ചിത്രം എന്നെ ഉറക്കെ ചിരിപ്പിച്ചു. തെരുവില്‍ തിങ്ങിനിറഞ്ഞ ജനം പതാകകള്‍ വീശിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കൊണ്ട് അവരുടെ രാഷ്ട്രീയ നേതാവിനെ കാത്തിരുന്നു. ആരവം പൂര്‍ണമായും തനിക്കുവേണ്ടിയാണെന്ന ചിന്തയില്‍ തെരുവിന്റെ നടുവിലൂടെ വഴിതെറ്റിയ ഒരു നായ്ക്കുട്ടി ചുറ്റിനടന്നു. അതെ! ഏതു നായയ്ക്കും അതിന്റെ ഒരു ദിവസം വരും, ഇത് അങ്ങനെയൊന്നായിരിക്കണം.

ഒരു നായ്ക്കുട്ടി ”ഷോ മോഷ്ടിക്കുമ്പോള്‍” അത് മനോഹരമാണ്, എന്നാല്‍ മറ്റൊരാളുടെ പ്രശംസ തട്ടിയെടുക്കുന്നത് നമ്മെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്്. ദാവീദിന് ഇത് അറിയാമായിരുന്നു. തന്റെ വീരന്മാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി കൊണ്ടുവന്ന വെള്ളം കുടിക്കാന്‍ അവന്‍ വിസമ്മതിച്ചു. ആരെങ്കിലും ബെത്ലഹേമിലെ കിണറ്റില്‍ നിന്ന് ഒരു പാത്രം വെള്ളം കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് അവന്‍ ആഗ്രഹത്തോടെ പറഞ്ഞിരുന്നു. അവന്റെ മൂന്ന് സൈനികര്‍ അത് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. അവര്‍ ശത്രു പാളയത്തില്‍ കൂടി കടന്ന് വെള്ളം കോരിക്കൊണ്ടുവന്നു. അവരുടെ യജമാനഭക്തിയില്‍ ദാവീദ് അമ്പരന്നു, അവന് അത് കൈമാറേണ്ടിയിരുന്നു. അവന്‍ വെള്ളം കുടിക്കാന്‍ വിസമ്മതിച്ചു, പക്ഷേ അത് ഒരു പാനീയയാഗമായി ‘യഹോവയുടെ സന്നിധിയില്‍ പകര്‍ന്നു’ (2 ശമൂവേല്‍ 23:16).

സ്തുതിയോടും ബഹുമാനത്തോടും കൂടെ നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മെക്കുറിച്ച് വളരെക്കാര്യങ്ങള്‍ പറയുന്നു. സ്തുതി മറ്റുള്ളവരുടെ നേരെ വരുമ്പോള്‍ പ്രത്യേകിച്ച് ദൈവത്തിന്റെ നേര്‍ക്ക് വരുമ്പോള്‍ വഴിയില്‍ നിന്ന് മാറിനില്‍ക്കുക. പരേഡ് നമുക്കു വേണ്ടിയല്ല. ബഹുമാനം നമ്മിലേക്കു വരുമ്പോള്‍, ആ വ്യക്തിക്ക് നന്ദി പറയുക, തുടര്‍ന്ന് എല്ലാ മഹത്വവും യേശുവിന് നല്‍കിക്കൊണ്ട് ആ സ്തുതി വര്‍ദ്ധിപ്പിക്കുക. ”വെള്ളം” നമുക്കുള്ളതല്ല. നന്ദി പറയുക, എന്നിട്ട് അത് ദൈവമുമ്പാകെ പകരുക.