തന്റെ സമപ്രായക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, ബെന്യാമിന് അസൂയപ്പെടാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. ”നിനക്കെന്തുകൊണ്ടാണ് ഇതുവരെ ഒരു മാനേജരാകാന്‍ കഴിയാത്തത്? നീ അത് അര്‍ഹിക്കുന്നു,”സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബെന്‍ തന്റെ തൊഴില്‍ വിഷയം ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ”ഇതാണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെങ്കില്‍, ഞാന്‍ എന്റെ ജോലി നന്നായി ചെയ്യും,” അദ്ദേഹം മറുപടി നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം ബെന്നിന് സ്ഥാനക്കയറ്റം ലഭിച്ചു. അപ്പോഴേക്കും, അദ്ദേഹത്തിന്റെ അധിക അനുഭവം ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും കീഴുദ്യോഗസ്ഥരുടെ ബഹുമാനം നേടുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിന്റെ ചില സമപ്രായക്കാര്‍ അവരുടെ മേല്‍നോട്ട ചുമതലകളുമായി മല്ലിടുകയായിരുന്നു, കാരണം അവര്‍ അതിനു തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. ദൈവം തന്നെ ”ദൈര്‍ഘ്യമുള്ള വഴിയെ” കൊണ്ടുപോയെന്ന് ബെന്‍ മനസ്സിലാക്കി.

ദൈവം യിസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറപ്പെടുവിച്ചപ്പോള്‍ (പുറപ്പാട് 13:17-18), കനാനിലേക്കുള്ള ”കുറുക്കുവഴി” അപകടസാധ്യത നിറഞ്ഞതിനാല്‍ അവന്‍ ദൈര്‍ഘ്യമുള്ള വഴി തിരഞ്ഞെടുത്തു. ദൈര്‍ഘ്യമേറിയ യാത്ര, ബൈബിള്‍ വ്യാഖ്യാതാക്കള്‍ ശ്രദ്ധിക്കുക, തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി.

ഹ്രസ്വമായ മാര്‍ഗം എല്ലായ്‌പ്പോഴും മികച്ചതല്ല. ചില സമയങ്ങളില്‍ ജീവിതത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അത് നമ്മുടെ ജോലിയിലായാലും മറ്റ് പരിശ്രമങ്ങളിലായാലും. അങ്ങനെ മുന്നോട്ടുള്ള യാത്രയ്ക്ക് നാം നന്നായി തയ്യാറാകും. കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കുമെന്ന് തോന്നുന്നില്ലെങ്കില്‍, നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ദൈവത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയും.