ദീര്‍ഘകാലം ഞങ്ങള്‍ സംബന്ധിച്ചിരുന്ന സഭയുമായി ബന്ധം വേര്‍പെടുത്തിയ ശേഷം, ഞാനും ഭര്‍ത്താവും മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും ആ കൂട്ടായ്മയിലേക്കു മടങ്ങിച്ചെന്നു. ആളുകള്‍ ഞങ്ങളോട് എങ്ങനെ പെരുമാറും? അവര്‍ ഞങ്ങളെ തിരികെ സ്വാഗതം ചെയ്യുമോ? ഞങ്ങളെ സ്‌നേഹിക്കുമോ? വിട്ടുപോയതിനു ഞങ്ങളോടു ക്ഷമിക്കുമോ? ഒരു തെളിഞ്ഞ ഞായറാഴ്ച രാവിലെ ഞങ്ങള്‍ക്കതിനുള്ള ഉത്തരം ലഭിച്ചു. ആലയത്തിന്റെ വലിയ വാതിലിലൂടെ ഉള്ളിലേക്കു നടക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ പേരുകള്‍ വിളിക്കുന്നതു ഞങ്ങള്‍ കേട്ടു. ”പാറ്റ്! ഡാന്‍! നിങ്ങളെ കാണുന്നത് എത്ര സന്തോഷകരമാണ്!” പ്രശസ്തയായ ഒരു സാഹിത്യകാരി തന്റെ ബാലസാഹിത്യ കൃതികളിലൊന്നില്‍ എഴുതിയതുപോലെ, ‘വായനക്കാരാ, നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാള്‍ നിങ്ങളുടെ പേരു വിളിക്കുന്നതു കേള്‍ക്കുന്നതിനെക്കാള്‍ മനോഹരമായ ഒന്ന് ഈ ദുഃഖലോകത്തിലില്ല.”

യിസ്രായേല്‍ ജനത്തെ സംബന്ധിച്ച് ഈ ഉറപ്പു സത്യമായിരുന്നു. ഞങ്ങള്‍ ഒരു സമയത്തേക്ക് മറ്റൊരു സഭ തിരഞ്ഞെടുത്തുവെങ്കില്‍, അവര്‍ ചെയ്തത് ദൈവത്തോടു പുറംതിരിയുകയായിരുന്നു. എന്നിട്ടും അവിടുന്നവരെ തിരികെ സ്വാഗതം ചെയ്തു. ‘ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ” (യെശയ്യാവ് 43:1) എന്ന ഉറപ്പുനല്‍കാന്‍ ദൈവം യെശയ്യാപ്രവാചകനെ അയച്ചു. 

നമ്മെ ആരും കാണുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നും അറിയുന്നില്ലെന്നും നമുക്കു തോന്നുന്ന ഈ ലോകത്തില്‍, ദൈവത്തിനു നമ്മെ ഓരോരുത്തരെയും നമ്മുടെ പേരിനാലറിയാം എന്ന ഉറപ്പുള്ളവരായിരിക്കുക. ‘നീ എനിക്കു വിലയേറിയവനും മാന്യനും” ആണെന്ന് അവിടുന്നു വാഗ്ദാനം ചെയ്യുന്നു (വാ. 4). ‘നീ വെള്ളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍ക്കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതേ കവിയുകയില്ല” (വാ. 2). ഈ വാഗ്ദാനം യിസ്രായേലിനു മാത്രമുള്ളതല്ല. യേശു നമുക്കുവേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു. യേശുവിനു നമ്മുടെ പേരുകള്‍ അറിയാം. എന്തുകൊണ്ട്? സ്‌നേഹത്തില്‍, നാം അവിടുത്തെ വകയായതുകൊണ്ട്്.