ആ ഹസ്തദാനം ഒരു ചരിത്രമായിരുന്നു. 1963 മാർച്ചിലെ ഒരു രാത്രിയിൽ, രണ്ട് കോളേജ് ബാസ്‌കറ്റ്ബോൾ കളിക്കാർ – ഒരു കറുത്തവർഗക്കാരനും, ഒരു വെള്ളക്കാരനും – വേർതിരിവുകളുടെ മതിലുകളെ തകർത്ത് പരസ്പരം ഹസ്തദാനം ചെയ്തു, മിസിസിപ്പി സ്റ്റേറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വെള്ളക്കാരുടെ പുരുഷ ടീം ഒരു സങ്കരവർഗ ടീമിനെതിരെ കളിച്ചു. ആ ദേശീയ ടൂർണമെന്റിൽ, ലയോള യൂണിവേഴ്‌സിറ്റിയ്‌ക്കെതിരായ “ഗെയിം ഓഫ് ചേഞ്ച്” മത്സരത്തിൽ പങ്കെടുക്കാൻ,  മിസിസിപ്പി സ്‌റ്റേറ്റ് സ്‌ക്വാഡ് അവരുടെ സംസ്ഥാനം വിട്ടുപോകാൻ പാടിലെന്ന വിലക്ക്, പകരം കളിക്കാരെ ഉപയോഗിച്ച് ഒഴിവാക്കി. അതേസമയം, ലയോളയുടെ കറുത്ത കളിക്കാർ, എല്ലാ സീസണിലും വംശീയ അധിക്ഷേപങ്ങൾ സഹിച്ചു. യാത്രയ്ക്കിടെ പോപ്‌കോണും ഐസും ഉപയോഗിച്ചുള്ള ഏറും അടച്ച വാതിലുകളും അവർ അഭിമുഖീകരിച്ചു.

എന്നിട്ടും ആ ചെറുപ്പക്കാർ കളിച്ചു. മിസിസിപ്പി സ്റ്റേറ്റ് ബുൾഡോഗുകളെ 61-51 ന് തോൽപിച്ച ലയോള റാംബ്ലേഴ്സ് പിന്നീട് ദേശീയ ചാംപ്യൻഷിപ്പ് നേടുകയും ചെയ്തു. എന്നാൽ ആ രാത്രി ശരിക്കും എന്താണ് വിജയിച്ചത്? വെറുപ്പിൽ നിന്നും സ്നേഹത്തിലേക്കുള്ള ഒരു നീക്കം. യേശു പഠിപ്പിച്ചതുപോലെ, “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ” (ലൂക്കൊസ് 6:27).

ക്രിസ്തു പഠിപ്പിച്ചതുപോലെ നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ, മാറ്റം വരുത്താനുള്ള അവന്റെ വിപ്ലവകരമായ കൽപ്പന നാം അനുസരിക്കണം. ദൈവത്തിന്റെ ഈ നിർദ്ദേശം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു കൽപ്പനയാണ്. പൗലൊസ് എഴുതിയതു പോലെ, “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീർന്നിരിക്കുന്നു” (2 കൊരിന്ത്യർ 5:17). നമ്മിലെ അവന്റെ പുതിയ വഴി എങ്ങനെ പഴയതിനെ പരാജയപ്പെടുത്തുന്നു? സ്നേഹത്താൽ മാത്രമാണ് അതു സാധ്യമാവുന്നത്. അപ്പോൾ മറ്റുള്ളവരിൽ നമുക്കവനെ കാണുവാൻ കഴിയും.