പുരാതന റോമിന് ”സുവിശേഷത്തിന്റെ” – സുവാർത്ത – സ്വന്തമായ ഒരു പതിപ്പ് ഉണ്ടായിരുന്ന. കവി വിർജിൽ പറയുന്നതനുസരിച്ച്, ദേവന്മാരുടെ രാജാവായ സ്യൂസ് റോമാക്കാർക്കായി അവസാനമോ അതിരുകളോ ഇല്ലാത്ത ഒരു രാജ്യം കല്പിച്ചുകൊടുത്തിരുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സുവർണ്ണ കാലഘട്ടം ആരംഭിച്ചുകൊണ്ട് ദേവന്മാർ അഗസ്റ്റസിനെ ദിവ്യപുത്രനും ലോക രക്ഷകനുമായി തിരഞ്ഞെടുത്തു.

എന്നിരുന്നാലും, ഇത് എല്ലാവരെ സംബന്ധിച്ചും നല്ല വാർത്തയായിരുന്നില്ല. പലർക്കും ഇത് ചക്രവർത്തിയുടെ സൈന്യത്തിന്റെയും ഘാതകരുടെയും ഉരുക്കുമുഷ്ടികൊണ്ടു നടപ്പിലാക്കിയ ഒരു അനിഷ്ടകരമായ യാഥാർത്ഥ്യമായിരുന്നു. അവരെ ഭരിച്ച യജമാനന്മാരുടെ ഇഷ്ടപ്രകാരം, നിയമപരമായ വ്യക്തിത്വമോ സ്വത്തോ ഇല്ലാതെ സേവനമനുഷ്ഠിച്ച അടിമകളായ ആളുകളുടെ അധ്വാനത്തിന്മേൽ കെട്ടിയുർത്തിയതായിരുന്നു സാമ്രാജ്യത്തിന്റെ മഹത്വം.

ഇത്തരമൊരു ലോകത്താണ് താൻ ക്രിസ്തുവിന്റെ ദാസനാണെന്നു പൗലൊസ് സ്വയം പരിചയപ്പെടുത്തിയത് (റോമർ 1:1). യേശു എന്ന പേരിനെ ഒരിക്കൽ പൗലൊസ് എത്രമാത്രം വെറുത്തിരുന്നു. താൻ യെഹൂദന്മാരുടെ രാജാവും ലോകത്തിന്റെ രക്ഷകനുമാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ യേശു തന്നെ കഷ്ടമനുഭവിച്ചിരുന്നു.

റോമാക്കാർക്ക് എഴുതിയ കത്തിന്റെ ബാക്കി ഭാഗങ്ങളിൽ പൗലൊസ് വിശദീകരിക്കുന്ന സുവാർത്ത ഇതാണ്. ഈ സുവിശേഷം ”വിശ്വസിക്കുന്ന ഏവനും … രക്ഷയ്ക്കായി ദൈവശക്തിയാകുന്നു” (വാ. 16). കൈസറിനു കീഴിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇത് എത്രമാത്രം ആവശ്യമായിരുന്നു! ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ ഒരു രക്ഷകനെക്കുറിച്ചുള്ള സുവാർത്ത ഇതാ – തന്റെ ശത്രുക്കളെ അവൻ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് കാണിച്ച് അവരെ കീഴടക്കിയ വിമോചകനാണവൻ.