സഭാപിതാവായ ജോൺ ക്രിസോസ്റ്റം എഴുതി: “ ആത്‌മാക്കളുടെ അവസ്ഥ എല്ലാ കോണിൽ നിന്നും പരിശോധിക്കുന്നതിന് ഇടയന്മാർക്ക് അപാര ജ്ഞാനവും ഒരായിരം കണ്ണുകളും വേണം”. മറ്റുള്ളവരെ ആത്മീയമായി സംരക്ഷിക്കുന്നതിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ്  ക്രിസോസ്റ്റം ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ആരേയും ആത്മീയ സൗഖ്യത്തിന് നിർബന്ധിക്കുവാൻ സാധിക്കുകയില്ല  എന്നതിനാൽ  മറ്റുള്ളവരുടെ ഹൃദയത്തെ സ്പർശിക്കുവാൻ വലിയ സഹാനുഭൂതിയും അനുകമ്പയും ആവശ്യമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 പക്ഷെ അതു വിചാരിച്ച് ഒരിക്കലും വേദന ഉണ്ടാക്കരുത് എന്നല്ല എന്നും ക്രിസോസ്റ്റം മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടെന്നാൽ “ ആഴത്തിലുള്ള  ശസ്ത്രക്രിയ ആവശ്യമുള്ള ഒരാളോട് സഹാനുഭൂതി തോന്നി, അനിവാര്യമായ മുറിച്ച് നീക്കൽ നടത്താതിരുന്നാൽ, മുറിച്ചു എന്നാൽ രോഗത്തെ തൊട്ടില്ല എന്ന സ്ഥിതിവരും. മറിച്ച്, ദയ കൂടാതെ ആവശ്യമായ ശസ്ത്രക്രിയ നടത്തിയാൽ, പലപ്പോഴും രോഗിയ്ക്ക് അപ്പോഴത്തെ സഹനത്തിന്റെ ആധിക്യത്താൽ എല്ലാം എറിഞ്ഞു കളയാനും…. നിരാശയിൽ ജീവിതം അപകടപ്പെടുത്താനും ഇടയാകും.

യൂദാ അതിരൂക്ഷമായ വാക്കുകളിൽ വിശേഷിപ്പിക്കുന്ന ദുരുപദേശകന്മാരാൽ നയിക്കപ്പെട്ട് വഴി തെറ്റിപ്പോയവരോട് ഇടപെടുമ്പോൾ,  ഈ  തരത്തിലുള്ള സങ്കീർണ്ണതകളാണ് മുമ്പിലുള്ളത്.(1:12-13, 18-19) ഇത്ര ഗൗരവമേറിയ ഭീഷണികളെയാണ് നേരിടേണ്ടത് എങ്കിലും, പക്ഷേ,  അതിനോട് കോപത്തോടെ പ്രതികരിക്കണമെന്ന് യൂദാ പറയുന്നില്ല. 

അതിനു പകരം യൂദാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് , ദൈവസ്നേഹത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നി ക്കൊണ്ട് ഇത്തരം ഭീഷണിയെ നേരിടാനാണ് (വാ.20-21). ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴത്തിൽ  നങ്കൂരമിട്ടാൽ മാത്രമേ, അതിലൂടെ മറ്റുള്ളവരുടെ പ്രശ്നത്തിന്റെ ഗൗരവം അറിഞ്ഞ്, വിനയത്തോടെയും അനുകമ്പയോടെയും അവരെ സഹായിക്കാനുള്ള ജ്ഞാനം നമുക്ക് ലഭിക്കുകയുള്ളൂ (വാ. 22-23)  – അങ്ങനെ അവർക്ക് ആത്മീയ സൗഖ്യം ലഭിക്കുവാനും  ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ വിശ്രമിക്കാനും ഇടയാകുകയും ചെയ്യും.