ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കവാടത്തിൽ ഗംഭീരമായ, കല്ലിൽ കൊത്തിയ രണ്ട് സിംഹങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. 1911 ൽ ലൈബ്രറിയുടെ സമർപ്പണം മുതൽ മാർബിളിൽ കൊത്തിയെടുത്ത ഈ രണ്ടു സിംഹങ്ങൾ പ്രൗഢഗംഭീരമായി അവിടെ നിൽക്കുന്നുണ്ട്. ലൈബ്രറിയുടെ സ്ഥാപകരെ ആദരിക്കുന്നതിനായി അവക്ക്  ലിയോ ലിനോക്സ് , ലിയോ ആസ്റ്റർ എന്നുമാണ്  നാമകരണം ചെയ്തിരുന്നത്. പക്ഷെ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിൽ ന്യൂയോർക്ക് മേയർ ആയിരുന്ന ഫ്യൂറലോ ലാഗാർഡിയ അവയെ ഫോർറ്റിററൂഡ് (ധൈര്യം) എന്നും പേഷ്യൻസ് (ക്ഷമ) എന്നും പുനർനാമകരണം ചെയ്തു. വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തിൽ ന്യൂയോർക്ക്കാർ ആ പേരുകളുടെ നന്മകൾ പ്രകടിപ്പിക്കണമെന്ന് അദ്ദേഹം വിചാരിച്ചു. ആ സിംഹങ്ങളെ ഇന്നും ഫോർറ്റിററൂഡ് (ധൈര്യം)എന്നും, പേഷ്യൻസ് (ക്ഷമ) എന്നും വിളിക്കുന്നു.

ബൈബിൾ ഒരു ജീവിക്കുന്ന ശക്തനായ സിംഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . ബുദ്ധിമുട്ടുകളിൽ പ്രോൽസാഹനം നൽകുന്ന അവൻ മറ്റ് പല പേരുകളിലും അറിയപ്പെടുന്നു. അപ്പോസ്തലനായ യോഹന്നാൻ, സ്വർഗ്ഗത്തിന്റെ ദർശനത്തിൽ, ദൈവത്തിന്റെ ന്യായവിധിയുടേയും വീണ്ടെടുപ്പിന്റേയും പദ്ധതികൾ അടങ്ങിയ മുദ്ര വെച്ച പുസ്തക ചുരുൾ തുറക്കാൻ ആർക്കും കഴിയുന്നില്ല എന്ന് കണ്ടിട്ട് കരഞ്ഞു. അപ്പോൾ യോഹന്നാനോട്, “കരയേണ്ടാ  യെഹൂദാ ഗോത്രത്തിലെ സിംഹവും……….. ജയം പ്രാപിച്ചിരിക്കുന്നു.അവന് പുസ്തകവും അതിന്റെ ഏഴ് മുദ്രയും തുറപ്പാൻ കഴിയും”(വെളിപ്പാട് 5:5) എന്നു പറഞ്ഞു. 

കൂടാതെ തൊട്ടടുത്ത വാക്യത്തിൽ യോഹന്നാൻ പൂർണമായും വ്യത്യസ്തമായ ഒരു കാര്യം വിവരിക്കുന്നുണ്ട്.  “സിംഹാസനത്തിന്റെ മദ്ധ്യത്തിൽ കുഞ്ഞാട് അറുക്കപ്പെട്ടതു പോലെ നിൽക്കുന്നതു കണ്ടു” (വാ.6). ആ സിംഹവും, ആ കുഞ്ഞാടും ഒരാളായിരുന്നു: യേശു. അവനാണ് ജേതാവായ രാജാവും “ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും .” (യോഹന്നാൻ 1:29). അവന്റെ ക്രൂശിന്റെ ശക്തിയാൽ പാപമോചനവും കരുണയും ലഭിച്ചതു കൊണ്ട് നമുക്ക് സന്തോഷത്തോടെയും , അവൻ  എന്നന്നേക്കും ഇരിക്കുന്നവനാണെന്ന അതിശയത്തോടെയും ജീവിക്കാം.