സ്കോട്ലന്റിലെ ഗ്രീനൊക്കിലെ ഒരു പ്രൈമറി സ്കൂളിലെ പ്രസവാവധിയിലായിരുന്ന മൂന്നു അധ്യാപികമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ഓരോ രണ്ടാഴ്ചയിലും സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളുമായി ഇടപഴകുവാൻ അനുവദിച്ചു. ശിശുക്കളുടെ കൂടെ കളിക്കുന്നതു വഴി കുട്ടികൾ സഹാനുഭൂതിയും മറ്റുള്ളവരുടെ വികാരം മാനിക്കുന്നതും പരിശീലിക്കും. “ലേശം ശല്യക്കാരായ” കുട്ടികളാണ് ഈ കാര്യങ്ങൾ വേഗം പഠിക്കുന്നത് എന്ന് ഒരു ടീച്ചർ നിരീക്ഷിച്ചു. “മിക്കപ്പോഴും ഇവരാണ്(സ്‌കൂൾ കുട്ടികൾ) പരസ്പരം കൂടുതൽ ഇടപെടുന്നത്”. “ശിശുക്കളെ പരിചരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നും” മറ്റൊരാളുടെ വികാരത്തെ മാനിക്കുന്നതും” അവർ പഠിച്ചു.

മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യം ശിശുവിൽ നിന്നും പഠിക്കുക എന്നത് ക്രിസ്തു വിശ്വാസികൾക്ക് ഒരു പുതിയ കാര്യമല്ല. ശിശുവായി ജനിച്ച യേശുവിനെ നമുക്ക് അറിയാം. ബന്ധങ്ങൾ നിലനിർത്തുന്നത് സംബന്ധിച്ച നമ്മുടെ ധാരണകളെയൊക്കെ യേശുവിന്റെ ജനനം തിരുത്തി. ബലഹീനവും വഴി തെറ്റുന്നതുമായ ആടുകളെ മേയ്ച്ചിരുന്ന ഇടയന്മാരാണ് യേശുവിന്റെ ജനനം ആദ്യം അറിഞ്ഞത്. പിന്നീട് ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടു വന്നപ്പോൾ അവരെ അയോഗ്യരായി കണ്ട ശിഷ്യന്മാരെ യേശു തിരുത്തി. “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” (മർക്കൊസ് 10:14).

യേശു “ശിശുക്കളെ അണച്ച് അവരുടെ മേൽ കൈ വെച്ച് അവരെ അനുഗ്രഹിച്ചു” (വാ:16). നമ്മുടെ ജീവിതങ്ങൾ നോക്കിയാൽ , ചിലപ്പോൾ “ശല്യക്കാരായ” കുട്ടികൾ എന്ന പോലെ നാമും അയോഗ്യരാണെന്ന് കണക്കാക്കപ്പെട്ടേക്കാം. എന്നാൽ ഒരു ശിശുവായി വന്ന ക്രിസ്തു സ്നേഹത്തോടെ നമ്മെ കൈക്കൊള്ളും; എന്നിട്ട് ശിശുക്കളെയും മറ്റുള്ളവരെയും കരുതുന്നതിന് നമ്മെ പഠിപ്പിക്കും.