പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഇടനാഴിയിലൂടെ നടക്കുമ്പോൾ കീത്ത് വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വിറയ്ക്കുന്ന കൈകൾ പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. അവന്റെ ജീവിതനിലവാരം ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ട് എത്രനാൾ ആയെന്നറിയാമോ? അവന്റെ ഭാര്യയെയും മക്കളെയും ഇത് എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നറിയാമോ?  പെട്ടെന്ന് ആ ചിരിയിൽ കീത്തിന്റെ ദുഃഖം മങ്ങിപ്പോയി. ഒരു പിതാവ് തന്റെ മകനെ വീൽച്ചെയറിൽ തള്ളിക്കൊണ്ട് ഉരുളക്കിഴങ്ങിനിടയിലൂടെ നടന്നു പോകുന്നു. അവർ തമ്മിൽ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് നടന്നു നീങ്ങുന്നു. ആ കുട്ടിയുടെ രോഗാവസ്ഥ കീത്തിന്റേതിനേക്കാൾ മോശമായിരുന്നു. ആയിരുന്നാലും ആ പിതാവും മകനും ആവുന്നിടത്തോളം സന്തോഷം കണ്ടെത്തുകയായിരുന്നു.

ജയിലിൽ നിന്ന് എഴുതുമ്പോഴോ വീട്ടുതടങ്കലിൽ വച്ചോ തന്റെ വിചാരണയുടെ ഫലത്തിനായി കാത്തിരിക്കുമ്പോൾ, സന്തോഷവാനായിരിക്കാൻ അപ്പോസ്തലനായ പൗലോസിന് ഒരു വകയും ഇല്ലായിരുന്നു. (ഫിലിപ്പിയർ 1:12-13). അക്രമത്തിനും ക്രൂരതയ്ക്കും പേരുകേട്ട ദുഷ്ടനായ നീറോ ആയിരുന്നു ചക്രവർത്തി, അതിനാൽ പൗലോസിന് ഉത്കണ്ഠപ്പെടാൻ കാരണമുണ്ടായിരുന്നു. തന്റെ അഭാവം മുതലെടുത്ത് സ്വയം മഹത്വം നേടുന്ന പ്രസംഗകരും ഉണ്ടെന്ന് അവനറിയാമായിരുന്നു. അപ്പോസ്തലനെ തടവിലാക്കിയപ്പോൾ അവനുവേണ്ടി “പ്രശ്നം ഇളക്കിവിടാം” എന്ന് അവർ കരുതി (വാക്യം 17).

എന്നിട്ടും പൗലോസ് സന്തോഷിക്കാൻ തീരുമാനിച്ചു (വാ. 18-21), ഫിലിപ്പിയരോട് തന്റെ മാതൃക പിന്തുടരാൻ അവൻ പറഞ്ഞു: ” കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു! (4:4). നമ്മുടെ സാഹചര്യം ഇരുണ്ടതായി തോന്നിയേക്കാം, എങ്കിലും യേശു ഇപ്പോൾ നമ്മോടൊപ്പമുണ്ട്, നമ്മുടെ മഹത്തായ ഭാവി അവൻ ഉറപ്പുനൽകുന്നു. തന്റെ കല്ലറ വിട്ടു പുറത്തുവന്ന ക്രിസ്തു, തന്നോടൊപ്പം ജീവിക്കാൻ തന്റെ അനുയായികളെ ഉയർപ്പിക്കുവാൻ മടങ്ങിവരും. ഈ പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് സന്തോഷിക്കാം!