ഗ്രാമത്തിൽ നിന്ന് വളരെ വളരെയകന്ന് ഞങ്ങൾ വനത്തിന്റെ കൂടുതൽ ഉള്ളിലേക്കു സഞ്ചരിച്ചു. ഒന്നോ അതിലധകിമോ മണിക്കൂർ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ വെള്ളത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പം കേട്ടു. ഞങ്ങൾ നടപ്പു വേഗത്തിലാക്കി, താമസിയാതെ ഒരു തെളിഞ്ഞ പ്രദേശത്തെത്തി, ചാരനിറത്തിലുള്ള പാറകൾക്കിടയിലൂടെ കുതിച്ചു ചാടുന്ന വെള്ളത്തിന്റെ വെളുത്ത തിരശ്ശീല സൃഷ്ടിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയാണ് ഞങ്ങളെ സ്വീകരിച്ചത്. അതിമനോഹരം!

ഒരു മണിക്കൂർ മുമ്പ് ഞങ്ങൾ യാത്രയാരംഭിച്ച ഗ്രാമത്തിൽനിന്നുള്ള ഞങ്ങളുടെ വഴികാട്ടി, അന്നു രാത്രി അവിടെ തങ്ങാമെന്നു തീരുമാനിച്ചു. മികച്ച ആശയം, പക്ഷേ ഭക്ഷണം എവിടെനിന്നു കിട്ടും? ഞങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല. എന്റെ സുഹൃത്തുക്കൾ ചുറ്റുമുള്ള വനത്തിലേക്കു പോയി, പലതരം പഴങ്ങളും ഇലകളും കുറച്ച് മത്സ്യങ്ങളുമായി മടങ്ങിവന്നു. ഭക്ഷണം വിചിത്രമായ തോന്നി, എങ്കിലും അതിന്റെ രുചി സ്വർഗ്ഗതുല്യമായിരുന്നു!

സൃഷ്ടി ദൈവത്തിന്റെ അത്യധികമായ കരുതലിനെ പ്രഖ്യാപിക്കുന്നുവെന്ന് ഇതെന്നെ ഓർമ്മപ്പെടുത്തി. ”ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു” എന്നതിൽനിന്നും അവന്റെ ഔദാര്യത്തിന്റെ തെളിവ് നമുക്കു കാണാം (ഉല്പത്തി 1:12). ദൈവം നമുക്കു ഭക്ഷണത്തിനായി ”ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും” (വാ. 29) നൽകി.

നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തെ വിശ്വസിക്കാൻ ചിലസമയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? എന്തുകൊണ്ട് ഒന്നു നടക്കാൻ പ്രകൃതിയിലേക്ക് ഇറങ്ങിക്കൂടാ? നിങ്ങൾ കാണുന്ന കാര്യങ്ങൾ യേശുവിന്റെ വാക്കുകളെ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ:  ”നാം എന്തു തിന്നും എന്തു കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത് . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ” (മത്തായി 6:31-32).