Month: ഡിസംബര് 2020

"അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി". ലൂക്കോസ് 2:7

നമ്മുടെ നഗരങ്ങളെയും, തെരുവുകളെയും വീടുകളെയും മാത്രമല്ല നമ്മെയും…

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. എബ്രായർ 11: 1

ഒരു ഗായക സംഘത്തോടൊപ്പം ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങളിലെ അന്തരീക്ഷം മനസ്സിന് വല്ലാത്ത…

രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; 2 കൊരിന്ത്യർ 2 :15

നിരവധി കാരണങ്ങളാൽ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഘോഷവേളയാണ്…

"നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന് ദാസ്യത്തിന്റെ ആത്മാവിനെ അല്ല ; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. റോമർ 8: 15

വളർന്നു വലുതായപ്പോൾ…

"എന്നാൽ മൂടുപടം നീങ്ങിയ മുഖത്ത് കർത്താവിന്റെ തേജസിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാമെല്ലാവരും, ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിൻ മേൽ തേജസ് പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. 2…

""മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ" എന്ന് എഴുതിയിരിക്കുന്നത് പോലെ ക്രിസ്തു നമുക്കു വേണ്ടി ശാപമായി തീർന്നു. ന്യായപ്രമാണത്തിൻ ശാപത്തിൽ നിന്ന് നമ്മെ വിലയ്ക്കുവാങ്ങി. ഗലാത്യർ 3: 13

ഇറക്കുമതിചെയ്ത…

പെട്ടന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം: ഭൂമിയിൽ ദൈവപ്രസാദം ഉള്ള മനുഷ്യർക്ക് സമാധാനം"എന്നു പറഞ്ഞു.  ലൂക്കോസ്…

ഒരേ സംഘത്തില്‍

കഠിനമായ ഒരു പരിക്കു ഭേദമായ ശേഷം ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ ഫീല്‍ഡില്‍ മടങ്ങിയെത്തിയപ്പോള്‍ ആ സ്ഥാനത്ത് കളിച്ചിരുന്ന കളിക്കാരന്‍ കൃപയോടെ ബെഞ്ചിലേക്കു മടങ്ങി. ഈ കളിക്കാരന്‍ ആ സ്ഥാനത്തിനു വേണ്ടി മത്സരിച്ചിരുന്ന ആളായിരുന്നുവെങ്കിലും, രണ്ടുപേരും പരസ്പരം പിന്തുണ നല്‍കുകയും അവരവരുടെ സ്ഥാനത്ത് ആത്മവിശ്വാസത്തോടെ നിലകൊള്ളുകയും ചെയ്തു. രണ്ടു കായികതാരങ്ങള്‍ക്കും 'ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ വേരൂന്നിയ അതുല്യമായ ഒരു ബന്ധമുണ്ടെന്ന്' ഒരു റിപ്പോര്‍ട്ടര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, തങ്ങള്‍ ഒരേ ടീമിലുള്ളവരാണെന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ദൈവത്തിനു മഹത്വം വരുത്തി - കായികതാരങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, യേശുവിനെ പ്രതിനിധീകരിക്കുന്ന അവന്റെ വിശ്വാസികള്‍ എന്ന നിലയിലും.

യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ''വെളിച്ചത്തിന്റെ മക്കളായി'' ജീവിക്കാന്‍ അപ്പൊസ്തലനായ പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു (1 തെസ്സലൊനീക്യര്‍ 5:5-6). ക്രിസ്തു നല്‍കിയ രക്ഷയില്‍ നമ്മുടെ പ്രത്യാശ സുരക്ഷിതമാക്കിക്കൊണ്ട്, അസൂയ, അരക്ഷിതാവസ്ഥ, ഭയം, അസൂയ എന്നിവയില്‍ നിന്നുളവാകുന്ന മത്സരിക്കാനുള്ള എല്ലാ പ്രലോഭനങ്ങളില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാന്‍ കഴിയും. പകരം, നമുക്ക് ''അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും'' പോരുവാന്‍ കഴിയും (വാ. 11). ദൈവത്തെ ബഹുമാനിക്കുന്ന ആത്മിക നേതാക്കളെ ബഹുമാനിച്ചും, സുവിശേഷത്തെക്കുറിച്ച് ആളുകളോട് പറയുകയും യേശുവിനുവേണ്ടി ജീവിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന നമ്മുടെ പൊതുവായ ലക്ഷ്യം നിറവേറ്റുന്നതിനായി ഒരുമിച്ച് ശുശ്രൂഷ ചെയ്തുകൊണ്ട് 'സമാധാനത്തോടെ ജീവിക്കുകയും'' ചെയ്യാം (വാ. 12-15).

നാം ഒരേ സംഘത്തില്‍ സേവനം ചെയ്യുമ്പോള്‍, പൗലൊസിന്റെ കല്‍പ്പന ശ്രദ്ധിക്കാന്‍ നമുക്ക് കഴിയും: ''എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്‌വിന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം'' (വാ. 16-18).