ടൂലിപ് പുഷ്പത്തെക്കുറിച്ചു ഞാന്‍ സത്യസന്ധയായിരുന്നില്ല. ഒരു വിദേശ രാജ്യം സന്ദര്‍ശിച്ച ശേഷം യുഎസിലേക്കു മടങ്ങിയ എന്റെ ഇളയ മകളില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു അവയുടെ കിഴങ്ങുകള്‍. അതിനാല്‍, അവളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ആവേശത്തില്‍, കിഴങ്ങുകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുന്നതായി ഞാന്‍ നടിച്ചു. എന്നാല്‍ ടൂലിപ്‌സ് എന്റെ ഇഷ്ട പുഷ്പമായിരുന്നില്ല. അവ വളരെ നേരത്തെ പൂക്കുകയും വേഗത്തില്‍ വാടുകയും ചെയ്യുന്നു. മാത്രമല്ല, കടുത്ത ചൂടുള്ള ജൂലൈയിലെ കാലാവസ്ഥ, അവയെ നടാന്‍ പറ്റിയതായിരുന്നില്ല.

എന്നിരുന്നാലും, ഒടുവില്‍, സെപ്റ്റംബര്‍ അവസാനത്തില്‍, ഞാന്‍ ”എന്റെ മകള്‍ നല്‍കിയ” കിഴങ്ങുകള്‍ നട്ടു – അവളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് സ്‌നേഹത്തോടെ അവ നടുകയും ചെയ്തു. കല്ലുനിറഞ്ഞ നിലം ഓരോ പ്രാവശ്യം കിളയ്ക്കുമ്പോഴും കിഴങ്ങുകളെക്കുറിച്ചുള്ള എന്റെ ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. അവ നടാനുള്ള തടം ഒന്നുകൂടെ വൃത്തിയാക്കി, വസന്തകാലത്തു ടൂലിപ് പൂക്കള്‍ കാണാമെന്ന പ്രതീക്ഷയില്‍ ”നന്നായി ഉറങ്ങുക” എന്നു ഞാന്‍ കിഴങ്ങുകളെ അനുഗ്രഹിച്ചു.

നമ്മള്‍ പരസ്പരം മറ്റുള്ളവരുടെ ”ഇഷ്ടഭാജനങ്ങള്‍” അല്ലെങ്കിലും പരസ്പരം സ്‌നേഹിക്കണമെന്ന ദൈവത്തിന്റെ ആഹ്വാനത്തിന്റെ ഒരു എളിയ ഓര്‍മ്മപ്പെടുത്തലായി എന്റെ ചെറിയ പ്രോജക്ട് മാറി. പരസ്പരം മറ്റുള്ളവരുടെ തെറ്റുകളുടെ ”കളകളെ” അവഗണിക്കുമ്പോള്‍, അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും പരസ്പരം സ്‌നേഹം പകരാന്‍ ദൈവം നമ്മെ പ്രാപ്തരാക്കുന്നു. തുടര്‍ന്ന്, കാലക്രമേണ, നമ്മുടെ കഴിവിനപ്പുറമായി പരസ്പര സ്‌നേഹം വിരിയുന്നു. യേശു പറഞ്ഞു, ”നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും” (വാ. 35). അടുത്ത വസന്തകാലത്ത് എന്റെ ടൂലിപ് പൂത്തതുപോലെ, യേശുവിനാല്‍ ചെത്തി വെടിപ്പാക്കപ്പെട്ട്, നാമും പൂവണിയും. ആ വാരാന്ത്യത്തില്‍ എന്റെ മകള്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തി. ”എന്താണ് പൂത്തതെന്ന് നോക്കൂ!” ഞാന്‍ പറഞ്ഞു. ഒടുവില്‍, ഞാന്‍.