2019 ൽ ഒരു യൂണിവേഴ്സിറ്റിയിൽ ബിരുദ ദാന ചടങ്ങിൽ 608 വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റുകൾ വാങ്ങുവാനായി തയ്യാറാക്കിയിരുന്നു. പ്രിൻസിപ്പൽ വിദ്യാർത്ഥികളോട്, അവർ ജനിച്ച രാജ്യത്തിന്റെ പേര് വിളിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് ആരംഭിച്ചു: അഫ്ഗാനിസ്ഥാൻ, ബൊളീവിയ,ബോസ്നിയ ………പ്രിൻസിപ്പൽ 60 രാജ്യങ്ങളുടെ പേരുകൾ വരെ പറഞ്ഞുകൊണ്ടിരുന്നു. ഓരോ വിദ്യാർത്ഥിയും എഴുന്നേറ്റ് നിന്ന് ആർപ്പിട്ട് ആഹ്ലാദിച്ചു. അറുപത് രാജ്യങ്ങൾ;ഒരു യൂണിവേഴ്സിറ്റി !
നാനാത്വത്തിലെ ഏകത്വത്തിന്റെ ഈ മനോഹരദൃശ്യം,ജനങ്ങൾ ഒന്നിച്ച് ഒരുമയോടെ വസിക്കുന്നത് ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ ഹൃദയത്തിന് ചേരുന്ന ഒരു ചിത്രമാണ്.
സങ്കീർത്തനം 133 ൽ – ജനം യെരുശലേമിൽ വാർഷിക ഉത്സവത്തിന് ഒരുമിച്ച് ചേരുമ്പോൾ പാടിയിരുന്ന ഒരു ആരോഹണ ഗീതം – ദൈവമക്കൾ ഒന്നിച്ച് ജീവിക്കുവാനുള്ള ഒരു പ്രേരണ നൽകുന്നത് നമ്മൾ വായിക്കുന്നു.ആ സങ്കീർത്തനം ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പ്രയോജനങ്ങളാണ് (വാ. 1); വിഭിന്നതകൾ വിഭാഗീയത ഉണ്ടാക്കാമെന്നിരിക്കിലും. സുന്ദരമായ ഭാവനയിൽ ഒത്തൊരുമയെ വർണ്ണിച്ചിരിക്കുന്നത് ഉന്മേഷം പകരുന്ന മഞ്ഞു പോലെ എന്നാണ് (വാ. 3). പിന്നെ തൈലം – പുരോഹിതന്മാരെ അഭിഷേകം ചെയ്യുവാൻ ഉപയോഗിക്കുന്നത് (പുറപ്പാടു 29:7)-“ താഴേക്ക് ഒഴുകുന്നത്” തലയിൽ നിന്ന് താടിയിലേക്കും പിന്നെ പുരോഹിതന്റെ വസ്ത്രത്തിലേക്കും (വാ.2 ). സത്യത്തിൽ ഇതെല്ലാം വിരൽ ചൂണ്ടുന്ന യാത്ഥാർത്ഥ്യം, ഐക്യം ഉണ്ടെങ്കിൽ തടഞ്ഞുനിർത്താൻ കഴിയാത്ത വിധം ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ഒഴുകുമെന്നാണ്.
യേശുവിൽ വിശ്വസിക്കുന്നവർക്ക് വംശീയമായോ, ദേശീയമായോ, പ്രായത്തിലോ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ആത്മാവിൽ ആഴമായ ഒരു ഐക്യം ഉണ്ടാകും (എഫെസ്യർ 4:3 ). നമ്മൾ യോജിച്ചു നിന്നാൽ, യേശു നമ്മെ നയിക്കുന്ന ആത്മാവിന്റെ ഐക്യത്തേയും, ദൈവം നമുക്ക് നല്കിയിട്ടുള്ള വ്യത്യസ്തതകളേയും ആശ്ലേഷിച്ച്, ശരിയായ ഐക്യത്തിന്റെ ഉറവിടമായ യേശുവിൽ സന്തോഷിക്കാം.
എപ്പോഴാണ് നിങ്ങൾക്ക് ക്രിസ്തുവിലുള്ള ഐക്യത്തിന്റെ നന്മ അനുഭവിക്കുവാൻ കഴിഞ്ഞത്? എങ്ങിനെയാണ് അത് അനുഗ്രഹങ്ങൾ കൊണ്ടുവന്നിരിക്കുന്നത്?
സ്വർഗ്ഗസ്ഥനായ പിതാവേ, ദൈവത്തിന്റെ മക്കളോട് ഐക്യത്തിൽ ജീവിക്കുന്നതിൽ എന്റെ ഭാഗം ചെയ്യുവാൻ എന്നെ സഹായിക്കണമേ
നമ്മിൽനിന്ന് വ്യത്യസ്തരായവരെ സ്നേഹിക്കുന്നതിനെക്കുറിച്ച്-കൂടുതൽപഠിക്കുവാൻ: GodHearsHer.org/podcast/the-best-of-when-we-don’t-fit-in.