Month: സെപ്റ്റംബർ 2023

വാഗ്ദത്തം നിറവേറി

എന്റെ കുട്ടിക്കാലത്ത് എല്ലാ വേനൽക്കാലത്തും, എന്റെ മുത്തശ്ശിമാർക്കൊപ്പം ഒരാഴ്ച അവധി ആസ്വദിക്കാൻ ഞാൻ ഇരുന്നൂറ് മൈൽ യാത്ര ചെയ്യുമായിരുന്നു. ഞാൻ സ്‌നേഹിച്ച ആ രണ്ട് ആളുകളിൽ നിന്ന് എത്രമാത്രം ജ്ഞാനം ഞാൻ നേടിയെന്ന് വളരെക്കാലത്തിനുശേഷംവരെ ഞാൻ അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതാനുഭവങ്ങളും ദൈവത്തോടൊപ്പമുള്ള നടത്തവും അവർക്ക് എന്റെ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്ത കാഴ്ചപ്പാടുകൾ നൽകി. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവരുമായുള്ള സംഭാഷണങ്ങൾ ദൈവം വിശ്വസ്തനാണെന്നും അവൻ നൽകുന്ന എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റുന്നുവെന്നും എനിക്ക് ഉറപ്പുനൽകി.

യേശുവിന്റെ അമ്മയായ മറിയയുടെ കൗമാരപ്രായത്തിൽ ഒരു ദൂതൻ അവളെ സന്ദർശിച്ചിരുന്നു. ഗബ്രിയേൽ കൊണ്ടുവന്ന അവിശ്വസനീയമായ വാർത്തകൾ അതിശയിപ്പിക്കുന്നതായിരിക്കണം, എന്നിട്ടും അവൾ കൃപയോടെ ആ ദൗത്യം സ്വീകരിച്ചു (ലൂക്കൊ. 1:38). ഒരുപക്ഷേ, അവളുടെ വൃദ്ധ ബന്ധുവായ എലിശബേത്തിനെ അവൾ സന്ദർശിച്ചത് അവളുടെ അത്ഭുതകരമായ ഗർഭാവസ്ഥയുടെ നടുവിലായിരുന്നു (അവൾക്ക് അറുപത് വയസ്സ് പ്രായമുണ്ടെന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു)-അവൾ വാഗ്ദത്ത മശിഹായുടെ അമ്മയാണെന്ന ഗബ്രിയേലിന്റെ വാക്കുകൾ എലിശബേത്ത് ആവേശത്തോടെ സ്ഥിരീകരിച്ചത് അവൾക്ക് ആശ്വാസം പകർന്നു (വാ. 39-45).

ക്രിസ്തുവിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോൾ, എന്റെ മുത്തശ്ശിമാരെപ്പോലെ, അവൻ തന്റെ വാഗ്ദത്തങ്ങൾ പാലിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എലിശബേത്തിനും അവളുടെ ഭർത്താവായ സെഖര്യാവിനും ഒരു പൈതലിനെ നൽകുമെന്ന തന്റെ വാഗ്ദാനം അവൻ പാലിച്ചു (വാ. 57-58). ആ മകൻ, സ്‌നാപക യോഹന്നാൻ നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൽകിയ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹാ-ലോകത്തിന്റെ രക്ഷകൻ-വരുന്നു എന്ന വാഗ്ദത്തത്തിന്റെ -മനുഷ്യരാശിയുടെ ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന ഒന്ന് - തുടക്കക്കാരനായിത്തീർന്നു (മത്തായി 1:21-23).

മാർഗ്ഗനിർദ്ദേശം സ്വീകരിക്കുക

എന്റെ സുഹൃത്ത് മിഷേൽ എന്റെ മകളെ കുതിര സവാരി പഠിപ്പിക്കുന്ന തൊഴുത്തിൽ ഞങ്ങൾ നിൽക്കുമ്പോൾ വായുവിന് തുകലിന്റെയും വൈക്കോലിന്റെയും മണമായിരുന്നു. മിഷേലിന്റെ വെളുത്ത പോണി അതിന്റെ വായ തുറന്ന് പല്ലിന് പിന്നിൽ എങ്ങനെ കടുഞ്ഞാൺ വയ്ക്കാമെന്ന് കാണിച്ചുതന്നു. അതിന്റെ ചെവിക്കു മുകളിലൂടെ കടിഞ്ഞാൺ വലിച്ചുകൊണ്ട്, കുതിരയെ മന്ദഗതിയിലാക്കാനും ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാനും കുതിരക്കാരനെ അനുവദിക്കുന്നതിൽ കടിഞ്ഞാൺ എത്ര പ്രധാനമാണെന്ന് മിഷേൽ വിശദീകരിച്ചു.

മനുഷ്യന്റെ നാവ് പോലെ, ഒരു കുതിരയുടെ കടിഞ്ഞാണും ചെറുതാണെങ്കിലും വളരെ പ്രധാനമാണ്. വലുതും ശക്തവുമായ ഒന്നിന്മേൽ രണ്ടിനും വലിയ സ്വാധീനമുണ്ട്- കടിഞ്ഞാൻ സംബന്ധിച്ചിടത്തോളം അത് കുതിരയാണ്. നാവിനെ സംബന്ധിച്ചിടത്തോളം അത് നമ്മുടെ വാക്കുകളാണ് (യാക്കോബ് 3:3, 5).

നമ്മുടെ വാക്കുകൾക്ക് വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കാൻ കഴിയും. ''അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു'' (വാ. 9). നിർഭാഗ്യവശാൽ, വാക്കുകൾ നമ്മുടെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്നതിനാൽ നമ്മുടെ സംസാരത്തെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു (ലൂക്കൊ. 6:45). എല്ലാ വിശ്വാസികളിലും വസിക്കുന്ന ദൈവത്തിന്റെ ആത്മാവ്, ക്ഷമയിലും നന്മയിലും ആത്മനിയന്ത്രണത്തിലും വളരാൻ നമ്മെ സഹായിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം (ഗലാത്യർ 5:22-23). നാം ആത്മാവുമായി സഹകരിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾക്കും നമ്മുടെ വാക്കുകൾക്കും മാറ്റംവരുന്നു. പരദൂഷണം പ്രശംസയായി മാറുന്നു. നുണ സത്യത്തിലേക്ക് വഴിമാറുന്നു. വിമർശനം പ്രോത്സാഹനമായി മാറുന്നു.

നാവിനെ മെരുക്കുക എന്നത് ശരിയായ കാര്യങ്ങൾ പറയാൻ നമ്മെത്തന്നെ പരിശീലിപ്പിക്കുക മാത്രമല്ല. അത് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശം സ്വീകരിക്കുന്നതിനെക്കുറിച്ചുമാണ്. അങ്ങനെ നമ്മുടെ വാക്കുകൾ നമ്മുടെ ലോകത്തിന് ആവശ്യമായ ദയയും പ്രോത്സാഹനവും സൃഷ്ടിക്കുന്നു.

അത്ഭുതപ്പെടുത്തുന്ന ദൈവം

കൺവെൻഷൻ സെന്റർ ഇരുട്ടിലായിരുന്നു, പ്രഭാഷകൻ സമർപ്പണത്തിന്റെ പ്രാർത്ഥനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ ആയിരക്കണക്കിനു വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ഞങ്ങൾ തല കുനിച്ചു. വിദേശ മിഷനിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെടുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോൾ, എന്റെ സുഹൃത്ത് ലിനറ്റ് അവളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേല്ക്കുന്നതു ഞാൻ കണ്ടു. അവൾ ഫിലിപ്പീൻസിൽ ജീവിക്കാനും പ്രവർത്തിക്കാനും വാഗ്ദ്ധാനം ചെയ്യുകയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. സ്വന്തം നാട്ടിലെ ആവശ്യങ്ങൾ കണ്ട്, ജന്മനാട്ടിൽ ദൈവസ്‌നേഹം പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷം, ദൈവം എനിക്കുതരുന്ന അയൽക്കാർക്കിടയിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവരുമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹസിക യാത്രയ്ക്ക് ദൈവം എന്നെ ക്ഷണിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം നയിക്കേണ്ടത്‌എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ മാറി.

തന്നെ അനുഗമിക്കാൻ വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ താൻ കണ്ടുമുട്ടിയവരെയെല്ലാം യേശു പലപ്പോഴും അത്ഭുതപ്പെടുത്തി. മീൻ പിടിക്കാനുള്ള ഒരു പുതിയ ദൗത്യം ക്രിസ്തു അവർക്ക് നൽകിയപ്പോൾ, പത്രൊസും അന്ത്രെയോസും “ഉടനെ” വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4:20), യാക്കോബും യോഹന്നാനും “ഉടനെ” അവരുടെ പടകു വിട്ടു (വാ. 22). അവർ യേശുവിനോടൊപ്പം ഈ പുതിയ സാഹസിക യാത്ര ആരംഭിച്ചു, തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അവനിൽ വിശ്വസിച്ചു.

തീർച്ചയായും ദൈവം, ആളുകളെ അവർ എവിടെയായിരുന്നാലും തന്നെ സേവിക്കാൻ വിളിക്കുന്നു! സ്വദേശത്തു താമസിച്ചാലും വിദേശത്തു പോയാലും, നമുക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ അവനുവേണ്ടി ജീവിക്കാനുള്ള അത്ഭുതകരമായ അനുഭവങ്ങളും അവസരങ്ങളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്താൻ നമുക്ക് അവനിലേക്ക് പ്രതീക്ഷയോടെ നോക്കാം.

ദയയുടെ പ്രവൃത്തികൾ

ഗർഭച്ഛിദ്രം സംഭവിച്ചു മാസങ്ങൾക്കുശേഷം, വലേരി താൻ വാങ്ങിയ സാധനങ്ങൾ വില്ക്കുവാൻ തീരുമാനിച്ചു. ഏതാനും മൈലുകൾ അകലെ താമസിക്കുന്ന അയൽവാസിയും കരകൗശലവിദഗ്ധനുമായ ജെറാൾഡ്, അവൾ വിൽക്കുന്ന കുഞ്ഞൻ തൊട്ടിൽ കൗതുകത്തോടെ വാങ്ങി. അവിടെ വെച്ച് ജെറാൾഡിന്റെ ഭാര്യ വലേരിയുമായി സംസാരിക്കുകയും അവളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ അവളുടെ അവസ്ഥയെക്കുറിച്ച് കേട്ടതിന് ശേഷം, വലേരിക്ക് ഒരു സ്മരണിക തയ്യാറാക്കുന്നതിനായി തൊട്ടിൽ ഉപയോഗിക്കാൻ ജെറാൾഡ് തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം, അവൻ കണ്ണീരോടെ അവൾക്ക് മനോഹരമായ ഒരു ബെഞ്ച് സമ്മാനിച്ചു. ''നല്ല ആളുകളുണ്ട്, ഇതാണതിന്റെ തെളിവ്,'' വലേരി പറഞ്ഞു.

വലേരിയെപ്പോലെ, രൂത്തിനും നൊവൊമിക്കും വലിയ നഷ്ടം സംഭവിച്ചു. നൊവൊമിയുടെ ഭർത്താവും രണ്ട് ആൺമക്കളും മരിച്ചിരുന്നു. ഇപ്പോൾ അവൾക്കും അവളുടെ നിർഭാഗ്യവതിയായ മരുമകൾ രൂത്തിനും അവകാശികളോ, അവരെ പരിപാലിക്കാൻ ആളുകളോ ഇല്ല (രൂത്ത് 1:1-5). അവിടെയാണ് ബോവസ് ഇടപെട്ടത്. വയലിൽ വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കാൻ രൂത്ത് ഒരു വയലിൽ വന്നപ്പോൾ ഉടമയായ ബോവസ് അവളെക്കുറിച്ച് ചോദിച്ചു. അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളോട് ദയ കാണിച്ചു (2:5-9). ആശ്ചര്യഭരിതയായ രൂത്ത് ചോദിച്ചു, “നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?” (വാ. 10). അവൻ മറുപടി പറഞ്ഞു, “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്ന ... വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു” (വാ. 11).

ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയെ സംരക്ഷിക്കുകയും (അദ്ധ്യായം 4) ചെയ്തു. അവരുടെ വിവാഹത്തിലൂടെ, ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവ്വപിതാവ് ജനിച്ചു. മറ്റൊരാളുടെ ദുഃഖത്തെ രൂപാന്തരപ്പെടുത്തുന്നതിനു സഹായിക്കാൻ ദൈവം ജെറാൾഡിനെയും ബോവസിനെയും ഉപയോഗിച്ചതുപോലെ, വേദനയിൽ മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കാൻ അവനു നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും.

ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?

''ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?” എന്നു തുടങ്ങുന്ന ഒരു കവിതയിൽ, അജ്ഞാതത്വത്തിന്റെ സന്തോഷകരമായ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ട്, “ആരെങ്കിലും’’ ആകാൻ ആളുകൾ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എമിലി ഡിക്കിൻസൺ തമാശയായി വെല്ലുവിളിക്കുന്നു. “എത്ര വിരസമാണ് - ആരോ ഒരാൾ- ആകുന്നത്! / ഒരുവന്റെ പേര് പറയുന്നത് - നീണ്ടുനില്ക്കുന്ന ജൂണിൽ / ബഹുമാനിതമായ ചെളിക്കുണ്ടിൽ! / ഒരു തവളയെപ്പോലെ – പരസ്യമാകുന്നത്.” 

ചില കാര്യങ്ങളിൽ, ''ആരെങ്കിലും'' ആകേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ സാക്ഷ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ്, പൗലൊസിന് ശ്രദ്ധേയമായ മതപരമായ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക “ജഡത്തിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ” (ഫിലിപ്പിയർ 3:4) ഉണ്ടായിരുന്നു.

എന്നാൽ യേശുവിനെ കണ്ടുമുട്ടിയത് എല്ലാം മാറ്റിമറിച്ചു. ക്രിസ്തുവിന്റെ ത്യാഗപരമായ സ്‌നേഹത്തിന്റെ വെളിച്ചത്തിൽ തന്റെ മതപരമായ നേട്ടങ്ങൾ എത്ര പൊള്ളയാണെന്ന് കണ്ടപ്പോൾ പൗലൊസ് ഏറ്റുപറഞ്ഞു, “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും... അവനിൽ ഇരിക്കേണ്ടതിന്നും ....എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (വാ. 8-11). അവശേഷിച്ച ഏക അഭിലാഷം “അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുക’’ (വാ. 10-11) എന്നതു മാത്രമായിരുന്നു.

“ആരെങ്കിലും” ആകാൻ സ്വയം ശ്രമിക്കുന്നത് വിരസതയുളവാക്കുന്നതാണ്. എന്നാൽ, യേശുവിനെ അറിയുക, അവന്റെ സ്വയ-ത്യാഗ സ്‌നേഹത്തിലും ജീവിതത്തിലും നമ്മെത്തന്നെ നഷ്ടപ്പെടുത്തുക, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക (വാ. 9), അങ്ങനെ ഒടുവിൽ സ്വതന്ത്ര്യവും സമ്പൂർണ്ണതയും നേടുക.