പന്ത്രണ്ടാം വയസ്സിൽ, ഇബ്രാഹിം പശ്ചിമാഫ്രിക്കയിൽ നിന്ന് ഇറ്റലിയിൽ എത്തി, ഇറ്റാലിയൻ ഭാഷ അറിയാതെ, ആശയവിനിമയ പ്രശ്‌നവുമായി മല്ലിടുകയും, കുടിയേറ്റ വിരുദ്ധ നീക്കങ്ങൾ നേരിടാൻ നിർബന്ധിതനാകുകയും ചെയ്തു. അതൊന്നും പക്ഷേ കഠിനാധ്വാനിയായ അവനെ തടഞ്ഞില്ല, തന്റെ ഇരുപതുകളിൽ, ഇറ്റലിയിലെ ട്രെന്റോയിൽ അവൻ ഒരു പിസ്സ കട തുറന്നു. ലോകത്തിലെ ഏറ്റവും മികച്ച അമ്പത് പിസേറിയകളിൽ ഒന്നായി അദ്ദേഹത്തിന്റെ ചെറിയ ബിസിനസ്സ് വളർന്നു.

ഇറ്റാലിയൻ തെരുവുകളിൽ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അതിനാൽ ഒരു നേപ്പിൾസ് പാരമ്പര്യം വിപുലീകരിച്ചുകൊണ്ട് അദ്ദേഹം ഒരു “പിസ്സ ചാരിറ്റി” ആരംഭിച്ചു-അവിടെ ഉപഭോക്താക്കൾ വിശക്കുന്നവർക്കായി ഒരു അധിക കോഫി മുതൽ പിസ്സ വരെ വാങ്ങുന്നു.  കുടിയേറ്റക്കാരായ കുട്ടികളോട് മുൻവിധി ഉപേക്ഷിക്കാനും പിൻതിരിയാതിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

എല്ലാവരോടും തുടർച്ചയായി നന്മ ചെയ്തുകൊണ്ട് നിർബന്ധ ബുദ്ധിയുള്ളവരായിരിക്കാൻ ഗലാത്യരെ പൗലൊസ് ഓർമ്മിപ്പിക്കുന്നു. “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും’’ (ഗലാത്യർ 6:9). പൗലൊസ് തുടർന്നു, “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക’” (വാ. 10).

മുൻവിധികളും ഭാഷാ തടസ്സങ്ങളും നേരിട്ട ഒരു കുടിയേറ്റക്കാരനായ ഇബ്രാഹിം നന്മ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചു. ഭക്ഷണം സഹിഷ്ണുതയിലേക്കും ധാരണയിലേക്കും നയിക്കുന്ന “പാലം” ആയിത്തീർന്നു. അത്തരം സ്ഥിരോത്സാഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്കും നല്ലത് ചെയ്യാനുള്ള അവസരങ്ങൾ തേടാം. അങ്ങനെയെങ്കിൽ, നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ ദൈവം പ്രവർത്തിക്കുമ്പോൾ അവനു മഹത്വം ലഭിക്കുന്നു.