ജെ ഐ പാക്കർ (1926-2020) നോയിങ് ഗോഡ് എന്ന തന്റെ വിശിഷ്ട കൃതിയിൽ വളരെ പരിചിതരായ 4 ക്രിസ്തു വിശ്വാസികളെ, അദ്ദേഹത്തിന്റെ ഭാഷയിൽ “ബൈബിളിനു വേണ്ടിയുള്ള ബീവേഴ്സ്” എന്ന് പറഞ്ഞിരിക്കുന്നു. പരിശീലനം ലഭിച്ചവരല്ലെങ്കിലും, ഓരോരുത്തരും ഒരു ബീവർ ആഴത്തിൽ കുഴിച്ചു ഒരുമരം കാർന്നു തിന്നുന്നത് പോലെ ദൈവ വചനത്തെ ആഴത്തിൽ പഠിച്ചിരുന്നു. വേദ പഠനത്തിലൂടെ ദൈവത്തെ അറിയുക എന്നത് പണ്ഡിതന്മാർക്കു മാത്രമുള്ളതല്ല എന്ന് പാർക്കർ പിന്നീട് പറയുന്നു. “ദൈവവുമായുള്ള ആത്മബന്ധം ആഴത്തിൽ സ്ഥാപിക്കുവാൻ ദൈവശാസ്ത്രപരമായി കൂടുതൽ പഠിച്ച പണ്ഡിതനേക്കാൾ സാധാരണക്കാരനായ ഒരു ബൈബിൾ വായനക്കാരന് സാധിക്കും”.
നിർഭാഗ്യവശാൽ, ദൈവവചനം പഠിക്കുന്ന എല്ലാവരും തന്നെ താഴ്മയുള്ള ഹൃദയത്തോടെ രക്ഷകനെ കൂടുതൽ അറിയുവാനും അവിടുത്തെ പോലെയാകുവാനും ശ്രമിക്കാറില്ല. യേശുവിന്റെ കാലത്തു പഴയ നിയമ ഭാഗങ്ങൾ വായിക്കുകയും എന്നാൽ അതിൽ ആരെക്കുറിച്ചു പരാമർശിച്ചിരിക്കുന്നുവെന്നു അവർ തിരിച്ചറിഞ്ഞില്ല. “നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല”. (യോഹന്നാൻ 5: 39-40)
ബൈബിൾ വായിക്കുമ്പോൾ താങ്കളെപ്പോഴെങ്കിലും സ്തബ്ദനായിട്ടുണ്ടോ? അല്ലെങ്കിൽ ദൈവവചനം പഠിക്കുന്നത് തന്നെ മുഴുവനായും അവസാനിപ്പിച്ചിട്ടുണ്ടോ? ബൈബിൾ “ബിവേർസ്” (ആഴത്തിൽ പഠിക്കുന്നവർ) ബൈബിൾ വായിക്കുന്നവരേക്കാൾ മുന്നിലാണ്. വേദപുസ്തകത്തിൽ വെളിപ്പെട്ടിരിക്കുന്ന യേശുവിനെ കാണുവാനും സ്നേഹിക്കുവാനും അവരുടെ കണ്ണുകൾ തുറക്കേണ്ടതിന് അവർ പ്രാർത്ഥനയോടും ശ്രദ്ധയോടുകൂടി ദൈവവചനത്തെ കാർന്ന് തിന്നുന്നു.
യേശുവിനെക്കുറിച്ച് "സാക്ഷ്യപ്പെടുത്തുന്ന" തായി നിങ്ങൾ അംഗീകരിക്കുന്ന ചില പഴയ നിയമ തിരുവെഴുത്തുകൾ ഏതൊക്കെയാണ്? വേദപുസ്തകത്തിന്റെ ഒരു നല്ല പഠിതാവ് എന്ന നിലയിൽ എന്തൊക്കെ നല്ല ശീലങ്ങളാണ് വളർത്തേണ്ടത്?
പിതാവേ, യേശുവിനെ എല്ലാ വേദഭാഗങ്ങളിലും കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. അതിനാൽ എനിക്ക് യേശുവിനെ കൂടുതൽ സ്നേഹിക്കുവാനും, അനുസരിക്കുവാനും സേവിക്കുവാനും ഇടവരും.