പുതുവത്സരത്തലേന്ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഉയര്‍ന്ന ശക്തിയുള്ള പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍, മനപ്പൂര്‍വ്വം ശബ്ദം ഉച്ചത്തിലാക്കുന്നു. അവയുടെ സ്വഭാവമനുസരിച്ച്, നിര്‍മ്മാതാക്കള്‍ പറയുന്നത്, മിന്നുന്ന പടക്കങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തരീക്ഷത്തെ പിളര്‍ക്കുന്നതിനാണ്. ”ആവര്‍ത്തിച്ചുള്ള” സ്‌ഫോടനങ്ങള്‍ക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയും, പ്രത്യേകിച്ചും നിലത്തോടു ചേര്‍ന്നു പൊട്ടിത്തെറിക്കുമ്പോള്‍.

പ്രശ്നങ്ങള്‍ക്കും നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ഭവനത്തെയും പിളര്‍ക്കാന്‍ കഴിയും. ജീവിതത്തിലെ ”വെടിക്കെട്ട്” – കുടുംബ പോരാട്ടങ്ങള്‍, ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ജോലിയിലെ വെല്ലുവിളികള്‍, സാമ്പത്തിക ഞെരുക്കം, സഭയിലെ ഭിന്നിപ്പു പോലും – നമ്മുടെ വൈകാരിക അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്ന സ്‌ഫോടനങ്ങള്‍ പോലെ അനുഭവപ്പെടും.

എന്നിട്ടും ഈ സ്‌ഫോടന ശബ്ദത്തിനുമേല്‍ നമ്മെ ഉയര്‍ത്തുന്നവനെ നമുക്കറിയാം. ക്രിസ്തു തന്നെയാണ് ”നമ്മുടെ സമാധാനം” എന്ന് എഫെസ്യര്‍ 2:14-ല്‍ പൗലൊസ് എഴുതി. നാം അവിടുത്തെ സന്നിധിയില്‍ വസിക്കുമ്പോള്‍, അവന്റെ സമാധാനം ഏതൊരു തടസ്സത്തേക്കാളും വലുതും ഏത് ഉത്കണ്ഠയെയും വേദനയെയും അനൈക്യത്തെയും നിശബ്ദമാക്കുന്നതുമാണ്.

ഇത് യെഹൂദര്‍ക്കും വിജാതീയര്‍ക്കും ഒരുപോലെ ശക്തമായ ഉറപ്പ് നല്‍കുമായിരുന്നു. അവര്‍ ഒരിക്കല്‍ ”പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയി” ജീവിച്ചിരുന്നു (വാ. 12). ഇപ്പോള്‍ അവര്‍ ഉപദ്രവ ഭീഷണികളും ഭിന്നതയുടെ ആഭ്യന്തര ഭീഷണികളും നേരിട്ടു. എന്നാല്‍ ക്രിസ്തുവില്‍, അവര്‍ അവന്റെ അടുക്കലേക്ക് കൊണ്ടുവരപ്പെട്ടു, തന്മൂലം അവന്റെ രക്തത്താല്‍ അവര്‍ ഏകശരീരമായി മാറി. ”അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല്‍ നീക്കി” (വാ. 14).

അശാന്തിയുടെയും ഭിന്നതയുടെയും ഭീഷണികള്‍ ചക്രവാളത്തില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാം ഒരു പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍, നമുക്കു ജീവിതത്തിന്റെ ഉച്ചത്തിലുള്ള പരിശോധനകളില്‍ നിന്ന് അകന്ന് നമുക്ക് നമ്മുടെ സദാ-സന്നിഹിതമായ സമാധാനം തേടാം. അവന്‍ പൊട്ടിത്തെറിയെ ശാന്തമാക്കി നമ്മെ സുഖപ്പെടുത്തുന്നു.