താഹെറും ഭാര്യ ഡോനിയയും യേശുവിൽ വിശ്വസിച്ചപ്പോൾ, തങ്ങളുടെ മാതൃരാജ്യത്ത് പീഡനം നേരിടേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നു. വസ്തുനിഷ്ഠമായി, ഒരു ദിവസം താഹെർ കണ്ണുകൾ കെട്ടപ്പെട്ടു, കൈകൾ കൂട്ടിക്കെട്ടി തടവിലാക്കപ്പെട്ടു, വിശ്വാസത്യാഗം ആരോപിക്കപ്പെട്ടു. വിചാരണയ്ക്ക് ഹാജരാകുന്നതിനുമുമ്പ്, അദ്ദേഹവും ഡോനിയയും യേശുവിനെ തള്ളിപ്പറുകയില്ലെന്ന് സമ്മതിച്ചു.
ശിക്ഷാവിധിയിൽ സംഭവിച്ചത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. “എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ തിമിംഗലത്തിന്റെയും സിംഹത്തിന്റെയും വായിൽ നിന്ന് താങ്കളെ പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ജഡ്ജി പറഞ്ഞു. അപ്പോൾ താഹെർ “ദൈവം പ്രവർത്തിക്കുകയാണെന്നു” അറിഞ്ഞു; ബൈബിളിലെ രണ്ട് ഭാഗങ്ങൾ പരാമർശിക്കുന്ന ജഡ്ജിയെ മറ്റൊരു തരത്തിൽ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല(യോനാ 2, ദാനിയേൽ 6 കാണുക). താഹെറിനെ ജയിലിൽ മോചിതനാക്കുകയും കുടുംബം പിന്നീട് മറ്റൊരിടത്തേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.
താഹെറിന്റെ ആശ്ചര്യകരമായ മോചനം ദാനിയേലിന്റെ കഥയെ പ്രതിധ്വനിപ്പിക്കുന്നു. വിദഗ്ദ്ധനായ ഒരു ഭരണാധികാരി, അവനു സ്ഥാനക്കയറ്റം ലഭിക്കാൻ പോവുകയാണ്, അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ അസൂയപ്പെടുത്തി (ദാനിയേൽ 6:3-5). അവന്റെ പതനത്തിന് ഗൂഢാലോചന നടത്തി, രാജാവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കുന്നതിനെതിരെ ഒരു നിയമം പാസ്സാക്കാൻ അവർ ദാര്യാവേശ് രാജാവിനെ പ്രേരിപ്പിച്ചു – ദാനിയേൽ അത് അവഗണിച്ചു. സിംഹങ്ങളുടെ അടുത്തേക്ക് അവനെ എറിയുകയല്ലാതെ ദാര്യാവേശ് രാജാവിന് മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. (വാക്യം 16). എന്നാൽ ദൈവം ദാനിയേലിനെ “രക്ഷിച്ചു” മരണത്തിൽ നിന്ന് അവനെ വിടുവിച്ചു (വാ. 27), ജഡ്ജിയിലൂടെ താഹെറിനെ രക്ഷിച്ചതുപോലെ.
ഇന്ന് അനേകം വിശ്വാസികൾ യേശുവിനെ അനുഗമിച്ചതിന്റെ പേരിൽ കഷ്ടപ്പെടുന്നു, ചിലപ്പോൾ അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. പീഡനങ്ങൾ നേരിടുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വഴികൾ ദൈവത്തിനുണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് നമ്മുടെ വിശ്വാസത്തെ ആഴത്തിലാക്കാൻ കഴിയും. താങ്കൾ അഭിമുഖീകരിക്കുന്ന ഏത് യുദ്ധത്തിലും അവൻ താങ്കളോടൊപ്പമുണ്ടെന്ന് അറിയുക.
താഹറിന്റെയും ഡോനിയയുടെയും മോചനത്തിന്റെ കഥയോട് താങ്കൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ദൈവത്തിന്റെ പരിധിയില്ലാത്ത ശക്തിയിൽ താങ്കൾക്ക് എങ്ങനെ ആശ്രയിക്കാനാകും?
രക്ഷിക്കുന്ന ദൈവമേ, തടസ്സങ്ങൾ മറികടക്കാൻ കഴിയാത്തതായി തോന്നുമ്പോൾ നിന്നിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.