ഡ്രൈവർ ഭക്ഷണം കൊണ്ടുവരാൻ വൈകിയോ? അദ്ദേഹത്തിന് വൺ-സ്റ്റാർ റേറ്റിംഗ് നൽകാൻ നിങ്ങളുടെ ഫോൺ ഉപയോഗിക്കാം. കടയുടമ നിങ്ങളോട് പരുഷമായി പെരുമാറിയോ? നിങ്ങൾക്ക് അവളെക്കുറിച്ച് ഒരു വിമർശനാത്മക അവലോകനം എഴുതാം. സ്മാർട്ട്ഫോണുകൾ നമ്മളെ സാധനങ്ങൾ വാങ്ങാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മറ്റും പ്രാപ്തമാക്കുമ്പോൾ, പരസ്പരം പരസ്യമായി വിലയിടുവാനുള്ള അധികാരവും അവ നമുക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു പ്രശ്നമാകാം.
ഈ രീതിയിൽ പരസ്പരം വിലയിരുത്തുന്നത് പ്രശ്നമാണ്, കാരണം സാഹചര്യം വിലയിരുത്താതെ വിധിനിർണ്ണയങ്ങൾ നടത്താം. ഡ്രൈവർ, തന്റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ കാരണമാകാം ഡെലിവറി താമസിപ്പിച്ചത്. രോഗിയായ ഒരു കുട്ടിയെ രാത്രി മുഴുവനും പരിചരിച്ചതിന്റെ ക്ഷീണത്താലാകാം കടയുടമ പരുക്കനായതും നെഗറ്റീവ് റിവ്യൂ ലഭിച്ചതും. മറ്റുള്ളവരെ ഇങ്ങനെ അന്യായമായി വിലയിരുത്തുന്നത് എങ്ങനെ ഒഴിവാക്കാൻ കഴിയും?
ദൈവത്തിന്റെ സ്വഭാവം അനുകരിച്ചുകൊണ്ട്. പുറപ്പാട് 34:6-7-ൽ, ദൈവം തന്നെത്തന്നെ “കരുണയും കൃപയുമുള്ളവൻ” എന്ന് വിശേഷിപ്പിക്കുന്നു-അർത്ഥം സന്ദർഭം പരിഗണിക്കാതെ നമ്മുടെ പരാജയങ്ങളെ അവൻ വിലയിരുത്തുകയില്ല; “ദീർഘമായി ക്ഷമിക്കുന്നവൻ”-അർത്ഥം ഒരു മോശം അനുഭവത്തിന് ശേഷം അവൻ ഒരു നെഗറ്റീവ് അവലോകനം പോസ്റ്റ് ചെയ്യില്ല; “മഹാദയാലു”-അർത്ഥം അവന്റെ തിരുത്തലുകൾ നമ്മുടെ നന്മയ്ക്കാണ്, പ്രതികാരം ചെയ്യാനല്ല; കൂടാതെ “പാപം ക്ഷമിക്കുന്നവൻ”-നമ്മുടെ ജീവിതത്തെ നമ്മുടെ വൺ സ്റ്റാർ റേറ്റിംഗിനാൽ നിർവചിക്കേണ്ടതില്ല. ദൈവത്തിന്റെ സ്വഭാവം നമ്മുടെ സ്വഭാവത്തിന് അടിസ്ഥാനമായിരിക്കുന്നതിനാൽ (മത്തായി 6:33), നമ്മുടെ സ്വഭാവത്തെ അവന്റെ സ്വഭാവം പോലെ ഉപയോഗിച്ചുകൊണ്ട് നമുക്ക് സ്മാർട്ട്ഫോണുകളിലൂടെ മോശമായി വിലയിരുത്തന്നത് ഒഴിവാക്കാം.
ഓൺലൈൻ യുഗത്തിൽ, നമുക്കെല്ലാവർക്കും മറ്റുള്ളവരെ കഠിനമായി വിലയിരുത്താനാവും. ഇന്ന് ഒരു ചെറിയ മനസ്സലിവ് കാണിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ.
നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരോട് കൂടുതൽ മനസ്സലിവ് കാണിക്കാനാകും? ഓൺലൈനിൽ നിങ്ങൾ ഏറ്റവും കൂടുതൽ അനുകരിക്കേണ്ടത് ദൈവത്തിന്റെ ഏത് സ്വഭാവമാണ്?
പരിശുദ്ധാത്മാവേ, ഇന്ന് എന്നിൽ ദൈവിക സ്വഭാവത്തിന്റെ ഫലം വളർത്തുക, പ്രത്യേകിച്ച് ഞാൻ ഓൺലൈനിൽ ആയിരിക്കുമ്പോൾ.