യു എസ്സിലെ ഗ്രേറ്റ് ഗോൾഡ് റഷിന്റെ കാലഘട്ടത്തിൽ , സ്വർണ്ണം അന്വേഷിച്ച് നടന്നിരുന്ന എഡ്വേർഡ് ജാക്സൺ, കാലിഫോർണിയയിലേക്ക് പുറപ്പെട്ടു. 1849, മെയ് 20 ലെ ഡയറിക്കുറിപ്പിൽ, അദ്ദേഹത്തിന്റെ കഠിനമായ ട്രെയിൻ യാത്രയെക്കുറിച്ച് വിലപിക്കുണ്ട് , രോഗവും മരണവും ഭയപ്പെട്ടുകൊണ്ട് . “എന്റെ അസ്ഥികൾ ഒരിക്കലും ഇവിടെ ഉപേക്ഷിക്കരുത്” “പറ്റുമെങ്കിൽ അത് സ്വദേശത്തേക്ക് കൊണ്ടു വെക്കണം” എന്ന് അദ്ദേഹം എഴുതിയിരുന്നു. സ്വർണ്ണം തേടിയിരുന്ന ജോൺ വോക്കർ എന്ന് പേരുള്ള മറ്റൊരാൾ എഴുതി, “ ഇത് നിങ്ങൾക്ക് സങ്കല്പിക്കാവുന്നതിലും വെച്ച് ഏറ്റവും വലിയ ലോട്ടറി ആണ്…….. ഞാൻ ആരെയും ഇവിടെ വരാൻ ഉപദേശിക്കുകയില്ല”.
വോക്കർ സത്യത്തിൽ സ്വദേശത്തേക്ക് തിരിച്ചു പോയി. അവിടെ കൃഷിയിലും , മേച്ചിൽപ്പുറങ്ങളിലും , രാഷ്ട്രീയത്തിലും, വിജയം കൈവരിച്ചു. ഒരിക്കൽ വോക്കറിന്റെ പഴകി മഞ്ഞച്ച കത്തുകൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ തന്നെ ഒരാൾ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ‘ആൻറ്റീക്സ് റോഡ് ഷോ’യിലേക്ക് കൊണ്ടു പോയി. അത് ആയിരക്കണക്കിനു ഡോളർ വിലമതിക്കുന്നതായിരുന്നു. ടെലിവിഷൻ അവതാരക പറയുകയായിരുന്നു, “ ഗോൾഡ് റഷിൽ നിന്ന് വിലപിടിപ്പുള്ള ഒന്ന് അദ്ദേഹത്തിന് സമ്പാദിക്കാനായി; ആ കത്തുകൾ”.
അതിനേക്കാൾ കൂടുതലായി, ആ രണ്ടു പേരും , വോക്കറും ജാക്സണും , സ്വദേശത്തേക്ക് തിരിച്ചെത്തിയത് ജീവിതത്തെ കൂടുതൽ നന്നായി കൊണ്ടുപോകാൻ വേണ്ട പ്രായോഗിക ജ്ഞാനം നേടിയിട്ടായിരുന്നു. ശലോമോന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ഈ വാക്കുകളെ ശ്രദ്ധിക്കുക: “ ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ………. അതിനെ പിടിച്ചു കൊള്ളുന്നവർക്ക് അതു ജീവവൃക്ഷം” (സദൃശ്യവാക്യങ്ങൾ 3:13,18). ബുദ്ധിയോടെയുള്ള തിരഞ്ഞെടുപ്പിനേക്കുറിച്ച് “ അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദ്യത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്” (വാ.14) എന്നാണ് പറയുന്നത്.- ജ്ഞാനം പ്രാപിക്കുക എന്നത് ലോകത്തിലെ ഏതു താല്പര്യത്തേക്കാളും വിലയുള്ളതാണ്(വാ.15).
“അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും………അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു” (വാ.16-17). അതുകൊണ്ട് തിളങ്ങുന്ന ആഗ്രഹങ്ങളെയല്ല, ജ്ഞാനത്തെ മുറുകെ പിടിക്കുക എന്നുള്ളതാണ് നമുക്കു മുന്നിലുള്ള വെല്ലുവിളി.ദൈവം അനുഗ്രഹിക്കുന്ന ഒരു മാർഗ്ഗമാണത്.
ജീവിതത്തിൽ നിങ്ങൾ ഏതു തരത്തിലുള്ള തിളങ്ങുന്ന ആഗ്രഹങ്ങളെയാണ് പിന്തുടരുന്നത്? അതിനു പകരം ജ്ഞാനത്തിന്റെ പാത എവിടെക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത് സ്വർഗ്ഗസ്ഥനായ പിതാവേ,
ഞാൻ തിളങ്ങുന്ന താല്പര്യങ്ങളാൽ പ്രലോഭിതനാകുമ്പോൾ, ബുദ്ധിപരമായ തീരുമാനങ്ങൾ എടുത്ത് ജ്ഞാനത്തിന്റെ പാതയിലൂടെ അങ്ങയുടെ അനുഗ്രഹീത സമാധാനത്തിലെത്തുവാൻ വേണ്ട പ്രേരണ നൽകേണമേ.