ലൈഫ് മാസികയുടെ 1968 ജൂലൈ 12 ലക്കത്തിന്റെ പുറംചട്ടയിൽ, നൈജീരിയയിലെ ആഭ്യന്തര യുദ്ധകാലത്ത് പട്ടിണി കിടക്കുന്ന ബിയാഫ്രയിൽ നിന്നുള്ള കുട്ടികളുടെ ഒരു ഭയാനകമായ ഫോട്ടോ കൊടുത്തിരുന്നു. ഇതു കണ്ടു വിഷമംതോന്നിയ ഒരു കുട്ടി, മാസികയുടെ ഒരു കോപ്പി ഒരു പാസ്റ്ററുടെ അടുത്ത് കൊണ്ടുപോയി, ”ദൈവത്തിന് ഇതിനെക്കുറിച്ച് അറിയാമോ?” എന്ന് ചോദിച്ചു. പാസ്റ്റർ മറുപടി പറഞ്ഞു, “നിനക്കു മനസ്സിലാകുകയില്ലെന്ന് എനിക്കറിയാം, പക്ഷേ, ദൈവത്തിന് അതിനെക്കുറിച്ച് അറിയാം.’’ അത്തരമൊരു ദൈവത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് പ്രഖ്യാപിച്ച് അവൻ പുറത്തേക്ക് നടന്നു.

ഈ ചോദ്യങ്ങൾ കുട്ടികളെ മാത്രമല്ല, നമ്മെയെല്ലാം അസ്വസ്ഥരാക്കുന്നു. ദൈവത്തിന്റെ നിഗൂഢമായ അറിവിന്റെ സ്ഥിരീകരണത്തോടൊപ്പം, മുൻ രാഷ്ട്രമായ ബിയാഫ്ര പോലെയുള്ള സ്ഥലങ്ങളിൽ പോലും ദൈവം തുടർന്നും എഴുതിക്കൊണ്ടിരിക്കുന്ന ഇതിഹാസ കഥയെക്കുറിച്ച് ആ കുട്ടി കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

അവൻ അവരെ കഷ്ടങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് കരുതിയ തന്റെ അനുയായികൾക്കായി യേശു ഈ കഥ ചുരുൾ നിവർത്തി. ക്രിസ്തു അവരോട് പറഞ്ഞത് “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട്’’ എന്നാണ്. എന്നിരുന്നാലും, ഈ തിന്മകൾ അവസാനമല്ലെന്ന വാഗ്ദാനമാണ് യേശു നൽകിയത്. വാസ്തവത്തിൽ, അവൻ ഇതിനകം “ലോകത്തെ ജയിച്ചുകഴിഞ്ഞു’’ (യോഹന്നാൻ 16:33). ദൈവത്തിന്റെ അവസാന അധ്യായത്തിൽ, എല്ലാ അനീതിയും പരിഹരിക്കപ്പെടും, എല്ലാ കഷ്ടപ്പാടുകളും സുഖപ്പെടും.

അചിന്തനീയമായ എല്ലാ തിന്മകളെയും ദൈവം നശിപ്പിക്കുകയും എല്ലാ തെറ്റുകളും ശരിയാക്കുകയും ചെയ്യുന്നതിന്റെ കഥ ഉല്പത്തി മുതൽ വെളിപ്പാട് വരെ വിവരിക്കുന്നു. നമ്മോടുള്ള ചോദ്യം ചെയ്യപ്പെടാത്ത സ്‌നേഹത്തിന്റെ ഉടയവനായ ഒരുവനെ കഥ അവതരിപ്പിക്കുന്നു. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു’’ (വാ. 33). ഇന്ന് നമുക്ക് അവിടുത്തെ സമാധാനത്തിലും സാന്നിദ്ധ്യത്തിലും വിശ്രമിക്കാൻ കഴിയും.