എന്റെ പ്രായംചെന്ന നായ, എന്റെ അരികിലിരുന്ന് ആകാശത്തേക്ക് ഉറ്റുനോക്കുമായിരുന്നു. എന്തായിരിക്കും അവള്‍ ചിന്തിച്ചിരുന്നത്? ഞാന്‍. അവളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയാവുന്ന ഒരു കാര്യം, അവള്‍ മരണത്തെക്കുറിച്ചായിരുന്നില്ല ചിന്തിച്ചിരുന്നത് എന്നതാണ്. കാരണം നായ്ക്കള്‍ക്ക് “അറിവില്ല.” അവ ഭാവി കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. പക്ഷേ നാം ചിന്തിക്കുന്നു. നമ്മുടെ പ്രായമോ ആരോഗ്യമോ സമ്പത്തോ എന്തുതന്നെയായിരുന്നാലും, ചിലപ്പോഴൊക്കെ മരിക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കാറുണ്ട്. അതിനു കാരണം, സങ്കീര്‍ത്തനം 49:20 അനുസരിച്ച് മൃഗങ്ങളില്‍നിന്നു വ്യത്യസ്തമായി, നമുക്ക് ‘അറിവുണ്ട്.’ നാം മരിക്കുമെന്നു നമുക്കറിയാം, അതിനെക്കുറിച്ചു നമുക്ക് ഒന്നും ചെയ്യാനാകില്ല. “അവനെ വീെണ്ടടുക്കുവാനോ ദൈവത്തിനു വീെണ്ടടുപ്പുവില കൊടുക്കുവാനോ ആര്‍ക്കും കഴിയുകയില്ല’’ (വാ. 7). ശവക്കുഴിയില്‍ നിന്നു സ്വയം വാങ്ങാന്‍ ആര്‍ക്കും മതിയായ പണമില്ല.

എന്നാല്‍ മരണത്തിന്റെ അന്തിമാവസ്ഥയില്‍ നിന്നു രക്ഷപെടാന്‍ ഒരു വഴിയുണ്ട്: “എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീെണ്ടടുക്കും’’ എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. ‘അവന്‍ എന്നെ കൈക്കൊള്ളും” (“അവിടുന്ന് എന്നെ തന്നിലേക്കു എടുക്കും’’ എന്ന് അക്ഷരീയാര്‍ത്ഥം). റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞു, നിങ്ങള്‍ അവിടെ പോകേണ്ടിവരുമ്പോള്‍, അവര്‍ നിങ്ങളെ അകത്തേക്കു കൊണ്ടുപോകേണ്ടുന്ന സ്ഥലമാണു വീട്. ”എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത” തന്റെ പുത്രനിലൂടെ ദൈവം നമ്മെ മരണത്തില്‍നിന്നു വീണ്ടെടുത്തു (1 തിമൊ. 2:6). അങ്ങനെ നമ്മുടെ സമയം വരുമ്പോള്‍ അവിടുന്നു നമ്മെ അഭിവാദ്യം ചെയ്യുകയും നമ്മെ അകത്തേക്കു സ്വീകരിക്കുകയും ചെയ്യുമെന്ന് യേശു വാഗ്ദത്തം ചെയ്തു (യോഹന്നാന്‍ 14:3).

എന്റെ സമയം വരുമ്പോള്‍, എന്റെ ജീവിതത്തിന്റെ വില ദൈവത്തിനു നല്‍കിയ യേശു, നീട്ടിയ കൈകളുമായി  എന്നെ പിതാവിന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യും.