പൂനെയിലെ ഒരു സഭയിൽ സ്വമേധാ സേവനത്തിന് വന്ന ഒരു വിദേശ മിഷണറിയെ അവിടെയുളള ചിലർ ഒരു അത്താഴവിരുന്നിന് ക്ഷണിച്ചു. അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ പോയി. അവർ ഏഴുപേരുണ്ടായിരുന്നെങ്കിലും അഞ്ച് കറിയാണ് ഓർഡർ ചെയ്തത്.

“ഇതെന്ത് മര്യാദ കേടാണ്”, മിഷണറി ചിന്തിച്ചു. എന്നാൽ വിഭവം വന്നപ്പോൾ അവർ അതെല്ലാം തുല്ല്യമായി വീതം വെച്ചു. മിഷണറിക്ക് 5 വ്യത്യസ്ത രുചികൾ പരിചയപ്പെടാനുമായി; ഭക്ഷണം അല്പം പോലും പാഴായതുമില്ല. ഇത് തന്നെ വിനയപ്പെടുത്തിയ ഒരു അനുഭവമായി. താൻ സേവനം ചെയ്യുവാൻ തെരഞ്ഞെടുത്ത പ്രദേശത്തെ സംസ്കാരം താൻ മനസ്സിലാക്കിയില്ലായിരുന്നു. അമേരിക്കയിൽ വ്യക്തിതാല്പര്യത്തിനായിരുന്നു ഊന്നൽ എങ്കിൽ, ഇന്ത്യയിൽ ജീവിതം സമൂഹമായിട്ടാണ് എന്നു താൻ തിരിച്ചറിഞ്ഞു. ആഹാരവും വസ്തുക്കളും പങ്കുവെക്കുന്നതു വഴിയാണ് ആളുകൾ തമ്മിലുളള ഉറ്റബന്ധം നിലനില്ക്കുന്നത്. വിദേശ രീതികൾ മെച്ചമായിരുന്നില്ല, വ്യത്യസ്തം മാത്രമായിരുന്നു. താൻ കുറ്റം ഏറ്റുകൊണ്ടു പറഞ്ഞു, “ഈ സംഭവം എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് താഴ്മ പ്രാപിക്കുവാൻ ഇടയാക്കി.” മുൻധാരണകൾ തിരുത്തുന്നതിനോടൊപ്പം താഴ്മയോടെ ഉള്ളത് പങ്കുവെക്കുന്നത് വഴി മററുള്ളവരെ കൂടുതൽ നന്നായി സേവിക്കാനാകും എന്നു താൻ പഠിച്ചു.

പത്രോസ് ഈ പാഠമാണ് സഭാ നേതൃത്വത്തെ പഠിപ്പിച്ചത്: മറ്റുള്ളവരോട് താഴ്മയോടെ ഇടപെടുക. അദ്ധ്യക്ഷന്മാരോട്, “ഇടവകകളുടെ മേൽ കർതൃത്വം നടത്തരുത്” (1 പത്രൊസ് 5:3) എന്നും, ഇളയവരോട്, “മൂപ്പന്മാർക്ക് കീഴടങ്ങുവിൻ; എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊള്ളുവിൻ” (വാ.5) എന്നും, “ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു” എന്നും പ്രഖ്യാപിച്ചു.” അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ” (വാ.6). ദൈവത്തിന്റെ മുമ്പിലും മറ്റുളളവരുടെ മുമ്പിലും ഇന്ന്  താഴ്മയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.