുള്ള പരിശീലനം 'ദൈവത്തിനു ... സ്‌തോത്രം വരുവാന്‍'' കാരണമായിരിക്കുകയും എല്ലാവിധത്തിലും അനുഗൃഹീതമായ ജീവിതത്താല്‍ സമ്പുഷ്ടമാകുകയും ചെയ്യും (വാ. 11).