എന്റെ ഒരു പഴയ സുഹൃത്ത് താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞ് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. അത് സത്യമാണെന്ന് വിശ്വസിക്കാനാവാത്തവിധം നല്ലതായിരുന്നു എന്നു ഞാന്‍ അവനോടു പറഞ്ഞു. എന്നിരുന്നാലും, ആ സംഭാഷണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍, അവന്റെ ബാന്‍ഡ് എല്ലായിടത്തും പ്രസിദ്ധമായി – റേഡിയോയിലെ മികച്ച സിംഗിള്‍സിന്റെ പട്ടികയില്‍ മുതല്‍ ടിവി പരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ വരെ. പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച അതിവേഗമായിരുന്നു.

പ്രാധാന്യവും വിജയവും – വലുതും നാടകീയമായതും, പെട്ടെന്നുള്ളതും കൊള്ളിമീന്‍ സമാനമായതും – നമ്മെ പെട്ടെന്നു ആകര്‍ഷിക്കും. എന്നാല്‍ കടുകിന്റെയും പുളിച്ച മാവിന്റെയും ഉപമകള്‍ രാജ്യത്തിന്റെ മാര്‍ഗ്ഗത്തെ (ഭൂമിയിലെ ദൈവഭരണം) ചെറുതും മറഞ്ഞിരിക്കുന്നതും നിസ്സാരമെന്നു തോന്നുന്നതുമായ കാര്യങ്ങളുമായി താരതമ്യപ്പെടുത്തുന്നു.

രാജ്യം അതിന്റെ രാജാവിനെപ്പോലെയാണ്. ക്രിസ്തുവിന്റെ ദൗത്യം അവന്റെ ജീവിതത്തില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തി – ഒരു വിത്തു പോലെ, നിലത്തു കുഴിച്ചിട്ടു; മാവില്‍ മറഞ്ഞിരിക്കുന്ന പുളിപ്പുപോലെ. എന്നിട്ടും അവന്‍ എഴുന്നേറ്റു – മണ്ണു പിളര്‍ന്നു മുളച്ചുവരുന്ന ഒരു വൃക്ഷം പോലെ, ചൂട് വര്‍ദ്ധിക്കുമ്പോള്‍ പൊങ്ങിവരുന്ന അപ്പം പോലെ. യേശു ഉയിര്‍ത്തെഴുന്നേറ്റു.

അവിടുത്തെ മാര്‍ഗ്ഗത്തിന് അനുസൃതമായി ജീവിക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്നു. അത് നിലനില്‍ക്കുന്നതും വ്യാപിക്കുന്നതുമാണ്. കാര്യങ്ങള്‍ നമ്മുടെ കൈകളിലേക്ക് എടുക്കുന്നതിനും അധികാരം കൈയാളുവാനും ലോകത്തിലെ നമ്മുടെ ഇടപാടുകളെ അത് ഉളവാക്കിയേക്കാവുന്ന ഫലങ്ങളാല്‍ ന്യായീകരിക്കുവാനും ഉള്ള പ്രലോഭനത്തെ ചെറുക്കുക. ഫലം – ”ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിക്കുവാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു’ (വാ. 32), ഒരു വലിയ വിരുന്നു നല്‍കുന്ന അപ്പം – ക്രിസ്തുവിന്റെ പ്രവൃത്തിയാണ്, നമ്മുടെയല്ല.